മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കുവാന്‍ അവസരം വന്നുചേരും. സാമ്പത്തികപരമായി അനുകൂലസമയമല്ല. നീണ്ടുനില്‍ക്കുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. ജോലി സംബന്ധമായി ഭാര്യയുടെ അടുത്തുനിന്നും മാറി താമസിക്കാന്‍ ഇടവരും. ആരോഗ്യപരമായി പലവിധത്തിലുള്ള ബുദ്ധിമുട്ട് അനുഭവവേദ്യമാകും. കുടുംബത്തില്‍ അന്തഃഛിദ്രം ഉണ്ടാകുവാന്‍ ഇടയുണ്ട്. കൃഷി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമല്ല. വാതം, കഫം ഇവ നിമിത്തമുള്ള രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. സ്ത്രീകള്‍ നിമിത്തം ഭാഗ്യം ഉണ്ടാകും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല.
ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ കരിക്കഭിഷേകം, വില്വാര്‍ച്ചന, ശാസ്താക്ഷേത്രത്തില്‍ യഥാശക്തി വഴിപാട് നടത്തുന്നത് ഗുണകരമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
കൃഷി മുതലായവ ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയല്ല. പഠനത്തില്‍ പിറകിലോട്ട് പോകുവാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സാമൂഹിക കാര്യങ്ങളില്‍ ഗുണകരമായ സ്വാധീനം എന്നിവ പ്രതീക്ഷിക്കാം. സഹോദര-സന്താന ക്രോധത്താല്‍ ദുഃഖമുണ്ടാകും. ശത്രുക്കള്‍ നിമിത്തം പല വിധത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കാന്‍ ഇടയുണ്ട്. വിദേശത്ത് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിന്റെ നിയമനടപടി പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടും. സ്ത്രീകള്‍ നിമിത്തം അപവാദം നേരിടും. സ്വന്തം സ്ഥാനത്ത് നിന്നും ചലനം ഉണ്ടാകും. കര്‍മ്മമേഖലയില്‍ പലതരത്തില്‍ പ്രശ്നങ്ങള്‍ തരണം ചെയ്ത് വിജയം കൈവരിക്കും. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം.
ദോഷപരിഹാരമായി ദേവിക്ക് അര്‍ച്ചന, ഉടയാട സമര്‍പ്പണം, നെയ് വിളക്ക്, കടുംപായസം എന്നിവ നടത്തുക. ഹനുമാന് സ്വാമിക്ക് ക്ഷേത്രത്തില്‍ പോയി തൊഴുന്നത് ഗുണകരമായിരിക്കും.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
മാറിയ രോഗങ്ങള്‍ വീണ്ടും വരുവാന്‍ ഇടയുണ്ട്. സഹോദരങ്ങള്‍ തമ്മില്‍ ഐക്യതയുണ്ടാകും. മനസ്സിന് ഇഷ്ടപ്പെട്ട ജോലികള്‍ ചെയ്യാന്‍ അവസരം ഉണ്ടാകും. കലാകായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. പ്രണയബന്ധങ്ങള്‍ വേര്‍പിരിയാന്‍ ഇടയുണ്ട്. വാതം, കഫം ഇവ നിമിത്തമുള്ള രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. പല വിഷയങ്ങളില്‍ കീര്‍ത്തിയുണ്ടാകും. കാര്യം സാധിക്കും. സ്ത്രീകള്‍ നിമിത്തം ധനം, ഐശ്വര്യം എന്നിവയുണ്ടാകും. കര്‍മ്മ മേഖലയില്‍ നിന്നും ഉയര്‍ച്ച ഉണ്ടാകും. കളഞ്ഞുപോയ സാധനങ്ങള്‍ തിരികെ ലഭിക്കും. കുടുംബത്തിലുള്ളവരുമായി വിനോദസഞ്ചാരം ചെയ്യുവാന്‍ അവസരം വന്നുചേരും.
ദോഷശാന്തിക്കായി വിഷ്ണുസഹസ്രനാമജപവും വിഷ്ണുക്ഷേത്രദര്‍ശനവും ദുര്‍ഗ്ഗാദേവീക്ഷേത്രത്തില്‍ ദര്‍ശനം, യഥാശക്തി വഴിപാട് നടത്തുന്നത് ഗുണകരമായിരിക്കും.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
ധനപരമായി അനുകൂലസമയമാണ്. പുതിയ വാഹനം വാങ്ങുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. സ്ത്രീകള്‍ നിമിത്തം കലഹം ഉണ്ടാകും. ഊഹക്കച്ചവടങ്ങളില്‍നിന്നും ലാഭം കൈവരിക്കും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. നീണ്ടുനിന്നിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. സ്വസ്ഥാനത്തുനിന്നും ചലനം ഉണ്ടാകും. നേത്രരോഗം ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ഭൂമി സംബന്ധമായ കേസ്, തര്‍ക്കങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. കലാകായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. ശത്രുക്കള്‍ക്ക് മേല്‍ വിജയം കൈവരിക്കും. ഭാഗ്യങ്ങള്‍ക്ക് നാശം സംഭവിക്കും. ഒരുപാട് യാത്രകള്‍ ചെയ്യുവാന്‍ അവസരം ഉണ്ടാകും. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ അവസരം ഉണ്ടാകും. സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പലവിധത്തിലുള്ള കഷ്ടതകള്‍ അനുഭവവേദ്യമാകും.
ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ഉടയാട സമര്‍പ്പണം, ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തില്‍ തുളസിമാല, ഉടയാട, കാണിക്ക, അര്‍ച്ചന എന്നിവ നടത്തുന്നത് ഗുണകരമാണ്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
പ്രവര്‍ത്തിമേഖലയില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കും. പലവിധത്തിലുള്ള സ്നേഹവിരുന്നുകളില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടാകും. പ്രണയബന്ധങ്ങള്‍ സാക്ഷാത്കരിക്കും. ഇഴജന്തുക്കള്‍ നിമിത്തം അപകടം വരാതെ സൂക്ഷിക്കണം. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം. വാതം, കഫം ഇവ നിമിത്തമുള്ള രോഗങ്ങള്‍ വരാതെ സൂക്ഷിക്കണം. ത്വക്ക് രോഗം, ഉദര രോഗം എന്നിവ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ശത്രുക്കള്‍ നിമിത്തം ജോലിയില്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സന്താനം നിമിത്തം നേടിയെടുക്കും. ഊഹക്കച്ചവടത്തില്‍നിന്നും ലാഭം കൈവരിക്കും. പുതിയ സംരംഭം തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. വിദേശത്ത് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക് കാലതാമസം നേരിടും. ധര്‍മ്മപ്രവൃത്തികള്‍ ചെയ്യുവാന്‍ അവസരം ഉണ്ടാകും.
ദോഷശാന്തിക്കായി ശിവക്ഷേത്രത്തില്‍ യഥാശക്തി വഴിപാട്, അരവണ, നീരാജനം തുടങ്ങിയവ ശാസ്താവിന് നടത്തുന്നതും ഗുണകരമായിരിക്കും.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
കൃഷി മുതലായവ ചെയ്യുന്നവര്‍ക്ക് അനുകൂലസമയമല്ല. വെള്ളം നിമിത്തം നാശങ്ങള് ഉണ്ടാകും. മേലുദ്യോഗസ്ഥരുമായി കലഹം ഉണ്ടാകും. സ്വസ്ഥാനത്തുനിന്നും വീഴ്ച പറ്റും. സഹോദരങ്ങള്‍ക്ക് രോഗദുരിതങ്ങള്‍ ഉണ്ടാകും. കാര്യങ്ങള്‍ക്ക് വിഘ്നം ഉണ്ടാകും. പലവിധത്തിലുള്ള ആലോചനകള്‍ മനസ്സിനെ അലട്ടും. സഹോദരങ്ങള്‍ നിമിത്തം കൃഷിഭൂമി, പഴയ വീട് എന്നിവ മേടിക്കുവാനുള്ള അവസരം വന്നുചേരും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. ശത്രുക്കള്ക്കുമേല് വിജയം കൈവരിക്കും. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം. നേത്രരോഗം ഉണ്ടാകും. ചെയ്തുവരുന്ന ആചാരങ്ങള്‍ക്ക് വിഘ്നം വരും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ അര്‍ച്ചന, പാല്‍പ്പായസം, തുളസിമാല, വിളക്ക് എന്നിവ നടത്തുക. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പഞ്ചാമൃതം വഴിപാടായി നടത്തുക.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് അനുകൂലമായ സമയമാണ്. പലതരത്തിലുള്ള ആള്‍ക്കാരെ പരിചയപ്പെടുവാന്‍ അവസരം ഉണ്ടാകും. ജീവിതശൈലീ രോഗങ്ങള്‍ പിടിപെടുവാന്‍ അവസരം ഉണ്ടാകും. സ്വന്തം വീടുവിട്ട് അന്യവീട്ടില്‍ പോയി താമസിക്കുവാന്‍ അവസരം ഉണ്ടാകും. മോഷ്ടാക്കള്‍ നിമിത്തം മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. ഏത് കാര്യത്തിന് ഇറങ്ങിതിരിച്ചാലും വിഘ്നം ഉണ്ടാകും. വ്യാധികള്‍ അനുഭവപ്പെടും. സ്വസ്ഥാനത്തുനിന്നും മാറ്റം ഉണ്ടാകും. പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ട് അനുഭവവേദ്യമാകും. സന്താനങ്ങള്‍ നിമിത്തം പിണങ്ങിനിന്ന ഭാര്യാഭര്ത്താക്കന്മാര് ഒന്നിക്കും. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് അപകടം വരാതെ സൂക്ഷിക്കണം. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. ഭൃത്യന്മാര്‍ക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും.
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ യഥാശക്തി വഴിപാട് നടത്തണം. ദുര്‍ഗ്ഗാദേവീക്ഷേത്രദര്‍ശനം നടത്തണം. യക്ഷിയമ്മയ്ക്ക് കരിവള സമര്‍പ്പിക്കുന്നത് ഗുണകരമായിരിക്കും.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
പുതിയ അറിവുകള്‍ നേടുവാന്‍ അവസരം വന്നുചേരും. പുതിയ വീട് വാങ്ങുവാനോ പണിയുവാനോ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. കുടുംബസ്വത്തില്‍ നിന്നും ലാഭം കൈവരിക്കും. സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. ഊഹക്കച്ചവടത്തില്‍നിന്നും നഷ്ടം ഉണ്ടാകും. വീട്ടുകാരെയും കൂട്ടുകാരെയും വിട്ടുനില്‍ക്കേണ്ട അവസ്ഥ ഉണ്ടാകും. നിയമനടപടികള്‍ക്ക് വിധേയനാകേണ്ടിവരും. സന്താനങ്ങള്‍ നിമിത്തം പുതിയ സംരംഭം തുടങ്ങുവാനോ ഇപ്പോള്‍ ഉള്ളതിന് ഉയര്‍ച്ച ഉണ്ടാവുകയോ ചെയ്യാം. ഭാര്യയുമായോ ഭാര്യാവീട്ടുകാരുമായോ കലഹത്തില്‍ ഏര്‍പ്പെടും. പലവിധത്തിലുള്ള അപമാനം ഏറ്റുവാങ്ങേണ്ടിവരും. സൈനികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം ബഹുമതികള്‍ ലഭിക്കും. വാതം, കഫം ഇവ മൂര്‍ച്ഛിച്ചുള്ള രോഗങ്ങള്‍ ഉണ്ടാകും.
ദോഷശാന്തിക്കായി ഹനുമാന് സ്വാമിക്ക് വടമാല, ശത്രുസംഹാരാര്‍ച്ചന, ഐക്യമത്യാര്ച്ചന, ശിവക്ഷേത്രത്തില്‍ ജലധാര, വില്വാര്‍ച്ചന എന്നിവ നടത്തണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കും. കുടുംബത്തിലെ മുതിര്‍ന്ന ജനങ്ങള്‍ക്ക് പലവിധത്തിലുള്ള രോഗപീഡകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമല്ല. എല്ലാ കാര്യങ്ങള്‍ക്കും ഭയം അനുഭവിക്കും. മാനസിക ബുദ്ധിമുട്ടുകള്‍ മനസ്സിനെ അലട്ടും. പ്രണയബന്ധം ഉണ്ടാകും. പൂച്ച, പട്ടി മുതലായ മൃഗങ്ങള്‍ നിമിത്തം ശരീരത്തില്‍ വ്രണം ഉണ്ടാകും. കുടുംബത്തില്‍ അന്തഃഛിദ്രം ഉണ്ടാകും. നിഗൂഢവിഷയത്തില് അറിവ് സമ്പാദിക്കാന്‍ അവസരം ഉണ്ടാകും. അത് നിമിത്തം പലവിധത്തിലള്ള പതനം ഉണ്ടാകും. മനസ്സിന് ഇഷ്ടപ്പെടാത്ത പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ അവസരം ഉണ്ടാകും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. വിദേശത്ത് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിന്റെ നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ വളരെ കാലതാമസം അനുഭവപ്പെടും.
ദോഷപരിഹാരമായി ഗണപതി ക്ഷേത്രത്തില്‍ ഒരു അഷ്ടദ്രവ്യഗണപതിഹോമം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തൃക്കൈവെണ്ണ, സുബ്രഹ്മണ്യസ്വാമിക്ക് നാരങ്ങാമാല എന്നിവ സമര്‍പ്പിക്കുക.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
ധനലാഭം, ഉയര്‍ന്ന സ്ഥാനലബ്ധി എന്നിവ ഉണ്ടാകും. പ്രവര്‍ത്തിമേഖലയില്‍ ഉയര്‍ന്ന സ്ഥാനക്കയറ്റം ലഭിക്കും. ധനപരമായി അനുകൂലസമയമാണ്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. ഏത് കാര്യത്തിന് ഇറങ്ങിതിരിച്ചാലും കാര്യം സാധിക്കും. എന്നാല്‍ കാലതാമസം അനുഭവപ്പെടും. സ്ത്രീകള്‍ നിമിത്തം പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. സ്വര്‍ണ്ണം, വെള്ളി എന്നിവ കൈയില്‍നിന്നും നഷ്ടപ്പെടും. ഇഴജന്തുക്കള്‍ നിമിത്തം അപകടം വരാതെ സൂക്ഷിക്കണം. സന്താനങ്ങള്‍ക്ക് അനുകൂലസമയമല്ല. സൈനികമേഖലയില്‍ ഉള്ളവര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. ജീവിതശൈലീരോഗങ്ങള്‍ വരാതെ സൂക്ഷിക്കണം. വാഹനം മേടിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. കൃഷി മുതലായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ട് നേരിടും.
ദോഷശാന്തിക്കായി ശിവക്ഷേത്രത്തില്‍ ജലധാര, ഭദ്രകാളി ക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ദുര്‍ഗ്ഗാദേവിക്ക് യഥാശക്തി വഴിപാട് നടത്തുക.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
സ്ഥാനചലനം ഉണ്ടാകും. വ്യാധികളും ആധികളും ഒക്കെ അനുഭവവേദ്യമാകും. ജ്യോതിഷം, മന്ത്രതന്ത്രവിദ്യകള്‍ പഠിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യസമയമാണ്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മികവ് തെളിയിക്കും. കളഞ്ഞുപോയ സാധനം തിരികെ ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും, വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസാഹചര്യമാണ്. മൂത്ത സഹോദരനുമായി യാത്രകള്‍ ചെയ്യുവാനുള്ള അവസരം ഉണ്ടാകും. അന്യനാട്ടില്‍ ഉള്ളവര്‍ സ്വന്തം വീട്ടിലേയ്ക്ക് എത്തിച്ചേരും. ദാമ്പത്യപരമായി അനുകൂലസമയമാണ്. വാതം, കഫം ഇവ നിമിത്തമുള്ള രോഗങ്ങള്‍ ഉണ്ടാകും. ഭൂമി സംബന്ധമായ കേസ്, തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാകും. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം. വ്രണങ്ങളും അസ്ഥി സംബന്ധമായ രോഗങ്ങള്‍ ഉടലെടുക്കുവാന്‍ അവസരം വന്നുചേരും.
ദോഷശാന്തിക്കായി സുബ്രഹ്മണ്യക്ഷേത്രദര്‍ശനം, ശിവങ്കല്‍ ധാര, അര്‍ച്ചന, മാല, വില്വാര്‍ച്ചന എന്നിവ സമര്‍പ്പിക്കുന്നത് ഗുണകരമായിരിക്കും.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ചെയ്തുവന്നിരുന്ന ദാനധര്‍മ്മ പ്രവൃത്തികള്‍ക്ക് ഭംഗം വരും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂലസമയമാണ്. അകന്നുനിന്ന ബന്ധുക്കളുമായി ഇണങ്ങിച്ചേരും. ശത്രുക്കളെപ്പോലും മിത്രങ്ങള്‍ ആക്കുവാന് സാധിക്കും. നീണ്ടുനിന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. നിഗൂഢവിഷയങ്ങളില് അറിവ് സമ്പാദിക്കും. ജലസംബന്ധമായ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലസമയമാണ്. ജീവിതപങ്കാളിയുമായി കലഹം ഉണ്ടാകും. സ്വന്തം അമ്മയെ വിട്ട് താമസിക്കേണ്ടിവരും. അഗ്നിഭയം, തസ്ക്കരഭയം എന്നിവ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം.
ദോഷശാന്തിക്കായി ധര്‍മ്മദൈവക്ഷേത്രദര്‍ശനം, കുടുംബക്ഷേത്രത്തില്‍ വിളക്ക് കത്തിക്കുക, മഹാവിഷ്ണു ക്ഷേത്രത്തില്‍ യഥാശക്തി വഴിപാട് എന്നിവ നടത്തുക.
Recent Comments