ഹത്രാസിലെ പ്രതികളെ നാട്ടുകാരുടെ കണ്മുന്നില്വെച്ച് തല്ലിച്ചതയ്ക്കണം. എന്നിട്ട് തൂക്കിക്കൊല്ലണം. ഇനി ഒരു പെണ്ണിനെയും തൊടാന്‍ ഒരുത്തനും മുതിരരുത്. അതിനുതകുന്ന മാതൃകാപരമായ ശിക്ഷ വേണം അവര്‍ക്ക് നല്കാന്. ആണിനേയും പെണ്ണിനേയും രണ്ട് കണ്ണില്‍ കാണേണ്ട കാര്യമില്ല. എല്ലാവരേയും മനുഷ്യരെന്ന നിലയില്‍ കണ്ട് അര്‍ഹമായ മതിപ്പും അംഗീകാരവും നല്‍കുകയാണ് വേണ്ടത്. അതിന് താത്പര്യമില്ലാത്തവന്മാരെ തൂക്കിക്കൊല്ലുന്ന വ്യവസ്ഥയാണ് നമുക്ക് വേണ്ടത് – സമൂഹമാധ്യമത്തില്‍ പൊട്ടിത്തെറിച്ച് നടി മധുബാല.
മധുബാലയെ അറിയില്ലേ? മണിരത്നത്തിന്റെ റോജയിലൂടെ തെന്നകത്ത് യുവമനസ്സുകളെ കീഴടക്കിയ സുന്ദരി. ശങ്കറിന്റെ ജെന്റില്മാന്, കൂടാതെ മലയാള സിനിമകളായ യോദ്ധ, ഒറ്റയാള്‍ പട്ടാളം ഉള്‍പ്പെടെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരമായ ബലാല്‍സംഘത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ തന്റെ അടങ്ങാത്ത അമര്‍ഷം രേഖപ്പെടുത്തുകയായിരുന്നു മധുബാല.
പതിവിന് വിപരീതമായി മേയ്ക്കപ്പുകള് ഒന്നും ഇല്ലാതെ വിയര്ത്തുമുഷിഞ്ഞ മുഖവുമായിട്ടാണ് അവര്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. ബലാല്‍സംഘം എന്നത് അതിക്രൂരമാണ്. അത് ചെയ്യുന്നവര്‍ നികൃഷ്ടരും. ബലാല്‍സംഘക്കുറ്റത്തിന് പിടികൂടുന്നവരെ പൊതുജനമധ്യത്തില്‍ തല്ലിച്ചതയ്ക്കണം. അവരെ പൊതുജനമധ്യത്തില്‍ വെച്ച് തൂക്കിക്കൊല്ലുകയും അത് ചാനലുകളിലൂടെ ലോകത്തിന് കാട്ടിക്കൊടുക്കയും വേണമെന്ന് പറയുന്ന താരം വളരെ വൈകാരികമായാണ് പ്രതികരിക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയുടെ ഭാഗമായി നില്ക്കുന്നവരുടെ ശ്രദ്ധക്ഷണിക്കല്‍ എന്ന നിലയിലാണ് മധുബാല തന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീശരീരത്തെ ലൈംഗികോപാധിയായി മാത്രം കാണുന്നവരോടുള്ള പരസ്യമായ വെല്ലുവിളി എന്ന നിലയ്ക്ക് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ സൈബര്‍ലോകം ഏറ്റെടുത്ത് കഴിഞ്ഞു.
Recent Comments