മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കും. കുടുംബത്തില്‍ സുഖവും ഐക്യതയും ഉണ്ടാകും. സന്താനങ്ങള്‍ പഠനത്തില്‍ അലസത കാണിക്കുവാന്‍ ഇടയുണ്ട്. പ്രവര്ത്തിമേഖലയില്നിന്നും ആനുകൂല്യം ലഭിക്കുവാന്‍ ഇടയുണ്ട്. ദൂരയാത്രകള് കഴിവതും ഒഴിവാക്കണം. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം. കുടുംബത്തില്‍ എല്ലാവരും ഒത്തുകൂടുവാന് ഇടവരും. ദാമ്പത്യപരമായ വിഷമതകള്‍ അനുഭവിക്കുവാന്‍ ഇടയുണ്ട്. സ്ത്രീകളില്‍ പലവിധമായ രോഗപീഡകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. പലവിധത്തിലുള്ള ദ്രവ്യങ്ങള്‍ ലഭിക്കുവാന്‍ ഇടവരും.
ദോഷശാന്തിക്കായി ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, വിഷ്ണുവിന് പാല്‍പ്പായസം, ശിവന് ധാര, മാല, വിളക്ക് എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
കലാകാരന്മാര്ക്ക് അവസരം കുറയും കുടുംബത്തില്‍ ഐക്യതയുണ്ടാകും. ബന്ധങ്ങള്‍ പുതുക്കുവാന്‍ അവസരം വന്നുചേരും. സഹോദരങ്ങളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സഹായം ലഭിക്കും. മതപരമായ കാര്യങ്ങളില്‍ പങ്കുകൊള്ളുകയും അതിനായി പണം ചെലവഴിക്കുകയും ചെയ്യും. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. ഊഹക്കച്ചവടത്തില്‍ ഗുണമുണ്ടാകുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ഇടയുണ്ട്. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയം കൈവരിക്കും. ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വളര്‍ത്തുമൃഗങ്ങള്‍ക്ക് നാശം സംഭവിക്കുവാന്‍ ഇടയുണ്ട്.
പരിഹാരമായി വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം ചെയ്ത്, സഹസ്രനാമപുഷ്പാഞ്ജലി, പാല്‍പ്പായസം, വിഷ്ണുപൂജ ഇവ നടത്തുക. ദേശദേവാലയത്തില് ദര്‍ശനം ചെയ്ത് യഥാശക്തി വഴിപാട് നടത്തുക.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനിടയാകും. പൂര്‍വ്വികമായ സ്വത്തില്‍നിന്നും നഷ്ടം സംഭവിക്കുവാന്‍ ഇടവരും. കൃഷി മുതലായവ ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. സഹോദരങ്ങളില്‍നിന്നും അകന്നുനില്ക്കുവാന് ഇടവരും. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം. സാംക്രമിക രോഗങ്ങള്‍ വരാതിരിക്കുവാന്‍ ശ്രദ്ധിക്കുകയും ആവശ്യമായ ശുചിത്വം പാലിക്കുകയും വേണം. വാഹനത്തിന്റെ ക്രയവിക്രയത്തിലൂടെ നഷ്ടം വന്നുചേരാന്‍ സാധ്യതയുണ്ട്. കൃഷി മുതലായവയില്‍നിന്നും ആദായം ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി ദൂരയാത്രകള് ചെയ്യുവാന്‍ ഇടവരും.
ഹനുമാന് സ്വാമിക്ക് വെറ്റിലമാല, നെയ് വിളക്ക്, അവല് നിവേദ്യം, ദേവിക്ക് അര്‍ച്ചന, ഉടയാട, മാല തുടങ്ങിയവ സമര്‍പ്പിക്കുന്നത് ഗുണകരമായിരിക്കും.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
പരോപകാരപ്രവര്ത്തകര്ക്ക് മുന്നിട്ടു നില്ക്കാന് അവസരമുണ്ടാകും. കുറെ നാളായി മാറ്റിവച്ച പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇടവരും. സൈനിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയല്ല. എടുത്തുചാട്ടം ഹേതുവായി പലവിധത്തില്‍ ഉള്ള അബദ്ധങ്ങളില്‍ ചെന്നുചാടുവാന്‍ ഇടയുണ്ട്. സന്താനങ്ങള്‍ നിമിത്തം ഉയര്‍ച്ച ഉണ്ടാകും. നീണ്ടുനിന്നിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. ചെയ്തുവന്ന ധര്മ്മപ്രവര്ത്തനങ്ങള്ക്ക് തടസ്സം നേരിടുവാന്‍ ഇടയാകും. ഊഹക്കച്ചവടങ്ങളില്‍നിന്നും നഷ്ടം വരുവാന്‍ ഇടയുണ്ട്. നഷ്ടപ്പെട്ടുപോയ ധനം തിരികെ ലഭിക്കുവാന്‍ ഇടവരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ പിറകോട്ട് പോകുവാനുള്ള സാധ്യതയുണ്ട്.
ദുര്ഗാക്ഷേത്രഭജനം, ശാസ്താവിന് നീരാജനം, അര്‍ച്ചന, ശിവന് ധാര, വില്വാര്‍ച്ചന തുടങ്ങിയവ നടത്തണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. പലതരത്തിലുള്ള ഭീതികള്‍ മനസ്സിനെ അലട്ടുവാന്‍ ഇടവരും. സൈനിക വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കുടുംബക്കാരുമായി ഒത്തുചേരുവാന്‍ അവസരം വന്നുചേരും. പൂര്‍വ്വികമായ സ്വത്തിന് നാശം സംഭവിക്കുവാന്‍ സാധ്യതയുണ്ട്. മുടക്കം വന്ന പല കാര്യങ്ങളും വീണ്ടും തുടങ്ങുവാന്‍ ഇടവരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനുള്ള അവസരം വീണ്ടും വന്നുചേരും. മുമ്പും പിന്‍പും നോക്കാതെയുള്ള പ്രവര്‍ത്തികള്‍കൊണ്ട് പലവിധത്തിലുള്ള നഷ്ടങ്ങള്‍ ഉണ്ടാകുവാന്‍ ഇടവരും. ദാമ്പത്യപരമായ ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. ഉദരരോഗം, വാതരോഗം എന്നിവയുണ്ടാകുവാന്‍ സാധ്യതയുണ്ട്.
ദോഷശാന്തിക്കായി ശിവക്ഷേത്രത്തില്‍ യഥാശക്തി വഴിപാട് സുബ്രഹ്മണ്യ സ്വാമിക്ക് അര്‍ച്ചന, നാരങ്ങാമാല, നെയ്യ് വിളക്ക്, പഞ്ചാമൃതം തുടങ്ങിയവ നടത്തുന്നത് ഗുണകരമായിരിക്കും.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
സ്ത്രീജനങ്ങള്‍ക്ക് പലവിധത്തിലുള്ള കഷ്ടതകള്‍ അനുഭവവേദ്യമാകും. മതപരമായ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും പൗരോഹിത്യം വഹിക്കുന്നവര്‍ക്കും പൊതുവേ പ്രതികൂലമായ അനുഭവങ്ങള്‍ വന്നുചേരും. വിദേശയാത്രകള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. സ്ത്രീകളുടെ ദുര്‍വ്യയം കാരണം കുടുംബത്ത് അന്തഃഛിദ്രങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. കാര്‍ഷികമേഖലയിലും മത്സ്യബന്ധനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സര്‍ക്കാരില്‍നിന്നും ആനുകൂല്യം ലഭ്യമാകും. ആചരിച്ചിരുന്ന കര്‍മ്മങ്ങള്‍ക്ക് തടസ്സം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ പിറകോട്ട് പോകുവാന്‍ ഇടയുണ്ട്. ബന്ധുജനങ്ങളുമായി ആശയവിനിമയം നടത്തുവാന്‍ അവസരം വന്നുഭവിക്കും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ അര്‍ച്ചന, പാല്‍പ്പായസം, വിളക്ക്, മാല, സഹസ്രനാമജപം, ദേവീക്ഷേത്രത്തില്‍ യഥാശക്തി വഴിപാട് നടത്തുന്നത് ഗുണകരമായിരിക്കും.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
സന്താനങ്ങള്‍ നിമിത്തം പലവിധത്തിലുള്ള മാനസിക സന്തോഷം അനുഭവിക്കുവാന്‍ ഇടവരും. വരുമാനത്തേക്കാള്‍ ചെലവ് അധികരിച്ച് നില്ക്കും. സ്ത്രീകള്‍ നിമിത്തം പലതരത്തിലുള്ള വിഷമതകള്‍ അനുഭവവേദ്യമാകുവാന്‍ ഇടയുണ്ട്. വാഹങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം. സന്താനങ്ങളുടെ പഠനത്തിനുവേണ്ടി യാത്ര ചെയ്യേണ്ടിവരും. കുടുംബത്തില്‍നിന്നുള്ള സ്വത്തുവകകളില്നിന്നും ലാഭം കൈവരിക്കുവാന്‍ സാധിക്കുന്നതാണ്. ജോലിസ്ഥലത്ത് പലവിധത്തിലുള്ള അപവാദങ്ങള്‍ കേള്‍ക്കുവാന്‍ ഇടവരും. സ്ഥാനഭ്രംശം സംഭവിക്കുവാന്‍ ഇടയുണ്ട്. ശാരീരികസുഖക്കുറവ്, മാനസിക ബുദ്ധിമുട്ട് എന്നിവ അനുഭവവേദ്യമാകും. പലരും അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇടയുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. പുതിയ വാഹനം വാങ്ങുവാന്‍ ശ്രമിക്കുന്നവര്‍ക്കും അനുകൂലസമയമല്ല. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളില്‍നിന്നും ലാഭം കൈവരിക്കുവാന്‍ സാധിക്കുന്നതാണ്.
ദോഷപരിഹാരമായി സുബ്രഹ്മണ്യക്ഷേത്രത്തില്‍ പഞ്ചാമൃതം, മാല, അര്‍ച്ചന, ഇവയും ലളിതസഹസ്രനാമജപവും, ദേവീക്ഷേത്രദര്ശനം ചെയ്യുന്നതും ഗുണകരമായിരിക്കും.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
വലിയ നേട്ടങ്ങള്‍ക്കായി കൊണ്ട് പ്രവര്‍ത്തിമേഖലകളില്‍ ധാരാളം പണം ചെലവഴിക്കാന്‍ ഇടവരും. അനാവശ്യമായ കടബാധ്യതകള്‍ ഒഴിവാക്കി നിര്‍ത്തണം. പലരും സഹായം വാഗ്ദാനം ചെയ്താലും അത് ലഭിക്കുവാന്‍ കാലതാമസം അനുഭവപ്പെടും. മാതൃകുടുംബത്തില്‍ നിന്നും ധനം ലഭിക്കുവാന്‍ ഇടവരും. പലതരത്തിലുള്ള ദുഷ്കീര്‍ത്തി, അപവാദം, ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവ അനുഭവവേദ്യമാകും. നിര്‍ത്തിവെച്ചിരുന്ന പല പ്രവര്‍ത്തനങ്ങളും വീണ്ടും പ്രവര്‍ത്തനയോഗ്യമാകും. സര്‍ക്കാരില്‍നിന്നും പലവിധത്തിലുള്ള സഹായങ്ങള്‍ ലഭിക്കുവാന്‍ ഇടവരും. വാഹനസംബന്ധമായ ക്രയവിക്രയങ്ങളില്‍നിന്നും നഷ്ടം വരുവാന്‍ സാധ്യതയുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല.
ദോഷപരിഹാരമായി സര്പ്പക്കാവില് നെയ് വിളക്ക്, മഞ്ഞള്‍ എന്നിവ സമര്‍പ്പിക്കുക, മഹാദേവന് കരിക്ക് ധാര, ദേവീക്ഷേത്രദര്ശനം എന്നിവ ചെയ്യുന്നത് ഗുണകരമായിരിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ആരോഗ്യപരമായി അനുകൂലസമയമല്ല. പ്രവര്‍ത്തിമേഖലയില്‍ ഭാഗ്യം ഉണ്ടാകും. കുടുംബക്കാരും ബന്ധുജനങ്ങളുമായി സമയം ചെലവഴിക്കാന്‍ ഇടവരും. പലതരത്തിലുള്ള സഹായങ്ങള്‍ ലഭിക്കുവാന്‍ ഇടവരും. നീണ്ടു നിന്നിരുന്ന രോഗത്തിന് ശമനം ഉണ്ടാകും. പൂര്‍വ്വികമായ സ്വത്തിന് നാശം സംഭവിക്കാന്‍ ഇടവരും. കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് രോഗാരീഷ്ടതകള് ഉണ്ടാകുവാന്‍ ഇടയുണ്ട്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. സൈികമേഖലയില് സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. പലതരത്തിലുള്ള വരുമാനം ലഭിക്കും. നടത്തിക്കൊണ്ടിരുന്ന പല പുണ്യകര്‍മ്മത്തിനും തടസ്സം അനുഭവപ്പെടുവാന്‍ ഇടയുണ്ട്. ഊഹക്കച്ചവടത്തില്‍നിന്ന് വിചാരിക്കുന്ന ലാഭം കിട്ടുകയില്ല. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ സൂക്ഷിക്കണം.
ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, ശിവസൂക്താര്ച്ചന, സര്‍പ്പങ്ങള്‍ക്ക് നൂറും പാലും എന്നിവ നടത്തി പ്രാര്ത്ഥിച്ചുകൊള്ളണം.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
പലവിധത്തില്‍ ധനം വന്നുചേരും. കുടുംബത്തിലെ ഭരണിയജനങ്ങള്ക്ക് സന്തോഷവും സമാധാനവും അനുഭവവേദ്യമാകും. മുടങ്ങി കിടന്നിരുന്ന പല പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമാണ്. പഠത്തില്‍ മികവ് തെളിയിക്കുവാന്‍ അവസരം വന്നുചേരും. പലതരത്തിലുള്ള രോഗപീഡകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. ബന്ധുജനങ്ങളും കുടുംബക്കാരുമായി സന്തോഷത്തില്‍ കഴിയുവാനുള്ള അവസരം വന്നുചേരും. ഉദ്ദേശിച്ച കാര്യം നേടിയെടുക്കുവാന്‍ കാലതാമസം അനുഭവപ്പെടും. നീണ്ടുനിന്നിരുന്ന രോഗത്തിന് ശമനം ഉണ്ടാകും. കളവ് മുതല്‍ തിരികെ ലഭിക്കുവാന്‍ ഇടവരും. ദാമ്പത്യപരമായ കലഹങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. സന്താങ്ങള് നിമിത്തം പുതിയ ഭൂമി മുതലായവ ലഭിക്കുവാന്‍ ഇടയുണ്ട്. കുടുംബസ്വത്തില്‍നിന്നും ലാഭം കൈവരിക്കുവാന്‍ ഇടവരും. സന്താനങ്ങള്‍ക്ക് രോഗാരീഷ്ടതയുണ്ടാകുവാന് സാധ്യതയുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. മത്സരപരീക്ഷകളില്‍ നല്ല മാര്‍ക്ക് കരസ്ഥമാക്കുവാന്‍ സാധിക്കും.
ശ്രേയസ്സിനായി വിഷ്ണുക്ഷേത്രത്തില്‍ ഭാഗ്യസൂക്താര്‍ച്ചന, മഹാദേവന് വില്വാര്‍ച്ചന, വിളക്ക്, ദുര്‍ഗ്ഗാഭഗവതിക്ക് പുഷ്പാഞ്ജലി എന്നിവ നടത്തുക.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
ആരോഗ്യപരമായി അനുകൂലസമയമാണ്. എന്നാലും ചെറിയ വിഷമതകള്‍ ഉണ്ടാകും. അനുഷ്ഠിച്ചുവന്ന പുണ്യകര്‍മ്മങ്ങള്‍ മുടങ്ങാതെ കൊണ്ടുപോകും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ പിറകോട്ട് പോകുവാന്‍ ഇടയുണ്ട്. വീട്ടിലെ ഭരണിയജനങ്ങള്ക്ക് പലവിധത്തിലുള്ള രോഗപീഡകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. സൈനികവിഭാഗത്തില്‍ സേവനമുഷ്ഠിക്കുന്നവര്ക്ക് അനുകൂലസമയമാണ്. ധനനഷ്ടം സംഭവിക്കുവാന്‍ ഇടയുണ്ട്. സന്താനങ്ങള്‍ നിമിത്തം പലവിധത്തിലുള്ള മനഃക്ലേശങ്ങള്‍ അനുഭവവേദ്യമാകും. പലതരത്തിലുള്ള വ്രണങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഉദരരോഗം തുടങ്ങിയവ അുഭവവേദ്യമാകും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് കാലതാമസം അനുഭവപ്പെടും.
ദോഷശാന്തിക്കായി ഹനുമാന്‍സ്വാമിക്ക് വെറ്റിലമാല, നെയ്യ് വിളക്ക്, അവല് നിവേദ്യം, ശാസ്താവിന് നീരാജനം, അര്‍ച്ചന ഇവ നടത്തുന്നത് കൂടുതല്‍ ഗുണകരമായിരിക്കും.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
വളരെ കാലമായി നീണ്ടുനിന്നിരുന്ന രോഗത്തിന് ശമനം ഉണ്ടാകും. ഗൃഹനിര്‍മ്മാണം വേഗത്തിലാകുവാന്‍ സാധ്യതയുണ്ട്. വിദേശയാത്രകള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് കാലതാമസം അനുഭവപ്പെടും. പണ്ട് ചെയ്യാന്‍ കഴിയാതെ മാറ്റിവെച്ച പല പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ ചെയ്യുവാന്‍ അവസരം വന്നുചേരും. കുടുംബത്തിലെ മുതിര്‍ന്ന ജനങ്ങള്‍ക്ക് അനുകൂലസമയമല്ല. പ്രവര്‍ത്തിമേഖലയില്‍ പലവിധത്തിലുള്ള തടസ്സങ്ങള്‍ അനുഭവവേദ്യമാകും. സ്വജനങ്ങളുമായി കലഹത്തില്‍ ഏര്‍പ്പെടുവാന്‍ ഇടവരും. തറവാട്ട് സ്വത്ത് അധീനതയില്‍ വന്നുചേരുന്നതാണ്. ഗുരുനാഥന്മാരില്നിന്നും അകലെ പോകേണ്ടിവരും. സ്വര്‍ണ്ണം, വെള്ളി എന്നിവയ്ക്ക് നാശം വരുവാന്‍ ഇടയുണ്ട്. സ്ത്രീകള്‍ നിമിത്തം അപവാദം കേള്‍ക്കുവാന്‍ ഇടവരും. അഗ്നിഭയം, തസ്ക്കരഭയം എന്നിവ മനസ്സിനെ അലട്ടുവാന്‍ ഇടയുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. വാഹനം, നാല്ക്കാലി എന്നിവയ്ക്ക് നാശം ഉണ്ടാകുവാന്‍ ഇടയുണ്ട്.
ദോഷശാന്തിക്കായി, ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, ശിവന് ധാര, മാല, വിളക്ക്, നരസിംഹമൂര്‍ത്തീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി എന്നിവ നടത്തിക്കൊള്ളണം.
Recent Comments