മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും. ആരോഗ്യനില മെച്ചപ്പെടും. വിചാരിക്കാത്ത സമയത്ത് അധികാരത്തില്‍നിന്ന് ഒഴിയേണ്ടതായി വരും. വസ്തുവകകള്‍ വില്‍പ്പന നടത്തും. ചെലവ് നിയന്ത്രിക്കാന്‍ പാടുപെടും. സ്ത്രീജനങ്ങളുമായി കലഹങ്ങളുണ്ടാകും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. ശത്രുശല്യമുണ്ടാകുമെങ്കിലും ഇതിനെ തന്ത്രപൂര്‍വ്വം തടസ്സപ്പെടുത്താന്‍ കഴിയും. പൂര്‍വ്വികസ്വത്തിന്റെ മേല്‍ വാദിച്ചുവരുന്ന വ്യവഹാരത്തില്‍ വിജയമുണ്ടാകും. ദാമ്പത്യജീവിതം സുഖകരമാകും. മേലുദ്യോഗസ്ഥരില്‍നിന്ന് സഹായം ലഭിക്കും. ഭൂമിയില്‍നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. ബാങ്കിംഗ് മേഖലയിലുള്ളവര്‍ക്ക് അനുകൂലസമയമാണ്. ഈശ്വരാനുഗ്രഹം കൊണ്ട് വലിയ ആപത്തുകളില്‍നിന്ന് രക്ഷ ലഭിക്കും. സഹോദരങ്ങളുടെ സഹായത്തോടെ പല ഏജന്‍സികളും ഏറ്റെടുത്തു നടത്തേണ്ടിവരും. ഷെയറുകളില്‍നിന്നുള്ള വരുമാനത്തിന് ഇടിവ് സംഭവിച്ചേക്കാം.
ദോഷപരിഹാരമായി സുബ്രഹ്മണ്യന് നെയ് വിളക്ക്, പഞ്ചാമൃതം, അര്‍ച്ചന, നാരങ്ങാമാല എന്നിവ നടത്തിക്കൊള്ളണം.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
അപരിചിതരുമായി കൂടുതല്‍ അടുത്ത് സഹകരിക്കേണ്ടിവരും. കൂടുതല്‍ സുഖസൗകര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ആരോഗ്യപരമായി അനുകൂലസമയമല്ല. പൊതുമേഖലാസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനചലനം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കേണ്ടതാണ്. സന്താനങ്ങള്ക്കായി കൂടുതല്‍ പണം ചെലവഴിക്കേണ്ടതായി വരും. സഹോദരാദികളെക്കൊണ്ട് മനഃക്ലേശം അനുഭവിക്കേണ്ടതായി വരും. ശസ്ത്രക്രിയാദികള്‍ വേണ്ടിവന്നേക്കാം. അധികാരികളുമായി വാഗ്വാദത്തിലേര്‍പ്പെടുന്നത് അത്ര നല്ലതല്ല. വക്കീലന്മാര്ക്ക് അനുകൂലസമയമാണ്. ഗൃഹകരണാദികള്ക്ക് മുടക്കം നേരിടും.
കാലദോഷപരിഹാരമായി ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, നെയ് വിളക്ക്, ദുര്ഗ്ഗാസപ്തശതീജപം ഇവ നടത്തിക്കൊള്ളണം.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
തൊഴില്‍രംഗങ്ങളില്‍ അനകൂലമാറ്റങ്ങള് പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകള്‍ മൂലം ദുരിതം അനുഭവിക്കേണ്ടിവരും. ശ്രദ്ധക്കുറവ് കൊണ്ട് കൂടുതല്‍ സാമ്പത്തികബാധ്യതകള്‍ വന്നുചേരും. ഹൃദയരോഗം, അസ്ഥിസംബന്ധമായ രോഗം എന്നിവ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ചികിത്സകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കേണ്ടതായിവരും. പരിസരജനങ്ങളുടെ ശത്രുക്കള്‍ക്ക് കാരണം വന്നുകൂടും. വിദ്യാഭ്യാസ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അത്ര ഗുണകരമാകുകയില്ല. സര്‍ക്കാരുമായി ഇടപാടുകളും സാമ്പത്തിക ലാഭവും പ്രതീക്ഷിക്കാം. അപവാദങ്ങള്‍ കേള്‍ക്കാനിടവരും. സഹായികള്‍ നിമിത്തം മനഃക്ലേശം ഉണ്ടാകും.
ദോഷപരിഹാരമായി കൃഷ്ണസ്വാമി ക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം, ഹനുമത്ജപം ഇവ നടത്തിക്കൊള്ളണം.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
ഭൂമി വാങ്ങി ആഗ്രഹാനുസരണമുള്ള ഗൃഹം നിര്‍മ്മിക്കാന്‍ സാധിക്കുന്നതാണ്. അധികാരസ്ഥാനങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കും. ശാസ്ത്രവിഷയങ്ങളില്‍ അറിവു സമ്പാദിക്കാനും ചിത്രകലാപ്രാവീണ്യത്തിനുള്ള അംഗീകാരവും ലഭിക്കുന്നതാണ്. വിശിഷ്ടസേവനത്തിനുള്ള അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും ലഭ്യമാകുന്നതാണ്. പുതിയ വീടും വാഹനവും വാങ്ങാന്‍ അവസരമുണ്ടാകും. മൂത്രാശയസംബന്ധമായും ഉദരസംബന്ധമായും ഉള്ള അസുഖങ്ങള്‍ നിമിത്തം വിഷമിക്കേണ്ടതായി വരും. വിപരീതാവസ്ഥകളെ ധൈര്യത്തോടെ നേരിടും. നിസ്സാരകാര്യങ്ങളെക്കൊണ്ട് മനസ്സ് വ്യാകുലമാകും. വിദ്യാഭ്യാസ വിഷയത്തില്‍ ആശങ്കപ്പെടും.
കാലദോഷശമനത്തിനായി നരസിംഹസ്വാമി ക്ഷേത്രദര്‍ശനവും ലളിതാസഹസ്രനാമജപവും അശ്വാരൂഢമന്ത്രജപവും നടത്തിക്കൊള്ളണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
പുതിയ വ്യവസായസംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം ലഭിക്കുന്നതാണ്. വിദേശയാത്രയ്ക്കും ഉദ്യോഗത്തിനും പരിശ്രമിച്ചുകൊണ്ടിരിക്കുന്നവര്ക്ക് അത് സഫലമാകും. ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടാകും. വാസസ്ഥാനം മാറേണ്ടതായി വരും. പരീക്ഷകളില്‍ വിജയിച്ച് തൊഴില്‍ലഭ്യത ഉറപ്പാക്കാന്‍ സാധിക്കുന്നതാണ്. രാജ്യരക്ഷാസേനയില് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആനുകൂല്യവും സ്ഥാനക്കയറ്റവും ലഭിക്കുന്നതാണ്. തടസ്സപ്പെട്ടു കിടന്ന വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടക്കും. ഈശ്വരീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കുടുംബസ്വത്തുക്കള്‍ വേഗത്തില്‍ സ്വായത്താമാക്കാന്‍ സാധിക്കുന്നതാണ്. പുതിയ ബിസിനസ്സുകള്‍ തുടങ്ങുകവഴി സാമ്പത്തിക ബാദ്ധ്യത ഉണ്ടാകും. സ്വന്തം പിഴവുകള്‍ നിമിത്തം അനുഭവിച്ചുവരുന്ന അധികാരസ്ഥാനങ്ങള്‍ കൈവിട്ടുപോകാനിടയാകും.
ദോഷശാന്തിക്കായി പഞ്ചാക്ഷരീജപം, ശിവഭജനം, ജലധാര, രുദ്രാഭിഷേകം എന്നീ വഴിപാടുകള്‍ ഉത്തമമാകുന്നു.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
ഉന്നത വ്യക്തികളുമായി സൗഹൃദം പുലര്‍ത്താന്‍ സാധിക്കും. കൂട്ടുകച്ചവടം നഷ്ടത്തില്‍ കലാശിക്കും. സഹകരണസ്ഥാനപനങ്ങളില് ജോലി ചെയ്യുന്നവര്‍ക്ക് നിയമചോദ്യങ്ങളെ നേരിടേണ്ടതായി വരും. അനാചാരങ്ങളില്പ്പെട്ട് ധനവും മാനവും നഷ്ടപ്പെട്ടേക്കാം. സ്ത്രീകള്‍ക്ക് ഉദരസംബന്ധമായ രോഗങ്ങളുണ്ടാകാനിടയുണ്ട്. അന്യദേശത്തുള്ള ബന്ധുക്കളുമായി ചേര്‍ന്ന് പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനിടയാകും. വാഹനസംബന്ധമായ ഇടപാടുകളില്‍ നഷ്ടങ്ങള്‍ സംഭവിക്കാം. വീട്ടമ്മമാര്‍ മാനസികമായും ശാരീരികമായും അസ്വസ്ഥതകള്‍ നേരിടും. അയല്പക്കക്കാരുമായി ഭൂമിപരമായ ശത്രുക്കള്‍ ഉണ്ടാകാം. ഊഹക്കച്ചവടത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളില്‍നിന്ന് സാമ്പത്തിനേട്ടം കൈവരിക്കും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായ തൊഴില്‍ സാധ്യതകള്‍ വന്നുചേരും.
കാലദോഷപരിഹാരമായി വിഷ്ണുക്ഷേത്രദര്‍ശനം വിഷ്ണുസഹസ്രനാമജപം, പുരുഷസൂക്തജപം ഇവ നടത്തിക്കൊള്ളണം.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
ഉദ്യോഗത്തിനുവേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. അദ്ധ്വാനഭാരം വര്‍ദ്ധിക്കുന്നതാണ്. ബന്ധുജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സഹായങ്ങള്‍ ചെയ്യും. പ്രതീക്ഷയോടെ ചെയ്യുന്ന പല കാര്യങ്ങളിലും പ്രതിബന്ധങ്ങളും ധനനഷ്ടങ്ങളും അനുഭവിക്കേണ്ടതായി വരും. രാജ്യസംരക്ഷണത്തിനായി പ്രവര്‍ത്തിക്കും. കുടുംബസ്വത്തുക്കള്‍ സ്വായത്താമാക്കാന്‍ അവസരം വന്നുചേരും. ഗവേഷണ നിരീണത്തിനും വായനയ്ക്കുംവേണ്ടി കൂടുതല്‍ സമയം കണ്ടെത്തും. വിവാഹത്തിലൂടെ സാമ്പത്തികനില മെച്ചപ്പെടാന്‍ അവസരമുണ്ടാകും. ദൂരദേശവാസത്തിന് അവസരമുണ്ടാകും. നാഡീഞരമ്പുകള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരും. മറ്റുള്ളവരെ സഹായിക്കുക വഴി സാമ്പത്തികബാദ്ധ്യത വര്‍ദ്ധിക്കുന്നതാണ്.
കാലദോഷപരിഹാരമായി ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, നെയ് വിളക്ക്, ദുര്ഗ്ഗാസപ്തശതീജപം എന്നിവ നടത്തിക്കൊള്ളണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
ഗൃഹത്തില്‍ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതാണ്. കൃഷിസംബന്ധമായ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. പലവിധത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. ആചാര്യശ്രേഷ്ഠന്മാരുടെ അനുഗ്രഹം കിട്ടാനും സാമ്പത്തികഭദ്രത ഉറപ്പുവരുത്താനും സാഹചര്യമുണ്ടാകും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. ജലസംബന്ധമായ തൊഴിലുകളില്‍ ഏര്‍പ്പെട്ട് ധനലാഭം ഉണ്ടാക്കാന്‍ ശ്രമിക്കും. ഭൂമിയും നൂതനമായ ഗൃഹവും വാങ്ങാന്‍ ശ്രമിക്കും. ഔദ്യോഗിക പദവി വിവാദങ്ങള്‍ക്ക് വഴിയൊരുക്കും. സര്‍ക്കാരില്‍നിന്ന് പ്രതികൂല അവസ്ഥകളുണ്ടാകും. മറ്റുള്ളവരില്‍നിന്നും ലഭിക്കുന്ന പല വാഗ്ദാനങ്ങളും വൃഥാവിലാകും. തീര്‍ത്ഥയാത്രകള്‍ക്ക് അവസരം വന്നുചേരും.
ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ചുവന്ന പട്ടുടയാട, നരസിംഹമൂര്‍ത്തീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി ഇവ നടത്തുന്നത് ഗുണകരമായിരിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
വിദേശത്ത് പോയിട്ടുള്ള സ്വജനബന്ധുജനങ്ങളെപ്പറ്റി ആശങ്കകള്‍ക്ക് അവകാശം കാണുന്നു. സന്താനങ്ങളെക്കൊണ്ട് മനസ്സിന് സന്തോഷത്തിനവസരം വന്നുചേരും. ഭൂമിപരമായ ക്രയവിക്രയങ്ങള്‍ സാധിക്കും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. ലോഹവ്യാപാരം നടത്തുന്നവര്‍ക്ക് അത്ര അനുകൂലസമയമല്ല. അവശ്യമായി ചെയ്യേണ്ട ശസ്ത്രക്രിയാദികള്‍ വിജയപ്രദമായിരിക്കും. മത്സരപ്പരീക്ഷകളില്‍ പരാജയത്തിന് സാധ്യതയുണ്ട്. പുരുഷസന്താനങ്ങളെക്കൊണ്ട് മനഃപ്രയാസം അനുഭവിക്കേണ്ടതായി വരും. ആരോഗ്യപ്രശ്നങ്ങള്‍ ഇടയ്ക്കിടെ ബുദ്ധിമുട്ടുണ്ടാക്കും. ക്രയവിക്രയങ്ങളെക്കൊണ്ട് മനോദുഃഖമുണ്ടാകും. സ്ത്രീകള്‍ നിമിത്തം അപവാദങ്ങള്‍ കേള്‍ക്കാനിടയാകും.
വിഷ്ണുക്ഷേത്രത്തില്‍ നിര്‍മാല്യദര്‍ശനം, വിഷ്ണുസഹസ്രനാമജപം എന്നിവയും ശിവങ്കല്‍ മാല, അര്‍ച്ചന, ധാര എന്നിവ നടത്തുന്നതും കൂടുതല്‍ ഗുണകരമായിരിക്കും.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
സാമ്പത്തികനില തൃപ്തികരമാകും. ഗൃഹകരണാദികള് വിജയപ്രദമായി പൂര്‍ത്തീകരിക്കും. വ്യവസായരംഗത്തുനിന്നും ധനലാഭം ഉണ്ടാകും. കുടുംബത്തില്‍ സമാധാനം നിലനില്ക്കും. പരിസരജനങ്ങളില്നിന്നും ശത്രുത നേരിടും. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആത്മവീര്യം നഷ്ടപ്പെടും. പുതിയ വാഹനങ്ങള്‍ വാങ്ങാനിടയാകും. ഭൂമിലാഭം ഉണ്ടാകുന്നതാണ്. സ്വന്തം അഭിപ്രായം പലരുടേയും വിരോധങ്ങള്ക്കിടവരും. നൂതന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. സന്താനങ്ങളെക്കൊണ്ട് മനഃക്ലേശം അനുഭവിക്കേണ്ടതായിവരും. മെഡിക്കല്‍ രംഗത്തുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. സ്വജനങ്ങള്‍ക്കായി കൂടുതല്‍ ദൂരയാത്രകള് ചെയ്യേണ്ടതായിവരും.
ശാസ്താവിന് നീരാജനം, അഷ്ടോത്തരാര്‍ച്ചന എന്നിവയും ഹനുമാന്‍സ്വാമിക്ക് വെറ്റിലമാല, അവില് നിവേദ്യം എന്നിവയും നടത്തിക്കൊള്ളണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
കര്‍മ്മസ്ഥാനത്ത് അംഗീകരിക്കപ്പെടും. അസ്ഥിരോഗങ്ങള്‍ അധികരിക്കും. മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും. സേനാവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. പാഴ്ചെലവുകള്‍ വന്നുകൂടും. സുഹൃത്തുക്കള്‍ നിമിത്തം വിഷമതകള്‍ വന്നുചേരും. കരള്‍രോഗം അധികരിക്കും. യാത്രകള്‍ പരമാവധി ഒഴിവാക്കണം. നാല്‍ക്കാലിനാശം, തൊഴിലില്‍ സ്ഥാനചലനം ഇവ സംഭവിക്കും. പിതാവുമായി അഭിപ്രായഭിന്നതകളുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് അനുകൂല അവസരം വന്നുകൂടും. ഈശ്വരകാര്യങ്ങളില്‍ ശ്രദ്ധ കുറയും. വാഹനലാഭം ഉണ്ടാകും. വഞ്ചനകളില്‍ പെടാതെ സൂക്ഷിക്കണം. വ്യവഹാരങ്ങളില്‍ ചെന്നുപെടും.
ശാസ്താവിന് നീരാജനം, അഷ്ടോത്തരാര്‍ച്ചന, സര്‍പ്പപ്രീതികരമായ കര്‍മ്മങ്ങള്‍ എന്നിവ കാലദോഷശമനത്തിനായി അനുഷ്ഠിച്ചുകൊള്ളണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
കഠിനാദ്ധ്വാനത്തിലൂടെ വിജയം നേടും. ഭാവിയെപ്പറ്റി അനാവശ്യ ആശങ്കകളും ആകുലതകളും മാനസികാസ്വാസ്ഥ്യവും ഉണ്ടാകും. ദീര്‍ഘയാത്രകള്‍ക്ക് നിര്‍ബ്ബന്ധിതനാകും. ഊഹക്കച്ചവടത്തില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. അപകടസാധ്യത ഉള്ളതിനാല്‍ ശ്രദ്ധിക്കണം. പ്രധാന വ്യക്തികളുമായുണ്ടാകുന്ന സൗഹൃദം ജീവിതവിജയത്തിന് കാരണമാകും. ഉത്സാഹരാഹിത്യം, ലക്ഷ്യമില്ലായ്മ, അലഞ്ഞുതിരിയല്‍, ചെലവ് അധികരിക്കുക എന്നിവയ്ക്ക് സാധ്യതയുണ്ട്. സാമൂഹ്യമേഖലയില്‍ ഗുണപരമായ സ്വാധീനമുണ്ടാകും.
ദോഷശാന്തിക്കായി വിഷ്ണുസൂക്തജപം, സഹസ്രനാമപുഷ്പാഞ്ജലി, ഗായത്രീമന്ത്രജപം, അവതാരവിഷ്ണുക്ഷേത്രങ്ങളില് ദര്‍ശനം ഇവ പതിവാക്കണം.
Recent Comments