കമല്‍ഹാസന്റെ തിരക്കഥയില്‍ മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള ആദ്യ വാര്‍ത്തകള്‍ പുറംലോകത്ത് എത്തിച്ചത് സാക്ഷാല്‍ ഉലകനായകന്തന്നെയായിരുന്നു. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചില്‍.
എന്നാല്‍ ഇപ്പോഴത്തെ ട്രെന്റിംഗ് ന്യൂസ് ഇതേ പ്രൊജക്ടിന്റെ ഭാഗമായി വിജയ് സേതുപതിയും വിക്രമും എത്തുന്നുവെന്നതാണ്. ഇതിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും അവരാണെന്നും വാര്‍ത്തകളുണ്ട്. ഇതിന്റെ നിജസ്ഥിതി അറിയാന്‍ കൂടിയാണ് മഹേഷ് നാരായണനെ വിളിച്ചത്.
‘ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ല. കമല്‍സാര്‍ തിരക്കഥയെഴുതുന്ന ചിത്രം ഞാന്‍ സംവിധാനം ചെയ്യുന്നുവെന്നത് ശരിയാണ്. അത് കമല്‍സാര്‍ തന്നെ പറഞ്ഞ കാര്യമാണല്ലോ. അതുപോലെ ഈ ചിത്രത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളും അദ്ദേഹംതന്നെ യഥാസമയം പുറത്തുവിടുമെന്നാണ് കരുതുന്നത്. നിലവില്‍ കമല്‍സാര്‍ തിരക്കിലാണ്. വിക്രം, ഇന്ത്യന്‍ 2 തുടങ്ങിയ ചിത്രങ്ങളുടെ അണിയറയിലാണ് അദ്ദേഹം. അതിനൊക്കെ ശേഷമേ ഇത് സംബന്ധിച്ച് വ്യക്തത കൈവരൂ.’ മഹേഷ് നാരായണന് പറഞ്ഞു.
Recent Comments