മലയാള സിനിമയില്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ് എം.എ. നിഷാദ്.
പൃഥ്വിരാജ് നായകനായ പകല്‍ ആയിരുന്നു അരങ്ങേറ്റ ചിത്രം. മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ചിത്രമെന്ന നിലയില്‍ ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നഗരം, മമ്മൂട്ടി മുഖ്യകഥാപാത്രമായ ബെസ്റ്റ് ഓഫ് ലക്ക്, സുരേഷ് ഗോപി നായകനായ ആയുധം, ജയസൂര്യ പ്രധാന വേഷത്തിലഭിനയിച്ച വൈരം, നം. 66 മധുര ബസ്, കെണി, കിണര്‍, തെളിവ്, അയ്യര്‍ ഇന്‍ അറേബ്യ എന്നിങ്ങനെ പത്തു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. ടുമെന്‍ എന്ന ചിത്രത്തില്‍ നായകവേഷം ചെയ്തതും എം.എ. നിഷാദായിരുന്നു.
ഇപ്പോള്‍ പുതിയ ചിത്രവുമായി എത്തുകയാണ് നിഷാദ്. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായ പി.എം. കുഞ്ഞിമൊയ്തീന്റെ കേസ് ഡയറിയില്‍നിന്നുമുള്ള അനുഭവങ്ങളാണ് തന്റെ സിനിമയ്ക്ക് പ്രമേയമായി എം.എ. നിഷാദ് തെരഞ്ഞെടുത്തിരിക്കുന്നത്. ദീര്‍ഘകാലം ക്രൈംബ്രാഞ്ച് എസ്.പി.യായും പിന്നീട് ഇടുക്കി എസ്.പി.യായും പ്രവര്‍ത്തിച്ചു പോന്ന കുഞ്ഞി മെയ്തീന് മധ്യമേഖല ഡി.ഐ.ജിയായും, ക്രൈംബ്രാഞ്ച് ഡി. ഐ.ജിയായും പ്രവര്‍ത്തിച്ചതിനു ശേഷമാണ് സര്‍വ്വീസ്സില്‍ നിന്നും വിരമിച്ചത്. വിശിഷ്ട സേവനത്തിന് രണ്ടു പ്രാവശ്യം ഇന്‍ഡ്യന്‍ പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്. അങ്ങനെ സ്വന്തം പിതാവിന്റെ അനുഭവക്കുറിപ്പ് സിനിമയാക്കുവാനുള്ള ഭാഗ്യം കൂടി നിഷാദിനു ലഭിച്ചിരിക്കുകയാണ്. നിഷാദ് തന്നെയാണ് തിരക്കഥ എഴുതുന്നത്.
ഒരു ഇന്‍വസ്റ്റിഗേറ്റീവ് ചിത്രമാണിത്. മലയാളത്തിലെ പ്രമുഖരായ അഭിനേതാക്കള്‍ ഈ ചിത്രത്തിന്റെ ഭാഗമാകുന്നു. ഏപ്രില്‍ 12 ന് ടൈറ്റില്‍ ലോഞ്ച് നടത്തുന്നുണ്ട്. അഭിനേതാക്കളുടേയും അണിയറ പ്രവര്‍ത്തകരുടേയും പേരുവിവരങ്ങള്‍ അന്ന് പുറത്തുവിടും. ചിത്രീകരണത്തിന് മുന്നോടിയായി ചിത്രത്തിലെ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കള്‍ക്ക് മുന്‍ ഡി.ജി.പി. ലോക്നാഥ് ബഹ്റയുടേയും റിട്ട. ക്രൈംബ്രാഞ്ച് എസ്.പി. ഷാനവാസിന്റേയും നേതൃത്വത്തില്‍ ഒരു പരിശീലന ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസ്സറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഏപ്രില്‍ 22 ന് കോട്ടയത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments