ഈ വര്‍ഷത്തെ മാക്ട ലെജന്റ് ഓണര്‍ പുരസ്കാരത്തിന് പ്രശസ്ത ഫിലിം മേക്കര്‍ കെ.എസ്. സേതുമാധവന് അര്‍ഹനായി. സുദീര്‍ഘമായ ആറു പതിറ്റാണ്ടുകളായി ചലച്ചിത്രവേദിക്ക് നല്കി വരുന്ന ബഹുമുഖ സംഭാവനകളെ മുന്‍നിര്‍ത്തി കെ.എസ്. സേതുമാധവനെ ജൂറി അംഗങ്ങള്‍ ഐകകണ്ഠേന തിരഞ്ഞെടുകയായിരുന്നു.
മലയാളത്തിനു പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും കെ എസ് സേതുമാധവന് വളരെ സജീവമായിരുന്നു. സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നിരവധി തവണ കരസ്ഥമാക്കിട്ടുണ്ട്. സംവിധായകന്, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളില്‍ അദ്ദേഹത്തിന്റെ ക്രിയാത്മകമായ പങ്കാളിത്തം നിസ്തുലമാണ്.
ജോണ്‍ പോളായിരുന്നു ജൂറി ചെയര്മാന്. കലൂര്‍ ഡെന്നീസ് കണ്‍വീനറും. ഫാസില്‍, സിബി മലയില്‍, കമല്‍ എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു.
Recent Comments