സിനിമാ പ്രേക്ഷകര്‍ ഏറ്റെടുത്ത വിജയ് സേതുപതി ചിത്രമാണ് മഹാരാജ. തമിഴ്നാടിന് പുറത്തും ചിത്രം വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. വൈകാതെതന്നെ വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായും മഹാരാജ മാറി. ഇതിനിടെ വിദേശ രാജ്യങ്ങളായ തായ്വാനിലും ചൈനയിലും ചിത്രം മികച്ച രീതിയില്‍ സ്വീകരിക്കപ്പെട്ടു. ഇപ്പോഴിതാ ഉടന്‍തന്നെ ജപ്പാനില്‍ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുകയാണ്.
ചൈനയില്‍ മാത്രമായി കളക്ഷന്‍ 25 കോടി കടന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെയും തായവാനിലെയും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചിത്രത്തെയും വിജയ് സേതുപതിയെയും അഭിനന്ദിക്കുന്ന പോസ്റ്ററുകളും വന്നിരുന്നു.
Recent Comments