മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈകോട്ടൈ വാരിബന്റെ ഷൂട്ടിംഗ് പൊഖ്റാനിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു. ജയ്സാല്‍മര്‍ സിറ്റിയിലുള്ള ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശമാണ് പൊഖ്റാന്‍. ഫെബ്രുവരി 24 നാണ് ഷൂട്ടിംഗ് സംഘം പൊഖ്റാനിലെത്തിയത്. അതുവരെയും ജയ്സാല്‍മീറിലായിരുന്നു ഷൂട്ടിംഗ്. രണ്ട് സംഘട്ടന രംഗങ്ങളടക്കം ചിത്രത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഷൂട്ട് ചെയ്തത് ജയ്സാല്‍മീറിലായിരുന്നു. പൊഖ്റാനും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്. പൊഖ്റാനിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വീണ്ടും ജയ്സാല്മീറിലേയ്ക്ക് ലിജോയും സംഘവും എത്തും.
വളരെ രഹസ്യസ്വഭാവത്തോടെയാണ് ഷൂട്ടിംഗ്. യൂണിറ്റ് അംഗങ്ങള്‍ അടക്കമുള്ളവര്‍ക്ക് സെറ്റില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ കര്‍ശന വിലക്കുണ്ട്. നിലവില്‍ സിനിമയുടേതായി ഒരു വര്‍ക്കിംഗ് സ്റ്റില്ലുപോലും പുറത്ത് വരാത്തതിന്റെ കാരണവും മറ്റൊന്നല്ല.
ജോണ്‍ & മേരി പ്രൊഡക്ഷന്റെ ബാനറില്‍ ഷിബു ബേബിജോണാണ് ചിത്രം നിര്‍മ്മക്കുന്നത്.
Recent Comments