മഹീന്ദ്ര ഉടന്‍ വിപണിയിലിറക്കുന്ന ഥാര്‍ അഞ്ച് ഡോറിന് 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന്. ഥാറിന്റെ മൂന്ന് ഡോര്‍ മോഡലിലുള്ള അതേ എന്ജിന് തന്നെയായിരിക്കും ഈ മോഡലിനും. 1.5 ലിറ്റര്‍ എന്ജിന് 117 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ലഭിക്കും. രണ്ട് വീല്‍ ഡ്രൈവ് മോഡലില്‍ മാത്രമായിരിക്കും ഈ വേരിയന്റ്. ഥാര്‍ അര്‍മദ എന്ന പേരിലായിരിക്കും വാഹനം വിപണിയിലെത്തുന്നുവെന്നാണ് അറിയുന്നത്.
നേരത്തേ ഥാര്‍ 5 ഡോറിന്റെ പരീക്ഷണയോട്ട വീഡിയോയും ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഥാറിന്റെ രൂപഭംഗി നിലനിര്‍ത്തി നീളം കൂട്ടിയെത്തുന്ന വാഹനം മഹീന്ദ്ര ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ലാഡര്‍ ഫ്രെയിം ഷാസിയോടെ 2021 ല്‍ വിപണിയിലെത്തിയ ഥാറിന് കരുത്തേകാന്‍ ഒരു പെട്രോള്‍ എന്‍ജിനും രണ്ട് ഡീസര്‍ എന്‍ജിനുമാണ് ഥാറിനുള്ളത്.
112 കിലോവാട്ട് വരെ കരുത്തും 300 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കുന്ന, 2 രണ്ട് ലിറ്റര്‍ എം സ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനു കൂട്ട് ആറു സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോസ്തുകളാണ്. 97 കിലോവാട്ട് വരെ കരുത്തും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാനാവുന്ന 202 ലിറ്റര്‍ എം ഹോക്ക് ഡീസല്‍ എന്‍ജിനൊപ്പവും ആറ് സ്പീഡ് മാനുവര്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ ലഭ്യമാണ്. 87.2 കിലോ വാട്ട് കരുത്തുള്ള 1.5 ലിറ്റര്‍ എന്ജിന് റിയര്‍വീല്‍ ഡ്രൈവില്‍ മാത്രം ലഭിക്കുമ്പോള്‍ 2 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ നാല് വീല്‍ ഡ്രൈവ് ലേ ഔട്ടിലും ലഭിക്കും.
Recent Comments