സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്ലിന്റെ ആദ്യ ലിറിക് വീഡിയോ പുറത്തുവിട്ടത് ഇന്നലെയായിരുന്നു. ഹരിനാരായണന് എഴുതി റാംസുന്ദര്‍ ഈണം പകര്‍ന്ന് മഞ്ജുവാര്യര്‍ പാടിയ പാട്ട്.
കിം… കിം… കിം… കിം… കിം… എന്നാണ് ആ പാട്ട് തുടങ്ങുന്നത്. പാട്ട് കേട്ടവരെല്ലാം ഒരുപോലെ ചോദിച്ചുകൊണ്ടിരുന്നത് എന്താണ് കിം… കിം… കിം… എന്നാണ്? ഇതേ സംശയം ഞങ്ങള്‍ക്കുമുണ്ടായിരുന്നു. ഉത്തരം നേരിട്ട് സന്തോഷ്ശിവനില്നിന്ന് തേടുകയായിരുന്നു.
‘ജാക്ക് ആന്റ് ജില്ലില്‍ സൗബിന് അവതരിപ്പിക്കുന്ന കഥാപാത്രം എപ്പോഴും പറയുന്ന സിഗ്നേച്ചര്‍ വേര്‍ഡാണ് കിം… കിം… കിം. ആ പാട്ട് പാടുന്നതിന് ഒരു പശ്ചാത്തലമുണ്ട്. അതാണ് അതിന്റെ സസ്പെന്‍സ്. ശരിക്കും ആ പാട്ടിന്റെ പശ്ചാത്തലവും ഗാനരംഗവും കണ്ടാലേ അത് കൂടുതല്‍ ആസ്വാദ്യകരമാകൂ. അതിന് തല്ക്കാലം കാത്തിരുന്നേ മതിയാകൂ.’
അപ്പോള്‍ മേ.. മേ.. മേ.. എന്താണ്?
‘കിം… കിം… കിം… എന്ന വാക്കിനൊപ്പിച്ച് ഹരിനാരായണന് ഉണ്ടാക്കിയ മറ്റൊരു വാക്ക് മാത്രം.’
മഞ്ജുവിനെക്കൊണ്ട് പാടിപ്പിക്കണമെന്നുള്ളത് ആരുടെ തീരുമാനമായിരുന്നു?
‘എന്റേതാണ്. മഞ്ജു നന്നായി പാടും. ആ പാട്ടുരംഗത്ത് പാടി അഭിനയിക്കുന്നതും മഞ്ജുവാണ്. അപ്പോള്‍ മഞ്ജുവിന്റെ സ്വരത്തില്‍തന്നെ ആ പാട്ട് കേട്ടാല്‍ കൂടുതല്‍ നന്നാകുമെന്ന് തോന്നി. ആ തീരുമാനം തെറ്റിയില്ലെന്ന് ഇപ്പോള്‍ പാട്ട് കേട്ടവര്‍തന്നെ പറയുന്നു.’
ഗാനരംഗത്ത് മഞ്ജു മാത്രമേ ഉള്ളോ?
‘അല്ല. കാളിദാസ് ജയറാം, അജു വര്‍ഗ്ഗീസ്, സൗബിന് ഷാഹിര്‍, ബേസില്‍ ജോസഫ്, ശൈലികൃഷ്ണ തുടങ്ങിയവരുമുണ്ട്. കൈലാസ് മോഹനാണ് കോറിയോഗ്രാഫര്‍.’
നമ്മുടെ പഴയകാല സംഗീതത്തെയാണല്ലോ അത് ഓര്‍മ്മപ്പെടുത്തുന്നത്?
‘അതെ. എന്റേയും ഹരിനാരായണന്റേയും തീരുമാനമായിരുന്നു അത്. ആ ഫ്ളേവറിലുള്ള ഒരു മ്യൂസിക് പിടിക്കണമെന്നുള്ളത്.’
ജാക്ക് ആന്റ് ജില്ലിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയായോ?
‘പൂര്‍ണ്ണമായും തീര്‍ന്നിരിക്കുകയാണ്.’
റിലീസ് എന്നാണ്?
‘ഡിജിറ്റല്‍ റൈറ്റ് ഇതിനോടകം വിറ്റുപോയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒ.ടി.ടി പ്ലാറ്റ്ഫോമിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. കോവിഡ്കാലം കഴിയുന്നതനുസരിച്ച് റിലീസും പ്ലാന്‍ ചെയ്യും.’
ഈ ഒരു പാട്ട് മാത്രമേയുള്ളോ?
‘മൊത്തം അഞ്ച് പാട്ടുകളാണുള്ളത്. ഗോപിസുന്ദറും ജെയ്ക്കുമാണ് മറ്റു പാട്ടുകള്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.’
Recent Comments