വിജയ് സേതുപതി നായകനായ മഹാരാജാ ലോക വ്യാപകമായി നൂറു കോടിയില്‍പ്പരം കളക്ഷന്‍ നേടുന്ന ചിത്രമായി മാറി. കേരളത്തിലെ തിയേറ്ററുകളില്‍നിന്ന് മാത്രം എട്ടു കോടിയില്‍പ്പരം ഗ്രോസ്സ് കളക്ഷന്‍ നേടിയ മഹാരാജാ ചിത്രം വിജയ് സേതുപതി നായകനായി എത്തിയ ചിത്രങ്ങളില്‍ കളക്ഷന്‍ റെക്കോര്‍ഡില്‍ മുന്‍പന്തിയില്‍ എത്തുന്ന ചിത്രമായിമാറി.
വിജയ് സേതുപതിയുടെ കരിയറിലെ അന്‍പതാമത്തെ ചിത്രമാണ് മഹാരാജ. മികച്ച പ്രേക്ഷക സ്വീകാര്യതയും നിരൂപക പ്രശംസയും നേടിയ മഹാരാജ നാളെ മുതല്‍ തമിഴ്, മലയാളം, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഓറ്റി റ്റി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിക്കും.
കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന മഹാരാജയുടെ പ്രൊമോഷന് പരിപാടികള്‍ക്ക് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. വിജയ് സേതുപതി നായകനായും അനുരാഗ് കശ്യപ് വില്ലന്‍ വേഷത്തിലെത്തിയ മഹാരാജായുടെ രചനയും സംവിധാനവും നിതിലന് സാമിനാഥന്‍ നിര്‍വ്വഹിച്ചത്. ചിത്രത്തില്‍ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കല്‍ക്കി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി. പാഷന് സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍ സുധന് സുന്ദരവും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം നല്‍കിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്. എ വി മീഡിയാസ് കണ്‍സള്‍ട്ടന്‍സിയാണ് ചിത്രത്തിന്റെ കേരളാ വിതരണം നടത്തിയത്. പി ആര് ഒ പ്രതീഷ് ശേഖര്‍.
Recent Comments