ശ്വേതാമേനോന്റെ അച്ഛനെയും എനിക്ക് പരിചയമുണ്ട്. അദ്ദേഹം ഒരു എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ഒരു പട്ടാളക്കാരന്റെ മകളെന്ന നിലയിലാണ് ശ്വേതയെ ഞാന്‍ പരിചയപ്പെടുന്നത്. പ്രിയന്‍സാറിന്റെ ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാനെത്തുമ്പോഴായിരുന്നു ആ കണ്ടുമുട്ടല്‍. ആ സൗഹൃദം പിന്നീട് വളര്‍ന്നു.
ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത കീര്‍ത്തിചക്രയില്‍ ഒരു ഹ്യൂമന്‍ റൈറ്റ്സ് ഉദ്യോഗസ്ഥയുടെ വേഷം വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആ വേഷം നല്‍കിയത് ശ്വേതാമേനോനായിരുന്നു. ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയെന്ന നിലയില്‍ മാത്രമല്ല, അവരൊരു പട്ടാള ഉദ്യോഗസ്ഥന്റെ മകളെന്ന നിലയില്‍കൂടിയായിരുന്നു ആ തെരഞ്ഞെടുപ്പ്. ഈ പരിഗണന എന്റെ ഒട്ടുമിക്ക പട്ടാളസിനിമകളിലും നിലനിര്‍ത്താന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മിഷന് 90 ഡേയ്സില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച തുലിപ് ജോഷിയും കുരുക്ഷേത്രയില്‍ ബിജുമേനോന്റെ ഭാര്യയായി അഭിനയിച്ച സാനിയ സിംഗും കാണ്ടഹാറില്‍ അഭിനയിച്ച രാഗിണി ദ്വിവേദിയുമെല്ലാം പട്ടാള ഉദ്യോഗസ്ഥരുടെ മക്കളായിരുന്നു. അങ്ങനെ അനവധിപ്പേര്‍ ഇനിയുമുണ്ട്. ഒരു പട്ടാള ഉദ്യോഗസ്ഥന്റെ മകളെന്ന വാത്സല്യമാണ് എനിക്ക് ശ്വേതയോട് ഇന്നുമുള്ളത്.
ഒരു ജിമ്മില്‍വച്ചാണ് രാജീവ് പിള്ളയെ ഞാന്‍ ആദ്യമായി കാണുന്നത്. മികച്ചൊരു ക്രിക്കറ്റ് പ്ലേയറെന്ന നിലയില്‍ രാജീവുമായി കൂടുതല്‍ അടുക്കുന്നത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സമയത്താണ്. ആ സൗഹൃദമാണ് കര്‍മ്മയോദ്ധയിലെ ഒരു പോലീസ് ഓഫീസറായി രാജീവിനെ എന്റെ സിനിമയില്‍ എത്തിച്ചതും.
നല്ല പയ്യനാണ് രാജീവ്. നല്ല പെരുമാറ്റം. നല്ല ഗുരുത്വവുമുണ്ട്. അവന്റെ വളര്‍ച്ച ഇനി വരാനിരിക്കുന്നതേയുള്ളൂ. മേജര്‍ പറഞ്ഞു.
ഔഷധി ക്യാപ്റ്റന്‍ ഈവന്റ്സ് സൗന്ദര്യമത്സരത്തിലെ വിധികര്‍ത്താക്കളായി എത്തിയതായിരുന്നു മേജര്‍രവിയും ശ്വേതയും രാജീവ് പിള്ളയും. ഇവരെ മൂന്നുപേരേയും ചേര്‍ത്ത് കാന്‍ ചാനല്‍ ഒരു പ്രത്യേക ഫോട്ടോഷൂട്ട് ചെയ്തിരുന്നു. അതിനുശേഷം ശ്വേതയേയും രാജീവിനെയും മേജര്‍ വിലയിരുത്തിയതിങ്ങനെയായിരുന്നു.
Recent Comments