താരദമ്പതികളായ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. കൂര്‍ഗിലെ മൊണ്‍ട്രോസ് ഗോള്‍ഫ് റിസോര്‍ട്ടില്‍വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീതാണ് വരന്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് നിശ്ചയത്തില്‍ പങ്കെടുത്തത്.
ഒരുമാസം മുമ്പാണ് മാളവികയുടെ സഹോദരനും നടനുമായ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം നടന്നത്. ചെന്നൈയിലെ മുന്‍നിര മോഡലായ തരിണി കലിംഗരായര്‍ ആണ് പ്രതിശ്രുത വധു.
View this post on Instagram
Recent Comments