പ്രശസ്ത നടന് കുണ്ടറ ജോണി അല്‍പ്പം മുമ്പ് നിര്യാതനായി. ശ്വാസംമുട്ടലിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊല്ലത്തെ ബെന്‍സിഗര്‍ ഹോസ്പിറ്റലില്‍ കൊണ്ടുവന്നെങ്കിലും ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. മൃതദേഹം ഇപ്പോള്‍ ഹോസ്പിറ്റലിലാണുള്ളത്.
നിത്യവസന്തം എന്ന ചലച്ചിത്രത്തിലൂടെയാണ് കുണ്ടറ ജോണിയുടെ രംഗപ്രവേശനമെങ്കിലും എ.ബി. രാജയുടെ കഴുകനിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തു. കിരീടത്തിലെ പരമേശ്വരന് അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു. വില്ലന്‍ വേഷത്തോടൊപ്പം സ്വഭാവ നടനായും അദ്ദേഹം സിനിമയില്‍ നിറഞ്ഞുനിന്നു. വിഷ്ണുമോഹന് സംവിധാനം ചെയ്ത മേപ്പടിയാനിലാണ് കുണ്ടറ ജോണി ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
Recent Comments