വിജയ് സേതുപതി നായകനായെത്തിയ മഹാരാജ ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. ചിത്രം 100 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന് നിഥിലന്‍ സ്വാമിനാഥന് മറ്റൊരു ചിത്രവുമായി എത്തുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
നിഥിലന്‍ സ്വാമിനാഥനാണ് മഹാരാജയുടെ തിരക്കഥയും സംവിധാനം നിര്‍വ്വഹിച്ചത്. മഹാരാജയ്ക്ക് ശേഷം നിഥിലന്‍ സ്വാമിനാഥന്റെ സംവിധാനത്തില്‍ എത്തുക മഹാറാണി എന്ന ചിത്രമായിരിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മഹാറായിയില് നയന്താരയായിരിക്കും നായിക. മഹാറാണി നിര്‍മ്മിക്കുന്നത് പാഷന് സ്റ്റുഡിയോസായിരിക്കും.
അന്നപൂരണിയാണ് നയന്‍താരയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഒരു ഷെഫ് കഥാപാത്രമായിട്ടാണ് നയന്‍താര വേഷമിട്ടിരുന്നത്. നിലേഷ് കൃഷ്ണയാണ് അന്നപൂരണിയുടെ സംവിധായകന്.
നായന്താര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിന്‍സ് 1960 ന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ലൊക്കേഷനില്‍നിന്നുള്ള നയന്‍താരയുടെ ചിത്രം പുറത്തായതും വലിയ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ കണ്ടത്. ക്യാമറ ലെന്സിലൂട േെനാക്കുന്ന നയന്‍താരയെയാണ് ഫോട്ടോയില്‍ കണ്ടത്. പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ ഡ്യൂഡ് വിക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം ആര്.ഡി. രാജശേഖറും സംഗീതം സീന്‍ റോള്‍ഡനുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
Recent Comments