പ്രശസ്ത വാഹന നിര്‍മാതാക്കളായ മഹീന്ദ്ര തങ്ങളുടെ പുതിയ മോഡലുകള്‍ അവതരിപ്പിച്ചതോടെ ബ്രാന്‍ഡിന്റെ വില്‍പ്പന വലിയ രീതിയിലാണ് കൂടിയത്. കുറച്ച് നാള്‍ക്കു മുമ്പ് മഹീന്ദ്രയ്ക്ക് ഓപ്പണ്‍ ബുക്കിംഗില്‍ ഗണ്യമായ ഇടിവ് സംഭവിച്ചു. അത് 2024 ജൂലൈ വരെ നീണ്ടു .സ്കോര്‍പിയോ ശ്രേണിക്ക് 58,000 യൂണിറ്റ് ഓപ്പണ്‍ ഓര്‍ഡര്‍ ബുക്കിംഗ് ഉണ്ടായിരുന്നു, ഇത് മെയ് മാസത്തില്‍ ലഭിച്ച 86,000 ഓര്‍ഡറുകളെ അപേക്ഷിച്ച് ഏകദേശം 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതുവരെ 1.78 ലക്ഷം യൂണിറ്റുകള്‍ ഡെലിവറി ചെയ്യാനുണ്ട് എന്നാണ് കമ്പനിയുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
സ്കോര്‍പിയോ എന്‍, സ്കോര്‍പിയോ ക്ലാസിക് എന്നിവ ഓരോ മാസവും 12,000 പുതിയ ബുക്കിംഗുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തുടരുകയാണ്. സ്കോര്‍പിയോ ശ്രേണിക്ക് പുറമെ, ഥാറും കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ഓപ്പണ്‍ ഓര്‍ഡറുകളില്‍ ഏകദേശം 29 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ ഥാര്‍ റോക്സ് അവതരിപ്പിച്ചതോടെ ഇനി ബുക്കിങ്ങുകള്‍ കുമിഞ്ഞ് കൂടുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ടെന്ന് പറയുന്നു.
ഇതില്‍ പെര്‍ഫോമന്‍സിലേക്ക് നോക്കിയാല്‍ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് 197 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 173 bhp പവറും 400 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണെന്നും മഹീന്ദ്ര പറയുന്നു. ഇവ രണ്ടും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനൊപ്പം തെരഞ്ഞെടുക്കാനാവും. സ്കോര്‍പിയോ N സ്റ്റാന്‍ഡേര്‍ഡായി റിയര്‍-വീല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനൊപ്പം തെരഞ്ഞെടുക്കാനാവും.
സ്കോര്‍പിയോ N സ്റ്റാന്‍ഡേര്‍ഡായി റിയര്‍-വീല്‍ ഡ്രൈവുമായി വരുമ്പോള്‍ ടോപ്പ് എന്‍ഡ് ഡീസല്‍ മോഡലില്‍ ഫോര്‍-വീല്‍-ഡ്രൈവ് ഓപ്ഷനും ലഭിക്കുന്നുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലും പുതിയ മഹീന്ദ്ര എസ്യുവികളുടെ 5-സ്റ്റാര്‍ നിലവാരം തന്നെ സ്കോര്‍പിയോ N മോഡലും നിലനിര്‍ത്തിയിട്ടുണ്ട്. നാല് ഡിസ്ക് ബ്രേക്കുകള്‍, എബിഎസ്, ഇഎസ്പി, ആറ് എയര്‍ബാഗുകള്‍ എന്നിവയോടൊപ്പം ഫ്രീക്വന്‍സി ഡിപെന്‍ഡന്റ് ഡാംപിംഗും (FDD) മള്‍ട്ടി-ട്യൂണ്‍ഡ് വാല്‍വ് സെന്‍ട്രല്‍ ലാന്‍ഡും (MTV-CL) എന്നീ സവിശേഷതകളാണ് ജനപ്രിയ വാഹനത്തില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.
Recent Comments