ശബരിമലയില്‍ ഇന്ന്(14 -1 -2025 ) മകരവിളക്ക് ദര്‍ശനം . ലക്ഷക്കണക്കിന് തീർത്ഥാടകർ കാത്തിരിക്കുന്ന ദര്‍ശനമാണിത് .സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ്. രാവിലെ 8.45ന് മകരസംക്രമ പൂജയും അഭിഷേകവും നടന്നു ,അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്ത് എത്തും. തുടന്ന് ദീപാരാധനയും ഇതിനുശേഷം പൊന്നമ്പല മേട്ടില്‍ മകരജ്യോതിയും ആകാശത്ത് മകരനക്ഷത്രവും തെളിയും. മകരവിളക്ക് ഉത്സവത്തിന്റെ തത്സമയ വിവരങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ദൃശ്യ മാധ്യമങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഇന്ന് വെര്‍ച്വല്‍, സ്പോട്ട് ബുക്കിംഗിലൂടെ നാല്പത്തി ഒന്നായിരം തീര്‍ഥാടകരെയാണ് സന്നിധാനത്തെക്ക് പ്രതീക്ഷിക്കുന്നത്. നിലക്കലില്‍ നിന്ന് രാവിലെ 10 മണിക്കുശേഷവും പമ്പയില്‍ നിന്ന് 12 മണിക്ക് ശേഷവും തീര്‍ത്ഥാടകരെ കടത്തിവിടുന്നില്ല .മകര വിളക്ക് കാണാവുന്ന സ്ഥലങ്ങള്‍ .നിലക്കല്‍,അട്ടത്തോട്,അട്ടത്താട് പടിഞ്ഞാറെ കോളനി,ഇലവുങ്കല്‍,നെല്ലിമല,അയ്യന്‍മല,പമ്പ,ഹില്‍ടോപ്പ്,ഹില്‍ടോപ്പ് മധ്യഭാഗം എന്നിവയാണ്
Recent Comments