2008 ല്‍ മുംബൈയിലെ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക്കായ ‘മേജര്‍’ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്തു. താരങ്ങളായ പൃഥ്വിരാജും സല്മാന് ഖാനും തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ മലയാളം, ഹിന്ദി ഭാഷകളിലുള്ള ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ തെലുങ്ക് താരം മഹേഷ് ബാബു ഹൈദ്രബാദില്‍ വെച്ച് നടന്ന ചടങ്ങില്‍ വച്ച് ട്രെയിലര്‍ ലോഞ്ച് ചെയ്തു.
ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അദിവി ശേഷാണ് സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്നത്. മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
View this post on Instagram
ആര്‍മിയില്‍ മേജറായിരുന്ന സന്ദീപ് ദേശീയ സുരക്ഷാസേനയില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് താജ് ഹോട്ടലിലെ കമാന്‍ഡോ ഓപ്പറേഷനില്‍ പങ്കെടുക്കുന്നതും തുടര്‍ന്ന് വീരമൃത്യു വരിക്കുന്നതും. രാജ്യം മരണാനന്തര ബഹുമതിയായി അശോകചക്ര നല്കി ഈ ധീരജവാനെ ആദരിക്കുകയും ചെയ്തു.
ജൂണ്‍ 3ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രത്തില്‍ ശോഭിത ധൂലിപാല, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Recent Comments