സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍നിന്ന് ഐശ്വര്യ ലക്ഷ്മി പിന്‍വാങ്ങി. പകരം മാളവിക മോഹനന് എത്തുന്നു. ഡേറ്റ് ക്ലാഷുകളാണ് ഐശ്വര്യയുടെ പിന്മാറ്റത്തിന് വഴിതെളിച്ചത്. നേരത്തെ ജനുവരിയില്‍ ഷൂട്ടിംഗ് തുടങ്ങാനിരുന്നതാണ്. നിലവിലെ ടൈംടേബിള്‍ അനുസരിച്ച് ഫെബ്രുവരി 10 ന് എറണാകുളത്ത് ഷൂട്ടിംഗ് ആരംഭിക്കും. 14-ാം തീയതി മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും.
നിലവില്‍ ചിത്രത്തിന്റെ തിരക്കഥയുടെ അവസാനഘട്ട മിനുക്ക് പണിയിലാണ് സത്യന് അന്തിക്കാട്. സത്യന് അന്തിക്കാടിന്റെ മകന് അഖില്‍ സത്യന്റേതാണ് കഥ. സോനു ടി.പിയും സത്യന് അന്തിക്കാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
മോഹന്‍ലാലിനെയും മാളവികയെയും കൂടാതെ സിദ്ധിഖ്, ജനാര്ദ്ദനന്, സംഗീത് പ്രതാപ്, നിഷാന്ത്, സംഗീത തുടങ്ങിയവരും താരനിരയിലുണ്ട്. നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകും.
സിങ്ക് സൗണ്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സത്യന് അന്തിക്കാടിന്റെ മറ്റൊരു മകനായ അനൂപ് സത്യനാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സത്യന് അന്തിക്കാട് ചിത്രം നിര്‍മ്മിക്കുന്നത്.
എറണാകുളം കൂടാതെ പുനെയാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍. പ്രശാന്ത് മാധവ് ആണ് കലാസംവിധായകന്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് ഒരു വലിയ സെറ്റിന്റെ പണിയും പൂര്‍ത്തിയായിവരുന്നു.
സംഗീതം കൈകാര്യം ചെയ്യുന്നത് ലിസ്റ്റിന് പ്രഭാകറാണ്. മലയാളത്തിന് പുറമെ ഒരു ഹിന്ദി ഗാനവും ചിത്രത്തിനുവേണ്ടി ചിട്ടപ്പെടുത്തുന്നുണ്ട്. മലയാളത്തിലെ വരികള്‍ എഴുതുന്നത് മനു മഞ്ജിത്തും ഹിന്ദിയില്‍ ഗാനമൊരുക്കുന്നത് രാജശേഖറുമാണ്. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മകന് എസ്.പി. ചരണും ഈ ചിത്രത്തില്‍ പാടുന്നുണ്ട്.
Recent Comments