മലയാള സിനിമാ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ മാക്ട സംഘടിപ്പിച്ച മാക്ട ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് മൂവി ഫെസ്റ്റിവെലില്‍ (MISMF – 2022), സംഗീത വിഭാഗത്തില്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മറുനാടന്‍ മലയാളിയായ സതീഷ് നായര്‍ക്ക് ലഭിച്ചു. സതീഷ് നായര്‍ സംഗീതം പകര്‍ന്ന് സൈന്ധവി ആലപിച്ച ‘എന്നോട് നാന്’ എന്ന തമിഴ് മ്യുസിക് ആല്‍ബമാണ് അവര്‍ഡിന് അര്‍ഹനാക്കിയത്.
ഡിസംബര്‍ 22 ന് മാക്ട ‘ഉത്സവം 2022’ എന്ന പേരില്‍ നടത്തുന്ന ഐ.വി. ശശി ചലച്ചിത്രോത്സവത്തില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യും. സുനൈനയെ കേന്ദ്ര കഥാപാത്രമാക്കി ഡോമിന് ഡിസില്‍വ സംവിധാനം ചെയ്യുന്ന ‘റെജീന’യിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കയാണ് കോയമ്പത്തൂര്‍ വാസിയായ സതീഷ് നായര്‍.
Recent Comments