മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
ജോലിസ്ഥലത്ത് അംഗീകാരം ഉണ്ടാകും. ആരോഗ്യപരമായി അത്ര അനുകൂലസമയമല്ല. നഷ്ടപ്പെട്ടുപോയ വസ്തുക്കള്‍ തിരിച്ചുപിടിക്കാന്‍ അവസരം വന്നുചേരും. മാതൃകുടുംബത്തില്‍ നിന്നും സ്വത്തുക്കള്‍ ലഭിക്കുവാന്‍ അവസരം വന്നുചേരും. ഇരുമ്പ് സംബന്ധമായ കച്ചവടങ്ങള്‍ ചെയ്യുന്നവര്‍ക്ക് അനുകൂലസമയമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമല്ല. വിദേശയാത്രകള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അതിന്റെ നിയമനടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ കാലതാമസം ഉണ്ടാകും. ഉദരസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുള്ളതിനാല്‍ വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം. നീണ്ട് നിന്നിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമജപം, ദുര്ഗ്ഗാക്ഷേത്രഭജനം, ധര്‍മ്മദൈവക്ഷേത്രദര്‍ശനം എന്നിവ നടത്തുക.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
സാമ്പത്തികപരമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അതിന് മുടക്കം വരും. ദാമ്പത്യപരമായ ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം അനുഭവവേദ്യമാകും. കുടുംബത്തില്‍ ഉള്ളവര്‍ക്ക് അനുകൂലസമയമാണ്. ഊഹക്കച്ചവടങ്ങളില്‍നിന്നും നഷ്ടം വന്നുചേരും. സഹോദരങ്ങള്‍ നിമിത്തം ഭൂമിക്ക് നഷ്ടം വന്നുചേരും. പലവിധത്തിലുള്ള അലച്ചില്‍ രോഗാരിഷ്ടതകള്‍ എല്ലാം വന്നുചേരും. നാല്ക്കാലികള്ക്ക് നാശം ഉണ്ടാകും. പകര്‍ച്ചവ്യാധികളും പാരമ്പര്യരോഗങ്ങളും പിടിപെടാതെ ശ്രദ്ധിക്കണം.
പരിഹാരമായി ശിവക്ഷേത്രദര്‍ശനവും കൃഷ്ണസ്വാമിക്ഷേത്രത്തില്‍ പതിവായി ദര്‍ശനം ടത്തുകയും നാമജപാദികള്‍ നടത്തുകയും ചെയ്യുന്നത് ഗുണകരമായിരിക്കും.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
ചെയ്യുന്ന പ്രവര്‍ത്തികള്‍ എല്ലാം വിഫലമായിപ്പോകും. ശത്രുക്കളില്‍നിന്നും ദുഃഖവും ആരോഗ്യപരമായി അനുകൂലസമയമാണ്. കൃഷി മുതലായവ ചെയ്യുന്നവര്‍ക്ക് സന്താനങ്ങള്‍ നിമിത്തം പലവിധത്തിലുള്ള മാനസികപരമായ ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. രക്തസംബന്ധമായ രോഗം, ഉദരരോഗം എന്നിവയുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഭാര്യവീട്ടുകാരുമായി കലഹത്തിന് കാരണം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അല്‍പ്പം കാലതാമസം വന്നാലും യാത്രയ്ക്കുള്ള അവസരം വരും. സഹോദരങ്ങള്‍ നിമിത്തം പൂര്വ്വപുണ്യക്ഷയങ്ങള് കുടുംബത്തില്‍ ഉണ്ടാകും. കൃഷിയില്‍നിന്നും ലാഭം കൈവരിക്കുവാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിത്തത്തില്‍ പിറകിലോട്ട് പോകുവാന്‍ സാധ്യതയുണ്ട്. എഴുത്ത് സംബന്ധമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. ശത്രുക്കള്ക്കുമേല് വിജയം കൈവരിക്കുവാന്‍ സാധിക്കും.
ദോഷശാന്തിക്കായി ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, ദേവിക്ക് പുഷ്പാഞ്ജലി, സ്ത്രീജനങ്ങളില്‍ വെള്ളിയാഴ്ചതോറും ഭവനത്തില്‍ നെയ് വിളക്ക് കത്തിച്ച് ലളിതാസഹസ്രനാമം ജപിക്കുന്നത് ഗുണകരമായിരിക്കും.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
സഹോദരങ്ങള്‍ നിമിത്തം സമ്പത്തുക്കള്‍ക്ക് നാശം വരുവാന്‍ സാധ്യതയുണ്ട്. മനസ്സിന് ഇഷ്ടമുള്ളവരെ കണ്ടുമുട്ടുവാന്‍ അവസരം ഉണ്ടാകും. നീണ്ടുനിന്നിരുന്ന അപവാദങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. ഊഹക്കച്ചവടങ്ങളില്‍നിന്നും നഷ്ടം ഉണ്ടാകുവാന്‍ ഇടയുണ്ട്. സന്താനങ്ങള്‍ നിമിത്തം ചെറിയ രീതിയില്‍ മാനസിക പിരിമുറുക്കം ഉണ്ടാകുവാന്‍ ഇടയുണ്ട്. ഉന്നതസ്ഥാനത്തേയ്ക്ക് സ്ഥാനക്കയറ്റം ലഭിക്കുവാന്‍ ഇടവരുന്ന സമയത്ത് അതില്‍ പ്രതീക്ഷിക്കാത്ത ഒരു തടസ്സം വന്നുചേരും. സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ടിയിരുന്ന ആനുകൂല്യം ലഭിക്കുവാന്‍ കാലതാമസം ഉണ്ടാകും. ദൂരെയാത്രയ്ക്ക് തടസ്സം ഉണ്ടാകുവാന്‍ ഇടയുണ്ട്. ശത്രുക്കളുടെ അപവാദപ്രചരണംപോലെയുള്ള സംഭവങ്ങള്‍ നിമിത്തം ദാമ്പത്യവിഷയത്തില്‍ സ്വരചേര്ത്തയില്ലായ്മ ഉണ്ടാകും. നീണ്ടുനിന്നിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമല്ല. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് കാലതാമസം അുഭവവേദ്യമാകും.
ദേവിക്ഷേത്രദര്‍ശനം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പോയി തൃക്കൈവെണ്ണ, തുളസിമാല, അര്‍ച്ചന, ഭദ്രകാളിക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ചാന്താട്ടം എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
മാനസികപരമായ ഭയങ്ങള്‍ മനസ്സിനെ അലട്ടും. ഉന്നതസ്ഥാനങ്ങളില്‍നിന്നും വീഴ്ച വരുക തുടങ്ങിയവ ഉണ്ടാകുവാന്‍ ഇടവരും. സഹോദരങ്ങള്‍ നിമിത്തം മനസ്സില്‍ പലതരത്തിലുള്ള വിഷമതകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. പൂര്‍വ്വികമായ ആചാരങ്ങള്‍ക്ക് ഭംഗം വരുവാന്‍ ഇടവരും. കള്ളന്മാര് നിമിത്തം ധനഹാനിയുണ്ടാകും. നേത്രരോഗം ഉണ്ടാകുവാന്‍ ഇടവരും. പുതിയ വാഹനം എടുക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് കാലതാമസം നേരിടും. മത്സ്യബന്ധനത്തിന് പോകുന്നവര്‍ സൂക്ഷിക്കണം. വാതം, കഫം ഇത് മൂര്‍ച്ഛിച്ചുള്ള രോഗങ്ങള്‍ക്ക് ഇടവരും. സാമ്പത്തികപരമായി ഉയര്‍ച്ച ഉണ്ടാകും. കുടുംബത്തിലെ ഭരണിയ ജനങ്ങള്‍ക്ക് ഉന്നതികള്‍ ഉണ്ടാകും.
ശിവക്ഷേത്രത്തില്‍ ജലധാര, രുദ്രാഭിഷേകം, സര്‍പ്പപ്രീതികരമായ കര്‍മ്മങ്ങള്‍ ചെയ്യണം. ധര്‍മ്മദൈവക്ഷേത്രദര്‍ശനം, അഷ്ടദ്രവ്യ ഗണപതിഹോമം ഇവ നടത്തുന്നത് ഗുണകരമായിരിക്കും.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
ആരോഗ്യപരമായി അനുകൂലസമയമാണ്. പരീക്ഷകളില്‍ വിജയം കൈവരിക്കുവാന്‍ സാധിക്കുന്നതാണ്. കര്‍മ്മമേഖലയില്‍ ഉന്നതിയില്‍ എത്തുവാന്‍ അവസരം വരും. സന്താനങ്ങളില്‍ വാഹനത്തില്‍ പോകുന്നവര്‍ സൂക്ഷിക്കണം. സന്താനങ്ങള്‍ക്ക് അനിഷ്ട സമയമാണ്. ഗുരുക്കന്മാരുമായി വിഷമത്തിന് ഇടവരും. സ്ത്രീകള്‍ നിമിത്തം അപവാദം കേള്‍ക്കുവാന്‍ ഇടവരും. വളരെക്കാലമായി ചികിത്സയില്‍ ഇരുന്നവര്‍ക്ക് അതിന് ലേശം ശമനം ഉണ്ടാകും. യാത്രകള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. പൂര്‍വ്വികമായ സ്വത്തുക്കള്‍ക്ക് നാശം വരുവാന്‍ ഇടയുണ്ട്. റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായ സമയമാണ്.
ശ്രീകൃഷ്ണസ്വാമീക്ഷേത്രദര്ശനം കൊണ്ടും പാരായണാദി പൂരണ ശ്രവങ്ങളെക്കൊണ്ടും ദോഷശാന്തി ലഭിക്കും. കുടുംബക്ഷേത്രത്തില്‍ പോയി വിളക്ക് കത്തിച്ച് പാര്‍ത്ഥിക്കുക. ഇവയെല്ലാം ചെയ്യുന്നത് ഗുണകരമായിരിക്കും.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
ആഗ്രഹിക്കുന്നത് നേടിയെടുക്കുവാന്‍ പറ്റാതെ വരും. മുതിര്‍ന്ന സഹോദരങ്ങള്‍ക്ക് രോഗാരിഷ്ടതയുണ്ടാകും. വീട്ടമ്മമാര്‍ക്ക് മാനസികമായും ശാരീരികമായും അസ്വസ്ഥതകള്‍ വരും. കൃഷി മുതലായവയില്‍നിന്നും സമ്പത്ത് ഉണ്ടാകും. ജീര്‍ണ്ണതയില്‍ കിടക്കുന്ന കുടുംബവീട് നവീകരിക്കാന്‍ അവസരം വന്നുചേരും. ഭൂമി ഇടപാടുകള്‍ നിര്‍വ്വഹിക്കും. സുഹൃത്തുക്കള്‍ മുഖേന ക്ലേശം അനുഭവിക്കേണ്ടതായി വരും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ സമയമാണ്. സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ട രേഖകള്‍ ലഭിക്കുവാന്‍ കാലതാമസം ഉണ്ടാകും. ശത്രുക്കള്‍ നിമിത്തം വാഹനത്തിന് നാശം വരുവാന്‍ സാധ്യതയുണ്ട്. മനസ്സിന് ആധി കൊണ്ടുള്ള വ്യാധി വരുവാന്‍ ഇടയുണ്ട് അതിനാല്‍ സൂക്ഷിക്കണം.
ദോഷപരിഹാരമായി ലളിതാസഹസ്രാമപാരായണം, സത്കര്‍മ്മങ്ങള്‍ നടത്തണം. ശാസ്താവിന് നീരാജനം നടത്തി പ്രാര്‍ത്ഥിക്കണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
പലവിധത്തിലുള്ള ദുഃഖങ്ങള്‍ ഉണ്ടാകും. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ചെറിയ രീതിയില്‍ കാലതാമസം അനുഭവവേദ്യമാകും. വാതം, കഫം ഇവ മൂര്‍ച്ഛിച്ചുള്ള രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. സഹോദരങ്ങള്‍ പൊക്കത്തില്‍നിന്നും വീഴുവാന്‍ സാധ്യതയുണ്ട്. ത്വക് രോഗങ്ങള്‍ വരാതെ ശ്രദ്ധിക്കണം. അഗ്നിഭയവും ദുര്ജനപീഡയും ഉണ്ടാകും. ബിസിനസ്സുകാര്‍ക്ക് അനുയോജ്യമായ സമയമല്ല. വരവിനെക്കാള്‍ ചെലവ് ഉണ്ടാകും. ഊഹക്കച്ചവടങ്ങളില്‍നിന്നും നഷ്ടം വന്നുചേരും. രോഗപ്രതിരോധ ശേഷി, ധാതുദ്രവ്യപ്രാപ്തി എന്നിവയുണ്ടാകും. ദൈവാധീനം കുറവാണ് നഷ്ടപ്പെട്ടത് കഠിനാദ്ധ്വാനത്തിലൂടെ വീണ്ടെടുക്കുവാന്‍ ശ്രമിക്കും.
ദോഷശാന്തിക്കായി ഭദ്രകാളി ക്ഷേത്രദര്‍ശനം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രദര്‍ശനം ഇവ നടത്തുകയും ഭഗവാന് യഥാശക്തി വഴിപാട് നടത്തുകയും വേണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ഉന്നതവിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് കാലതാമസം നേരിട്ടാലും അതിനുള്ള അവസരം വന്നുചേരും. സ്വന്തം വീട് ഉപേക്ഷിച്ച് വാടകവീട്ടിലോ സഹോദരഗൃഹത്തിലോ താമസിക്കേണ്ടതായി വരും. വസ്തുവിന്റെ ക്രയവിക്രയം നടത്താന്‍ കാലതാമസം ഉണ്ടാകും. സഹോദരങ്ങള്‍ നിമിത്തവും സഹായങ്ങള്‍ നിമിത്തവും ധനം വന്നുചേരും. നാട് വിട്ട് പോകേണ്ട സാഹചര്യം വന്നുചേരും. പലതരത്തിലുള്ള വ്യാധികള്‍ ഉണ്ടാകും. ജോലിസ്ഥലത്ത് പലതരത്തില്‍ ഉള്ള വീഴ്ചകള്‍ ഉണ്ടാകും. ബുദ്ധിപരമായ രീതിയില്‍ പല അപകടങ്ങളില്‍നിന്നും രക്ഷപ്പെടും. നീണ്ടുനിന്ന രോഗത്തിന് ശമനം ഉണ്ടാകും. പലരുടെയും വേര്‍പാട് മനസ്സിനെ തളര്‍ത്തും. പിതൃസ്ഥാനീയരില്നിന്നും ധനസഹായം ലഭിക്കും. ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കും. തര്‍ക്കങ്ങളിലും വാദപ്രതിവാദങ്ങളിലും ഏര്‍പ്പെടും.
ധന്വന്തരീക്ഷേത്രദര്ശനവും, വിഷ്ണുഭജനവും നടത്തണം. വിഷ്ണുക്ഷേത്രത്തില്‍ പോയി പാല്‍പ്പായസം, അര്‍ച്ചന, കാണിക്ക, മാല, നെയ് വിളക്ക് എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
വിദ്യാഭ്യാസത്തില്‍ ഉന്നതവിജയം കരസ്ഥമാക്കും. ജോലിക്കുവേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. മനസ്സിന് ഇഷ്മല്ലാത്ത ജോലി ചെയ്യേണ്ടതായി വരും. വളരെകാലമായി ചികിത്സിച്ചുകൊണ്ടിരുന്ന രോഗത്തിന് നേരിയ ശമനം അനുഭവപ്പെടും. അപ്രതീക്ഷിത പാരിതോഷികങ്ങള്‍ ലഭിക്കുവാന്‍ ഇടയുണ്ട്. വിവാഹം നടക്കുവാന്‍ കാലതാമസം നേരിട്ട് നില്‍ക്കുന്നവര്‍ക്ക് അത് സഫലമാകും. ബന്ധുജനങ്ങളുമായി മാനസികമായ അകല്‍ച്ച ഉണ്ടാകും. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. രഹസ്യപ്രണയബന്ധങ്ങള്ക്ക് ഇടവരും. നിഗൂഢവിദ്യകളില്‍ പഠനം നടത്തുവാനുള്ള അവസരം വന്നുചേരും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ദുഃഖനാശം ഉണ്ടാകും. ശത്രുക്കള്‍ നിമിത്തം ഭാഗ്യഹാനികള് ഉണ്ടാകും. സ്ത്രീ സുഹൃത്തുക്കള്‍ നിമിത്തം ആഗ്രഹിച്ചത് നേടുവാന്‍ കഴിയും. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്.
ശാസ്താക്ഷേത്രത്തില്‍ നിത്യദര്‍ശനം നടത്തുകയും മഹാവിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമപുഷ്പാഞ്ജലി നടത്തുകയും വേണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
പലതരത്തിലുള്ള പരിഭവങ്ങള്‍ ഉണ്ടാകും. സഹോദരങ്ങള്‍ക്ക് പലവിധത്തിലുള്ള രോഗാരീഷ്ടതകള് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഉദ്ദേശിക്കുന്ന സ്ഥാനത്ത് എത്തിച്ചേരുവാന്‍ അവസരം ഉണ്ടാകും. ഭൂമിയുടെ ക്രയവിക്രയങ്ങള്‍ നിമിത്തം ലാഭം കൈവരിക്കും. ബന്ധുക്കളോട് കലഹത്തിന് ഇടവരും. അന്യരില്‍ നിന്നും ചതി പറ്റുവാന്‍ ഇടയുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. വാതം, കഫം ഇത് മൂര്‍ച്ഛിച്ചുള്ള രോഗങ്ങള്‍ക്ക് ഇടവരും. സ്ത്രീകള്‍ നിമിത്തം അപവാദം ഉണ്ടാകാതെ സൂക്ഷിക്കണം. ആരോഗ്യം തൃപ്തികരമാണെങ്കിലും ചികിത്സ തുടരേണ്ടിവരും. നിര്‍മ്മാണ ജോലികളില്‍ ബന്ധപ്പെടുന്നവര്‍ക്ക് ലഭിക്കേണ്ടതായ ധനം ലഭിക്കാതെ വരികയും സഹോദരങ്ങള്‍ തമ്മില്‍ കലഹത്തിന് ഇടവരും. ഭാര്യ നിമിത്തം പുതിയ വാഹനങ്ങള്‍ വസ്തുവകകള്‍ നേടുവാന്‍ ഇടവരും. പല കാര്യങ്ങളും രഹസ്യമായി വയ്ക്കേണ്ടതായി വരും.
ദോഷപരിഹാരമായി നിത്യശാസ്താക്ഷേത്രദര്ശനം, നീരാജനം വഴിപാടായി നടത്തുക, അര്‍ച്ചന, കാണിക്ക, നെയ് വിളക്ക്, ഭസ്മാഭിഷേകം നടത്തുകയും സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം വഴിപാടായി നടത്തുന്നത് ഗുണകരമായിരിക്കും.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കുവാന്‍ കാലതാമസം നേരിടും. എന്നാലും അത് നേടിയെടുക്കുവാന്‍. വിദേശത്തേയ്ക്ക് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം വന്നുചേരും. നീണ്ടുപോകുന്ന പല കാര്യങ്ങള്‍ക്കും ഒരു പര്യവസാനം ഉണ്ടാകും. ഭാര്യ നിമിത്തം പുതിയ വാഹനമോ വീടോ ലഭിക്കുവാന്‍ ഇടവരും. ഭൃത്യന്മാര്‍ക്ക് നാശനഷ്ടം ഉണ്ടാകും. ഉപരിപഠനത്തിനായി വിദേശയാത്ര ചെയ്യേണ്ടിവരും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസാഹചര്യമാണ്. സ്ഥിരജോലി അല്ലാത്തവര്‍ക്ക് ജോലി സ്ഥിരപ്പെടും. കടലില്‍പോയി ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. പകര്‍ച്ചവ്യാധികള്‍ വരാതെ സൂക്ഷിക്കണം. വരവ് പോലെത്തന്നെ ചെലവും ഉണ്ടാകും. കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുയോജ്യമായ സമയമല്ല.
ധര്‍മ്മദൈവക്ഷേത്രദര്‍ശനം, ശിവഭജനം, ശിവാഷ്ടം നിത്യജപിക്കുകയും നവഗ്രഹങ്ങളില്‍ വ്യാഴപ്രീതികരമായ കര്‍മ്മങ്ങള്‍ ചെയ്യുകയും വേണം.
Recent Comments