സുരേഷ്ഗോപിയുടെ ഇളയമകന് മാധവ് സുരേഷ് ഗോപിയും അഭിനയരംഗത്തേയ്ക്ക്. സുരേഷ് ഗോപി നായകനാകുന്ന JSK യില്‍ ഒരു പ്രധാന വേഷം ചെയ്യുന്നതും മാധവനാണ്. നവംബര്‍ 7 ന് ഇരിങ്ങാലക്കുടയില്‍ JSK യുടെ ചിത്രീകരണം ആരംഭിക്കാനിരിക്കേ മാധവ് മമ്മൂട്ടിയുടെ അനുഗ്രഹം തേടി കൊച്ചിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി. ചിത്രത്തിന്റെ സംവിധായകന് പ്രവീണ്‍ നാരായണനും ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണയും ഒപ്പമുണ്ടായിരുന്നു.
ഹാര്‍ദ്ദവമായ സ്വീകരണമാണ് മാധവന് ലഭിച്ചത്. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും മാധവിനെ വീട്ടിനുള്ളിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. മാധവ് മമ്മൂട്ടിയുടെ അനുഗ്രഹം തേടി. മാധവിനൊപ്പം ഏറെനേരം സംസാരിച്ചിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തിന്റെ ഉഷ്മളത അവര്‍ക്കിടയിലും തണല്‍ വിരിയിച്ചുനിന്നു. അഭിനയരംഗത്ത് സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ കഴിയട്ടേയെന്ന് മമ്മൂട്ടി ആശംസിച്ചു.
സുരേഷ്ഗോപിയുടെ മൂത്ത മകന് ഗോകുലും സിനിമാപ്രവേശനത്തിന് മുമ്പ് മമ്മൂട്ടിയുടെ അനുഗ്രഹം തേടി എത്തിയിരുന്നു. അന്ന് ദുല്‍ഖര്‍ സല്‍മാനും വീട്ടിലുണ്ടായിരുന്നു.
പ്രവീണ്‍ നാരായണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് JSK. ഇതില്‍ ഒരു അഭിഭാഷകന്റെ വേഷമാണ് സുരേഷ് ഗോപിക്ക്. അസ്ക്കര്‍ അലി, മുരളിഗോപി, ബൈജു സന്തോഷ്, അനുപമ പരമേശ്വരന്, ശ്രുതി രാമചന്ദ്രന് എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍. കോസ്മോസ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ കിരണും അജ്മല്‍ ഹസ്സനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണദേവ് ഛായാഗ്രഹണവും സംജിത്ത് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍വച്ച് നടക്കുന്ന പൂജയോടുകൂടി JSK യുടെ ഷൂട്ടിംഗും ആരംഭിക്കും. തൃശൂരാണ് പ്രധാന ലൊക്കേഷന്‍.
Recent Comments