മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
ആചാര്യശ്രേഷ്ഠന്മാരുടെ അനുഗ്രഹം കിട്ടാനും സാമ്പത്തികഭദ്രത ഉറപ്പുവരുത്താനും സാഹചര്യമുണ്ടാകും. ഗൃഹത്തില്‍ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്. ആദ്ധ്യാത്മിക തീര്‍ത്ഥയാത്രകള്‍ക്ക് അവസരം വന്നുചേരും. മറ്റുള്ളവരില്‍നിന്ന് കിട്ടുന്ന വാഗ്ദാനങ്ങള്‍ പലതും വൃഥാവിലാകും. കള്ളന്മാരില്നിന്ന് ഉപദ്രവം ഉണ്ടാകുന്നതാണ്. വിദേശയാത്രയ്ക്കും വിനോദയാത്രയ്ക്കും പദ്ധതിയിടും. രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. ജലസംബന്ധമായ തൊഴിലുകളില്‍ ഏര്‍പ്പെട്ട് ധനലാഭം ഉണ്ടാക്കാന്‍ ശ്രമിക്കും. ഭൂമിയും നൂതനമായ ഗൃഹവും വാങ്ങാന്‍ ശ്രമിക്കും. ഔദ്യോഗികപദവി വിവാദങ്ങള്‍ക്ക് വഴിയൊരുക്കും. സര്‍ക്കാരില്‍നിന്ന് പ്രതികൂല അവസ്ഥകളും ആരോഗ്യപരമായി അനുകൂലവും പ്രതീക്ഷിക്കാം.
ദോഷശാന്തിക്കായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മാല്യദര്‍ശനം, പഞ്ചാമൃതം, അര്‍ച്ചന ഇവ നടത്തുകയും ദേവീപ്രീതികരമായ പാരായണങ്ങളും നാമജപങ്ങളും നടത്തിക്കൊള്ളണം.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
വാഹനലാഭം, കാര്‍ഷികഭൂമികള്‍ സമ്പാദിക്കുന്നതിനുള്ള അവസരങ്ങളും വന്നുചേരും. ബന്ധുജനങ്ങളും സുഹൃത്തുക്കളും വഴി പലവിധ ഗുണാനുഭവങ്ങള്‍ സിദ്ധിക്കുന്നതാണ്. തൊഴില്‍പരമായ പരിശ്രമങ്ങളില്‍ക്കൂടി ധനനഷ്ടങ്ങള്ക്കിട വരാവുന്നതാണ്. സഞ്ചാരവേളകള്‍ അന്വര്ത്ഥപ്രദമായിത്തീരുന്നതാണ്. ആരോഗ്യപരമായി കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പിതൃധനങ്ങള് ആര്‍ജ്ജിക്കുന്നതിനുവേണ്ടി വ്യവഹാരങ്ങളില്‍ ഏര്‍പ്പെടേണ്ടതായി വരും. സന്താനങ്ങള്‍ക്ക് വേണ്ടിയുള്ള പരിശ്രമം സഫലീകൃതമാകും. ശമിച്ചിരിക്കുന്ന വ്യാധികള്‍ വീണ്ടും ബുദ്ധിമുട്ടുകളുണ്ടാക്കുന്നതാണ്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സാമ്പത്തികബുദ്ധിമുട്ടുകള്‍ കാരണം നിര്‍ത്തിവയ്ക്കേണ്ടതായി വരും. സ്വകാര്യ ഇടപാടുകള്‍ വളരെ മന്ദഗതിയിലായിരിക്കും.
ദോഷശാന്തിക്കായി ഹനുമാന്‍സ്വാമിക്ക് വെറ്റിലമാല, നെയ് വിളക്ക്, അര്‍ച്ചന ഇവയും ദുര്‍ഗ്ഗാക്ഷേത്രദര്‍ശനവും സ്ഥിരമായി നടത്തിക്കൊള്ളണം.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
ധനലാഭത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞുകിട്ടും. വാഹനം വാങ്ങുന്നതിനും ഉന്നതമായ സുഹൃത്ബന്ധങ്ങള്‍ സ്ഥാപിച്ചുകിട്ടുന്നതിനും ഇടയാകുന്നതാണ്. ഔദ്യോഗിക രംഗത്ത് അത്യദ്ധ്വാനം നിമിത്തമുള്ള ക്ലേശങ്ങളും, മേലുദ്യോഗസ്ഥരില്‍നിന്ന് പ്രീണനങ്ങളും ഉണ്ടായേക്കാം. വിദേശയാത്രകള്‍ ചെയ്ത് സാമ്പത്തിക നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും. സര്‍ക്കാരില്‍നിന്നും അനുകൂലമായ സഹായം വന്നുചേരും. സഹായികള്‍ നിമിത്തം പൊതുരംഗത്ത് അപവാദവും സ്ഥാനനാശവും സംഭവിക്കാം. വീഴ്ചകളും വാഹനാപകടങ്ങളും ഉണ്ടാകാതിരിക്കാന്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. വിവാഹബന്ധങ്ങളില്‍ ഉലച്ചിലും തീരുമാനങ്ങള്‍ പലതും മാറ്റേണ്ടതായും വരും. കലാ-സാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പത്രമാധ്യമപ്രവര്ത്തകര്ക്കും കൂടുതല്‍ അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം.
ദോഷശാന്തിക്കായി നരഹസിംഹമൂര്ത്തിക്ക് രക്തപുഷ്പാഞ്ജലി, സഹസ്രനാമാര്‍ച്ചന ഇവയും കൃഷ്ണസ്വാമിയിങ്കല് പാല്‍പ്പായസം, നെയ് വിളക്ക്, തുളസിമാല ഇവയും നടത്തി ഭജിച്ചുകൊള്ളണം.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
ഗൃഹാന്തരീക്ഷം പൊതുവേ ഗുണകരമായിരിക്കും. ക്ഷേത്രജീവനക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണം പുനരാരംഭിക്കും. വിദേശയാത്രയ്ക്കുവേണ്ടി ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. സ്ത്രീകള്‍ക്ക് ജോലിയില്‍ സ്ഥാനമാറ്റവും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. സാംക്രമികരോഗങ്ങള്‍ പിടിപെടാതെ ശ്രദ്ധിക്കണം. കൃഷിയില്‍നിന്ന് കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. വ്യവസായ മേഖലയിലും പത്രം, സാഹിത്യം തുടങ്ങിയ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരവും പുരോഗതിയും ഉണ്ടാകും. പിതൃകര്‍മ്മങ്ങള്‍ ചെയ്യേണ്ടതായി വരാം. നൂതനവാഹനങ്ങള് വാങ്ങുന്നതിന് സാധിക്കും. ആശ്രമങ്ങളോ മഠങ്ങളോ ആയി ബന്ധപ്പെട്ട് കഴിയുന്നവര്‍ക്ക് അപവാദങ്ങളോ നിയമചോദ്യങ്ങളോ ഉണ്ടാകാനിടയുണ്ട്.
കാലദോഷശാന്തിക്കായി ദേവീക്ഷേത്രദര്ശനം, ധര്‍മ്മദൈവ ഭജനം, സര്‍പ്പപ്രീതികരമായ കര്‍മ്മങ്ങള്‍ എന്നിവ അനുഷ്ഠിക്കണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഗുണകരമായ സമയമാണ്. കുടുംബത്ത് വേണ്ടപ്പെട്ടവര്‍ക്ക് അപ്രതീക്ഷിതമായ രോഗപീഡകള്‍ ഉണ്ടാകാനിടയുണ്ട്. പുനര്‍വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി പൂര്‍വ്വിക സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യുന്നതിനായി ശ്രമിക്കും. വാസഗൃഹം മാറാനിടയുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഈ ദിവസങ്ങള്‍ അത്ര അനുകൂലമല്ല. ലാഭകരമായി നിന്നിരുന്ന തൊഴിലുകള്‍ക്ക് സര്‍ക്കാരില്‍നിന്നുള്ള നിയമതടസ്സങ്ങള്‍ വന്നുചേരും. ഭാര്യയുടെ കുടുംബസ്വത്ത് വീതം വയ്ക്കുന്നതില്‍ കുടുംബജനങ്ങളുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായെന്നുവരാം. വാഹനപരമായി നഷ്ടങ്ങളോ അപകടങ്ങളോ ഉണ്ടാകാതെ ശ്രദ്ധിക്കണം.
ദോഷപരിഹാരമായി മലദേവസ്ഥാന ദര്‍ശനം നടത്തുകയും വിഷ്ണുക്ഷേത്രനടയില് സഹസ്രനാമ പുഷ്പാഞ്ജലി, പുരുഷസൂക്താര്‍ച്ചന എന്നിവയും നടത്തി ഭജിച്ചുകൊള്ളണം.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
മംഗളകാര്യങ്ങളെക്കൊണ്ടും ബന്ധുഗുണം കൊണ്ടും ഗൃഹത്തില്‍ കൂടുതല്‍ സന്തോഷത്തിനിടവരുന്നതാണ്. യാത്രാവേളകള്‍ പലതും മനഃപ്രയാസത്തിനിടവരും നാല്‍ക്കാലികളില്‍നിന്നും വാഹനാദികളില്നിന്നും കഷ്ടനഷ്ടങ്ങള്ക്കിടവരും. പിതൃസ്ഥാനീയര്‍ക്ക് ആപത്തുകളും വിയോഗവും ഉണ്ടാകാനിടയുണ്ട്. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കൃഷി, മത്സ്യബന്ധനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തികനഷ്ടങ്ങള്ക്കിടവരും. സന്താനക്ലേശങ്ങളും ഗര്‍ഭിണികള്‍ക്ക് അരിഷ്ടതകളും ഉണ്ടാകാനിടയുണ്ട്. ഉചിതമല്ലാത്തതായ ദാമ്പത്യബന്ധം, കുടുംബത്തില്‍ അന്തഃഛിദ്രങ്ങള്ക്കിടവരുന്നതാണ്. ഭാര്യാകുടുംബത്തില് ഭൂമിപരമായ ശത്രുതകള്ക്കിടവരുത്തും. മാതൃസ്ഥാനീയര്‍ക്ക് ആപത്തുകളും ആത്മാര്‍ത്ഥസുഹൃത്തുക്കള്‍ക്ക് ആകസ്മികമായ അപകടങ്ങളും ഉണ്ടാകാം.
ദോഷശാന്തിക്കായി സുബ്രഹ്മണ്യക്ഷേത്രഭജനം, ശിവക്ഷേത്രത്തില്‍ ധാര, രുദ്രസൂക്താര്‍ച്ചന, കൂവളത്തിന് മാല എന്നിവ നടത്തിക്കൊള്ളണം.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
മുടക്കംവന്ന് കിടന്നിരുന്നതായ ധനം കൈവശം വന്നുചേരും. ക്രയവിക്രയങ്ങളിലും ഊഹക്കച്ചവടങ്ങളിലും വിജയം കൈവരിക്കും. പണയപ്പെടുത്തിയിരുന്നതായ സ്വര്‍ണ്ണവും വസ്തുവകകളും വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ പ്രതീക്ഷിക്കുന്ന വിജയം കൈവരിക്കാതെ വരാം. പ്രയത്നിക്കുന്നതിനനുസരിച്ചുള്ള ഫലം കാണാതെ നിരാശപ്പെട്ടു എന്ന് വരാം. പുതിയ വാഹനങ്ങളോ ഗൃഹമോ വാങ്ങുന്നതിനായി ശ്രമിക്കും. മുടങ്ങിക്കിടന്നിരുന്നതായ ഗൃഹകര്മ്മം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ശത്രുക്കളുമായി അനുരഞ്ജനത്തിന് ശ്രമിക്കും. കായികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. അപസ്മാരരോഗം, ന്യൂറോ സംബന്ധമായ രോഗം ഇവയുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ദിവസങ്ങളാണ്. ശസ്ത്രക്രിയാദികളെക്കൊണ്ടുള്ള ദുരിതം അനുഭവിക്കാം.
ദുര്ഗ്ഗാക്ഷേത്രഭജനം, ലളിതാസഹസ്രനാമജപം, ദേവീസൂക്തജപം എന്നിവ അനുഷ്ഠിക്കുന്നത് കൂടുതല്‍ ഗുണകരമായിരിക്കും.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
അപ്രതീക്ഷിതമായികുടുംബത്തില്നിന്ന് ഭൂമിസമ്പത്തുകള് വന്നുചേരാനിടയുണ്ട്. തൊഴില്‍രംഗങ്ങളില്‍ സ്വന്തമായുള്ള പ്രവര്‍ത്തനങ്ങളെക്കൊണ്ട് നേട്ടം കൈവരിക്കും. വാഹനത്തില്‍നിന്ന് അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അസ്ഥിസംബന്ധമായ രോഗങ്ങളും കണ്ണിന് വൈഷമ്യങ്ങളും ഭാര്യാസന്താനങ്ങളെക്കൊണ്ട് മനഃപ്രയാസങ്ങളും വന്നുചേരാനിടയുണ്ട്. സഹായികള്‍ നിമിത്തം ധനലാഭവും സഹോദരങ്ങള്‍ക്കും സന്താനങ്ങള്‍ക്കും രോഗപീഡയും ശസ്ത്രക്രിയാദികളെക്കൊണ്ടുള്ള ദുരിതങ്ങളും ഉണ്ടാകാം. നിശ്ചയിക്കപ്പെട്ട വിവാഹബന്ധങ്ങള്‍ക്ക് മാറ്റം വരും. വിഷഭുക്തിയോ വിഷദംശനമോ ഏല്ക്കാനിടയുണ്ട്. വിവാഹബന്ധത്തില്‍ കോടതിവ്യവഹാരങ്ങള്ക്കിടവരും. കയര്‍മേഖലയിലും ഇരുമ്പുവ്യവസായങ്ങളിലും നേരിയ പുരോഗതിയും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം.
ഐശ്വര്യവര്ദ്ധനവിനായി ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ചുവന്ന പട്ടുടയാട, സര്‍പ്പക്ഷേത്രത്തില്‍ സര്പ്പസൂക്താര്ച്ചന, നിലവറപ്പായസം, സര്‍പ്പപ്പാട്ട് എന്നിവ നടത്തിക്കൊള്ളേണ്ടതാണ്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ഈ ആഴ്ച പൊതുവേ സാമ്പത്തികമായി നേട്ടമുണ്ടാകും. വിദ്യാഭ്യാസവിഷയത്തില്‍ മന്ദതയും തടസ്സവും ഉണ്ടാകും. ഭൃത്യന്മാരില്‍നിന്നും പ്രതികൂലമായ സാഹചര്യവും മനഃപ്രയാസവും ഉണ്ടാകാനിടയുണ്ട്. സഹോദരങ്ങള്‍ക്കായി സാമ്പത്തികം ചെലവഴിക്കേണ്ടതായി വരും. ഭൂമിപരമായി ക്രയവിക്രയങ്ങള്‍ നടക്കുമെങ്കിലും കുടുംബത്ത് അത് നിമിത്തം കുടുംബജനങ്ങളുടെ വിരോധങ്ങള്‍ക്ക് കാരണമാകും. മാതൃസ്ഥാനീയര്‍ക്ക് രോഗദുരിതങ്ങളും ആപത്തുകളും വന്നുചേരാം. നാല്ക്കാലികള്ക്കും വാഹനങ്ങളും നാശനഷ്ടങ്ങള്‍ സംഭവിക്കാം. അഗ്നി നിമിത്തവും രോഗങ്ങള്‍ ഹേതുവായും ദുരിതങ്ങള്‍ വന്നുചേരും. നാഡീഞരമ്പുകള്‍ക്ക് രോഗങ്ങളും അലര്‍ജി നിമിത്തമായ ബുദ്ധിമുട്ടുകളും അനുഭവിക്കും. ആഢംബരവസ്തുക്കള്‍ വാങ്ങുകയും ഗൃഹം മോടിപിടിപ്പിക്കുകയും ചെയ്യും. സ്വന്തമായി ബിസിനസ്സ് ഉള്ളവര്‍ക്ക് സര്‍ക്കാരില്‍നിന്ന് ആനുകൂല്യങ്ങളും സാമ്പത്തികനേട്ടങ്ങളും പ്രതീക്ഷിക്കാം.
വിഷ്ണുക്ഷേത്രഭജനം, ഗണപതിഹോമം, വിഷ്ണുപൂജ, സഹസ്രനാമജപം എന്നിവ നടത്തുന്നത് കൂടുതല്‍ ശ്രേയസ്കരമായിരിക്കും.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
പുതിയ തൊഴില്‍ സംരംഭത്തിലേര്പ്പെടുന്നതിനായി സാമ്പത്തികത്തിനുവേണ്ടി മറ്റുള്ളവരുടെ സഹായം തേടേണ്ടതായി വരും. ആരോഗ്യസ്ഥിതി മെച്ചപ്പെടുമെങ്കിലും മാനസികാവസ്ഥ സംഘര്‍ഷഭരിതമായി തുടരുന്നതാണ്. വിവാഹജീവിതത്തില്‍ അസ്വാരസ്യങ്ങളും ബന്ധുജനങ്ങളുമായി പരിഭവങ്ങള്‍ക്കും കാരണമാകും. സുഹൃത്തുക്കള്‍ക്കും സഹോദരങ്ങള്‍ക്കും ആകസ്മികമായി ആപത്തുകളും അപകടങ്ങളും ഉണ്ടാകാനിടയുണ്ട്. ദൈവികകാര്യങ്ങള്‍ക്കായി ധാരാളം ധനം ചെലവഴിക്കും. സന്താനങ്ങളുമായി ചില്ലറ സൈ്വരക്കേടുകള്‍ ഉണ്ടായെന്നുവരാം. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതരസംഘടനാ പ്രവര്‍ത്തകര്‍ക്കും പ്രശക്തിയും സ്ഥാനഗുണങ്ങളും ലഭിക്കുന്നതാണ്. വാതസംബന്ധമായ രോഗങ്ങളും മാനസിക രോഗങ്ങളും ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ദിവസങ്ങളാണ്. ശത്രുക്കളില്‍നിന്നും സര്‍ക്കാരില്‍നിന്നും നിരന്തരം മാനസികക്ലേശങ്ങള്ക്കിടവരും. അനാവശ്യയാത്രകള്കൊണ്ട് വിഷമതകള്‍ നേരിടാം.
പരിഹാരമായി ശിവക്ഷേത്രത്തില്‍ പിന്‍വിളക്ക്, കൂവളമാല, ജലധാര, രുദ്രസൂക്താര്‍ച്ചന എന്നിവയും മലദൈവങ്ങള്‍ക്ക് അടുക്ക് വച്ച് പ്രാര്‍ത്ഥിക്കുകയും വേണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
കോണ്ട്രാക്ടുകള് മുഖേനയും മറ്റും കിട്ടാനുള്ളതായ പണം കൈവശം വന്നുചേരും. തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനുള്ള അവസരം വന്നുചേരും. പുതിയതായി വീടോ, വസ്തുവോ വാങ്ങാന്‍ ശ്രമിക്കും. ഇലക്ട്രോണിക് വസ്തുക്കളുടെ ഏജന്‍സി എടുക്കുകയോ അതിന്റെ ശാസ്ത്രീയവിഭാഗത്തില് പ്രായോഗിക വിജ്ഞാനം നേടാന്‍ ശ്രമിക്കുകയോ ചെയ്യും. സന്താനങ്ങളെ വേറിട്ട് മാറി നില്ക്കേണ്ടതായ സാഹചര്യമുണ്ടാകാം. കുടുംബസ്വത്ത് വീതം വയ്ക്കാന്‍ ശ്രമിക്കുകയും അതിന് ഇടനിലക്കാരെ സമീപിക്കുകയും ചെയ്യും. ചിത്രകാരന്മാര്ക്കും പെയിന്റര്‍മാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അനുകൂലദിവസങ്ങളാണ്. പരസ്യങ്ങളില്‍നിന്ന് പ്രതീക്ഷയ്ക്കൊത്ത വരുമാനം ലഭിക്കാനിടയുണ്ട്. ദൂരയാത്രകള് പ്രയോജനകരമായി ഭവിക്കും. സംഗീതസാഹിത്യാദികലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ കഴിയും.
ദോഷശാന്തിക്കായി ശാസ്താവിന് നീരാജനം, ഭാഗ്യസൂക്താര്‍ച്ചന, ശംഖാഭിഷേകം എന്നിവ നടത്തിക്കൊള്ളണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശം നിര്വ്വഹിക്കാനിടവരും. ഉപരിപഠനത്തിനുദ്ദേശിച്ച വിഷയത്തില്‍ പ്രവേശനം ലഭിക്കും. പുതിയ പ്രവൃത്തിമേഖലകള്ക്ക് രൂപകല്‍പ്പന ചെയ്ത് തയ്യാറെടുക്കുന്നതാണ്. കടബാധ്യതകള്‍ തീര്‍ക്കാന്‍ പൂര്‍വ്വികസ്വത്ത് വില്‍ക്കേണ്ടതായി വരാം. വിശ്വാസവഞ്ചനയില്‍ അകപ്പെട്ടുവെന്ന് വരാം. തൊഴില്‍ സ്ഥാപനങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് പ്രശ്നങ്ങള്‍ നേരിടാം. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ആരോഗ്യം പൊതുവേ തൃപ്തികരമായിരിക്കും. എന്തെങ്കിലും ജീവിതശൈലീരോഗങ്ങളുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെടുമെങ്കിലും ബന്ധുജനസഹായത്താല് നല്ല ജോലിക്ക് അവസരമുണ്ടാകും. ക്ഷേത്രദര്‍ശനങ്ങള്‍ക്ക് സമയം കണ്ടെത്തും. അകാരണമായ അപമാനഭീതിയും അപവാദവും ഉണ്ടാകാം.
ദോഷശാന്തിക്കായി വിഷ്ണുസഹസ്രനാമജപം, വിഷ്ണുവിന് പാല്‍പ്പായസം, നെയ് വിളക്ക്, പുഷ്പാഞ്ജലി, നരസിംഹക്ഷേത്രത്തില്‍ യഥായോഗ്യം വഴിപാടുകള്‍ എന്നിവ നടത്തി ഭജിക്കണം.
Recent Comments