പ്രശസ്ത നിര്‍മ്മാതാവും വിതരണക്കാരനുമായ ലിസ്റ്റിന് സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് സിനിമ പട്ടാമ്പിയില്‍ പുതിയൊരു മള്‍ട്ടിപ്ലക്സ് തീയേറ്റര്‍ കൂടി തുറന്നു. നടന് ദിലീപാണ് തീയേറ്റര്‍ കോംപ്ലക്സ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. മൂന്ന് സ്ക്രീനുകളാണ് തീയേറ്ററിലുള്ളത്. പട്ടാമ്പിയിലെ ദ് മാള്‍ ഓഫ് ഗരുഡയിലാണ് തീയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ തുറന്ന പട്ടാമ്പിയിലെ വലിയ മാളുകളിലൊന്നുകൂടിയാണ് ഗരുഡ.
ഉദ്ഘാടന ചടങ്ങില്‍ ദിലീപിന് പുറമെ നരേന്, സംവിധായകന് മേജര്‍ രവി, ഷീലു എബ്രഹാം, നിര്‍മ്മാതാക്കളായ ലിസ്റ്റിന് സ്റ്റീഫന്‍, ആല്വിന് ആന്റണി, എബ്രഹാം, ടി.പി. ഷാജി, ലക്ഷ്മിക്കുട്ടി എന്നിവരും സന്നിഹിതരായിരുന്നു.
മാജിക് ഫ്രെയിംസിന്റെ ഉടമസ്ഥതയിലുള്ള 26-ാമത്തെ സ്ക്രീനാണ് നിലവില്‍ തുറന്ന് കൊടുക്കപ്പെട്ടത്. കോഴിക്കോട്, കാസര്‍ഗോഡ്, മട്ടന്നൂര്‍, കുന്ദമംഗലം, ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മാജിക് ഫ്രെയിംസിന്റെ തീയേറ്റര്‍ കോംപ്ലക്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചൂണ്ടല്‍, പെരുംപിലാവ്, കക്കട്ടില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി മാജിക് ഫ്രെയിംസിന്റെ തീയേറ്ററുകള്‍ വൈകാതെ തുറക്കപ്പെടും.
Recent Comments