ഗഫൂര്‍ക്ക. 1987 ല്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റ് എന്ന പ്രശസ്തമായ സത്യന് അന്തിക്കാട് ചിത്രത്തിനുവേണ്ടി സിദ്ധിക്ക് ലാല്‍ സൃഷ്ടിച്ച കഥാപാത്രം. ആ കഥാപാത്രത്തെ അഭ്രപാളിയിലവതരിപ്പിച്ചത് മാമുക്കോയയായിരുന്നു. പിന്നീട് മാമുക്കോയയെ അറിയപ്പെടാന്‍ തുടങ്ങിയതും ഗഫൂര്‍ക്ക അഥവാ ഗഫൂര്‍ക്ക ദോസ്ത് എന്നായിരുന്നു. അത്രയേറെ ജനഹൃദയങ്ങളില്‍ നിറഞ്ഞുനിന്ന കഥാപാത്രമായിരുന്നു അത്. ഗഫൂര്‍ക്ക ദോസ്ത് വീണ്ടും എത്തുകയാണ്. പുതിയ രൂപത്തിലും ഭാവത്തിലും. വര്‍ഷങ്ങള്‍ക്ക് ശേഷം മാമുക്കോയ തന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സ്നേഹജിത്താണ് ചിത്രത്തിന്റെ സംവിധായകന്. ഗഫൂര്‍ക്ക ദോസ്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. മാമുക്കോയയോടൊപ്പം സുധീര്‍ കരമന, ഷിബു തിലകന്, സുധീര്‍ പറവൂര്‍, ഹാഷിം ഹുസൈന്, കലാഭവന്‍ ഹനീഫ് ,സാജന് പള്ളുരുത്തി, സുമേഷ് സുരേന്ദ്രന്,രജിത് കുമാര്‍, ഷൈജോ അടിമാലി, ഉല്ലാസ് പന്തളം, മെറീന മൈക്കിള്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
എ സ്ക്വയര്‍ ഫിലിംസിന്റെ ബാനറില്‍ ഹദ്ദാദ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ബിനു എസ് നായരും എഡിറ്റര്‍ സനല്‍ അനിരുദ്ധനുമാണ്. സന്തോഷ് വര്‍മ്മ, ഷിജു അഞ്ചുമന എന്നിവരുടെ ഗാനങ്ങള്‍ക്ക് യൂനിസിയോ സംഗീതം പകരുന്നു. ഷാജി കൂനമ്മാവ് വസ്ത്രാലങ്കാരവും ജയരാമന് ചമയവും ജോജോ ആന്റണി കലാസംവിധാനവും ശ്രീനി മഞ്ചേരി നിശ്ചലഛായാഗ്രാ ഹണവും നിര്‍വഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ ജോസ് വരാപ്പുഴ. പ്രൊഡക്ഷന്‍ കണ്ട്രോളര് രാജേഷ് കളമശ്ശേരി. മാനേജര്‍ രാധാകൃഷ്ണന് ചേളാരി. നൃത്തസംവിധാനം രേഖ മാസ്റ്റര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിമല്‍ മോഹനന്. അസോസിയേറ്റ് ഡയറക്ടര്‍ ഷിജു കാര്‍ത്തിക. സഹസംവിധാനം അരുണ്‍ കൃഷ്ണന്, ജിജീഷ് രാജേന്ദ്രന് പിള്ള, ഹനീഫ് മുഹമ്മദ്. പരസ്യകല മനു ഡാവിഞ്ചി.
വാര്‍ത്ത ഏബ്രഹാംലിങ്കണ്‍.
Recent Comments