മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
ഉയര്‍ന്ന സ്ഥാനലബ്ധി, സ്വപ്രയത്നത്താലും യോഗ്യതയാലും സ്ഥാനലഭ്യത എന്നിവയുണ്ടാകും. ആഘോഷങ്ങളില്‍ പങ്കെടുക്കുക, ജോലിസ്ഥലത്ത് അംഗീകാരം എന്നിവയുണ്ടാകും. ഭക്ഷണത്തിലെ അശ്രദ്ധ മൂലം അനാരോഗ്യവും എടുത്തുചാട്ടം നിമിത്തമുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയും ഉണ്ടാകാം. സാമ്പത്തിക-സാമൂഹിക രംഗങ്ങളില്‍ നേട്ടമുണ്ടാകും. സുഹൃത്തുക്കളിലൂടെ നേട്ടമുണ്ടാകും. ശത്രുക്കളുടെ മേല്‍ വിജയവും, സത്ക്കര്‍മ്മങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലവും സിദ്ധിക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയമുണ്ടാകും. നഷ്ടപ്പെട്ട സമ്പത്ത് കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുക്കാന്‍ സാധിക്കും. ഊര്ജ്ജസ്വലത, രോഗപ്രതിരോധശക്തി, ധാതുദ്രവ്യപ്രാപ്തി, ദൈവാധീനം, ശത്രുനാശം എന്നിവയുണ്ടാകും. ദോഷകരമായ കൂട്ടുകെട്ട് മൂലം ആപത്തുകള്‍ വന്നുചേരാനിടയുണ്ട്. സ്ത്രീകള്‍ നിമിത്തം ഉപദ്രവം, ആരോഗ്യക്കുറവ്, കുട്ടികള്‍ക്ക് അനാരോഗ്യം എന്നിവയുണ്ടാകാം.
ദോഷപരിഹാരമായി ദേശദേവാലയദര്ശനം, വിഷ്ണുസഹസ്രനാമജപം, പുരുഷസൂക്താര്‍ച്ചന എന്നിവയും വിശ്വാസദേവാലയത്തില് യഥായോഗ്യം വഴിപാടുകളും നടത്തണം.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
ജോലിയില്‍ നല്ല പ്രകടനത്തിനുള്ള അനുകൂലസാഹചര്യം വന്നുചേരും. ശത്രുക്കളില്‍നിന്ന് ദുഃഖവും പ്രതികൂല ചുറ്റുപാടും വര്‍ദ്ധിക്കും. ഊഹക്കച്ചവടങ്ങളില്‍ എടുത്തുചാട്ടം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. മാനസിക സംഘര്‍ഷവും കലഹഭയവും നേരിടേണ്ടിവരും. വ്രണാദികളെക്കൊണ്ട് ഉപദ്രവം, രക്തസംബന്ധമായ രോഗം, ഉദരരോഗം എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. വാഗ്ദോഷം നിമിത്തം ബന്ധുക്കളുമായി കലഹം ഉണ്ടാകാം. സാഹിത്യമേഖലകളില്നിന്ന് നേട്ടവും കമ്മീഷന് ഏജന്‍സികള്‍ മുഖേന വിജയവുമുണ്ടാകും. ബന്ധുജനസഹവാസവും, അധികാരശക്തിലാഭവും കരഗതമാകും. വിവാഹബന്ധത്തിലൂടെ മെച്ചപ്പെട്ട ജീവിതാവസ്ഥയുണ്ടാകും. സഹപ്രവര്‍ത്തകരില്‍നിന്ന് നേട്ടമുണ്ടാകും. ദേഹപീഡ, വിഭവനാശം, സുഹൃത്തുക്കളിലൂടെ സാമൂഹിക-സാമ്പത്തിക പുരോഗതി, വിദേശധനസമ്പാദനം എന്നിവ സാധ്യമാകും. സുഗന്ധദ്രവ്യസമൃദ്ധിയും, ശത്രുനാശവും ഉണ്ടാകാം.
ദോഷപരിഹാരമായി ദേവിക്ക് പുഷ്പാഞ്ജലി, സഹസ്രനാമാര്‍ച്ചന എന്നിവ നടത്തുകയും സ്ത്രീജനങ്ങള്‍ വെള്ളിയാഴ്ചതോറും ഭവനത്തില്‍ നെയ് വിളക്ക് കത്തിച്ച് ലളിതാസഹസ്രനാമം ജപിക്കുന്നതും ഉത്തമമായിരിക്കും.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും. കുടുംബത്തില്‍ ഭക്തി അന്തരീക്ഷം വര്‍ദ്ധിക്കും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. ഉപരിപഠനങ്ങള്‍ക്ക് സാഹചര്യമുണ്ടാകും. കുടുംബത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. കൂട്ടുകച്ചവടത്തില്‍ ഫലം കണ്ടുതുടങ്ങും. പിതൃസ്ഥാനീയര്‍ക്കും ജ്യേഷ്ഠസഹോദരാദികള്ക്കും അനുകൂലസമയമാണ്. ഭൂമിലാഭം ഉണ്ടാകും. മൂത്ത സന്താനത്തെക്കൊണ്ട് മനസ്സ് വിഷമിക്കാനിടവരും. തൊഴില്‍ പുരോഗതി ഉണ്ടാകുമെങ്കിലും ആ മേഖലയില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരും. ആകസ്മിതമായി സാമ്പത്തികനഷ്ടങ്ങള്‍ വന്നുചേരും. പകര്‍ച്ചവ്യാധികളും പാരമ്പര്യരോഗങ്ങളും പിടിപെടാതെ ശ്രദ്ധിക്കണം. അനാവശ്യയാത്രകള്‍ വേണ്ടിവരും. അപവാദങ്ങള്‍ കേള്‍ക്കാനിടവരും. അപകടങ്ങളില്‍നിന്ന് അത്ഭുതമായി രക്ഷപ്പെടും. പിതൃകര്‍മ്മങ്ങള്‍ ചെയ്യാനിടവരും. മറ്റുള്ളവരുടെ കാര്യങ്ങള്‍ ഏറ്റെടുത്ത് വിജയകരമാക്കി തീര്‍ക്കും.
പരിഹാരമായി ശിവക്ഷേത്രദര്‍ശനവും മല, മൂര്‍ത്തി തുടങ്ങിയ അവതാരശിവസങ്കേതത്തില് ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുകയും കൃഷ്ണസ്വാമീക്ഷേത്രത്തില്‍ പതിവായി ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുകയും വേണം.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
പുതിയതായി വായ്പകള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. കലാകായികരംഗങ്ങളില് ശോഭിക്കാനിടയാകും. അനാവശ്യ വിവാദങ്ങളില്‍ ഏര്‍പ്പെടും. അധികാര-സാമ്പത്തിക ദുര്‍വിനിയോഗത്തില്‍നിന്ന് പിന്തിരിയാന് ശ്രമിക്കും. ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യങ്ങളും അഭിപ്രായഭിന്നതകളും ഉണ്ടാകാം. നാഡീഞരമ്പുകള്‍ക്ക് രോഗം ബാധിച്ച് തളര്‍ച്ച ഉണ്ടാകാതെ ശ്രദ്ധിക്കണം. നേത്രരോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിവാഹാദി മംഗളകാര്യങ്ങള്‍ നിര്‍വ്വഹിക്കും. സാമ്പത്തിക ഏര്‍പ്പാടുകളില്‍ വിജയിക്കും. സ്വര്‍ണ്ണപ്പണിക്കാര്‍ക്ക് നേട്ടമുണ്ടാകും. സ്ത്രീഹേതുകമായ അപവാദങ്ങള്‍ക്ക് കാരണമുണ്ടാകും. സഹോദരങ്ങള്‍ നിമിത്തം മനഃക്ലേശമുണ്ടാകും. ദൂരയാത്രകള് പലതും ഒഴിവാക്കേണ്ടതായി വരും. മത്സ്യബന്ധനത്തിലേര്പ്പെട്ടിട്ടുള്ളവര്ക്ക് പ്രയോജനകരമാണ്. സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കും.
പ്രതിബന്ധങ്ങള്‍ മാറുന്നതിനായി നരസിംഹമൂര്ത്തീക്ഷേത്രദര്ശനവും ശാസ്താവിങ്കല്‍ ശനിയാഴ്ച ദിവസം നീരാജനം നടത്തി പ്രാര്‍ത്ഥിക്കുകയും വേണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. കാര്‍ഷികമേഖലയില്‍ ഉള്ളവര്‍ക്ക് അത്ര അനുകൂലസമയമല്ല. ബന്ധുജനവിരോധവും ഭാര്യാഭര്ത്താക്കന്മാര് പരസ്പരം പിണങ്ങി ജീവിക്കേണ്ടതായ സാഹചര്യവും ഉണ്ടാകും. സുഹൃത്തുക്കളില്‍നിന്ന് വിപരീതാനുഭവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ക്രയവിക്രയങ്ങളില്‍ സാമ്പത്തികനഷ്ടം ഉണ്ടാകും. ഭൂമിലാഭം ഉണ്ടാകും. സ്ത്രീജനങ്ങള്‍ക്ക് രോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. സന്താനങ്ങളെക്കൊണ്ട് ദുഃഖം അനുഭവിക്കും. സഹാനുഭൂതി നേടിയെടുക്കും. പ്രധാന കാര്യങ്ങള്‍ക്കായി ധാരാളം യാത്ര ചെയ്യേണ്ടതായി വരും. പ്രബലരായ ശത്രുക്കളുടെ ഉപദ്രവം, തെറ്റായ കുറ്റാരോപണങ്ങള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ധര്‍മ്മത്തിലൂടെയും നീതിയിലൂടെയും ആദരണീയതയും ജീവിതവിജയവുമുണ്ടാകും. കുട്ടികള്‍ മുഖേന ദുരനുഭവം ഉണ്ടാകാന്‍ സാധ്യതയുണ്ട്. വാതപിത്തകഫം മൂലം അസ്വസ്ഥതകള്‍ അലട്ടും. ദൂരയാത്രയ്ക്കും തൊഴില്‍ ലാഭത്തിനും വഴിയൊരുങ്ങും.
പരിഹാരമായി ശിവക്ഷേത്രഭജനവും സര്‍പ്പപ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും തെക്ക് ദിക്കിലുള്ള ഭദ്രകാളീക്ഷേത്രത്തിങ്കല് ദര്‍ശനം ചെയ്യുകയും മലദൈവാശ്രയവും ചെയ്യണം.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
തീരുമാനമെടുത്ത കാര്യങ്ങള്‍ക്ക് മുടക്കവും ലഭിക്കേണ്ടതായ സാമ്പത്തികം തടസ്സമാകുകയും സഹായികളായി നിര്‍ക്കുന്നവര്‍ വാക്ക് പാലിക്കാതെ വരികയും ചെയ്യും. ദൂരയാത്രകള് കൊണ്ട് പ്രയോജനമില്ലാതെ വരും. ധനനഷ്ടങ്ങള്‍ യാത്രാവേളയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നാഡീഞരമ്പുകള്‍ക്കും ഹൃദയത്തിനും രോഗം ഉണ്ടാകാനിടയുണ്ട്. അയല്‍ക്കാരുമായി സ്നേഹത്തില്‍ നില്‍ക്കുമെങ്കിലും അവസാം മനഃപ്രയാസം അനുഭവിക്കേണ്ടതായി വരും. റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ സമയമാണ്. വാഹനാദികളില്‍ ഭ്രമം വര്‍ദ്ധിക്കാം. മാതൃജനങ്ങള്‍ക്ക് ആപത്തുകള്‍ ഉണ്ടാകാനിടയുണ്ട്. സ്ത്രീകള്‍ മുഖേന സ്വസ്ഥതക്കേടുകള് ഉണ്ടാകാം. തൊഴില്‍പരമായ നഷ്ടങ്ങളും സ്ഥാനഭ്രംശവും ഉണ്ടാകും. വ്യവസായസ്ഥാപനങ്ങള്‍ സ്തംഭനാവസ്ഥയിലാകുകയും ഏര്‍പ്പെട്ട കരാറുകള്‍ക്ക് മുടക്കവും ഉണ്ടാകും.
കൃഷ്ണസ്വാമീക്ഷേത്രദര്ശനം കൊണ്ടും പാരായണാദി പുരാണ ശ്രവങ്ങളെക്കൊണ്ടും ദുഃശമനം ലഭിക്കും. സര്‍പ്പങ്ങള്‍ക്ക് പ്രീതികരമായ കര്‍മ്മങ്ങള്‍ നടത്തുകയും വേണം.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
മനസ്സിന് പ്രയാസമുണ്ടാകുന്ന സംഭവങ്ങളുണ്ടാകും. വാര്‍ത്താമാധ്യമങ്ങള്‍, സമുദായസംഘടനകള്‍ എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമായിരിക്കും. ഏറിയ കാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന രോഗപീഡകള്‍ക്ക് ആശ്വാസം ലഭിക്കും. വീട്ടമ്മമാര്‍ക്ക് മാനസികമായും ശാരീരികവമായ അസ്വസ്ഥതകള്‍ വന്നുകൂടാനിടയുണ്ട്. നിര്‍മ്മാണ ജോലികളില്‍ ബന്ധപ്പെടുന്നവര്‍ക്ക് ലഭിക്കേണ്ടതായ ധനം ലഭിക്കാതെ വരികയും ഏര്‍പ്പാടുകളുമായി കലഹിക്കേണ്ട സാഹചര്യവും ഉണ്ടാകും. ഗൃഹകരണാദികള് പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. ഭൂമി ഇടപാടുകള്‍ നിര്‍വ്വഹിക്കും. സുഹൃത്തുക്കള്‍ മുഖേന ക്ലേശം അനുഭവിക്കേണ്ടതായി വരും. ദൂരയാത്രകള് ആവശ്യമായി വന്നേക്കാം. വാഹനാദികള്‍ വാങ്ങാന്‍ ശ്രമിക്കും.
ദുര്ഗ്ഗാക്ഷേത്രഭജനവും വിഷ്ണുഭജനവും സ്ഥിരമായി നടത്തണം. ശാസ്താവിന് നീരാജനം നടത്തി പ്രാര്‍ത്ഥിക്കുകയും വേണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
കുടുംബത്തില്‍ പരസ്പരമാത്സര്യങ്ങള്ക്കിടവരും. മദ്യപാനാദികളെക്കൊണ്ട് ദുരിതങ്ങള്‍ ഉണ്ടാകും. കളരി, കരാട്ടെ തുടങ്ങിയ കായികാഭ്യാസമേഖലകളില് ഉള്ളവര്‍ക്ക് അനുകൂലസമയമാണ്. ത്വക് രോഗങ്ങള്‍ വരാതെ ശ്രദ്ധിക്കണം. വിദേശത്തുള്ളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാം. അഗ്നിഭയവും ദുര്ജ്ജനഭീതിയും ഉണ്ടാകാം. ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കുന്നവര്‍ക്ക് കാലതാമസം നേരിടും. പൊതുമേഖലാസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കൂട്ടുബിസിനസ്സുകാര്ക്ക് പരാജയം നേടിരും. ഊര്ജ്ജസ്വലത, രോഗപ്രതിരോധശക്തി, ധാതുദ്രവ്യപ്രാപ്തി, ദൈവാധീനം, ശത്രുനാശം എന്നിവയുണ്ടാകും. നഷ്ടപ്പെട്ടത് കഠിനാദ്ധ്വാനത്തിലൂടെ വീണ്ടെടുക്കാന്‍ ശ്രമിക്കും.
ദോഷശാന്തിക്കായി ഭദ്രകാളീക്ഷേത്രദര്‍ശനം, സുബ്രഹ്മണ്യസ്വാമീക്ഷേത്രദര്ശനം ഇവ നടത്തുകയും ഷഷ്ഠിവ്രതം ആചരിക്കുകയും വേണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി ധനം ചെലവഴിക്കുകയും ദൂരയാത്രകള് ചെയ്യേണ്ടതായും വരും. സ്വന്തം വീടുപേക്ഷിച്ച് വാടകവീട്ടില്‍ താമസിക്കേണ്ടതായി വരും. സഹോദരസ്ഥാനീയരെ സഹായിക്കും. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും. തൊഴില്‍ സംബപന്ധമായ അലച്ചിലുകള്‍ ഉണ്ടാകും. പിതൃസ്ഥാനീയരില്നിന്നും സാമ്പത്തികസഹായം ലഭിക്കും. ബാങ്കിംഗ് ഏര്‍പ്പാടുകള്‍ക്ക് അനുകൂലസമയമാണ്. പ്രേമവിവാഹം നടത്താനിടവരും. ബിസിനസ്സില്‍നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. ഉദരസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കും. തര്‍ക്കങ്ങളിലും വാദപ്രതിവാദങ്ങളിലും ഏര്‍പ്പെടും.
ധന്വന്തരീക്ഷേത്രദര്ശനവും വിഷ്ണുഭജനവും നടത്തണം. ഭവനത്തില്‍ വിഷ്ണുസഹസ്രനാമജപം പതിവാക്കുകയും വേണം.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
വിദ്യാഭ്യാസത്തില്‍ ഉന്നത വിജയം കൈവരിക്കുകയും മറ്റുള്ളവരുടെ പ്രശംസയ്ക്ക് പാത്രമാകുകയും ചെയ്യും. അപ്രതീക്ഷിത പാരിതോഷികങ്ങള്‍ ലഭിക്കാനിടയുണ്ട്. വിവാഹം നടക്കാന്‍ കാലതാമസം നേരിട്ട് നില്‍ക്കുന്നവര്‍ക്ക് അത് സഫലമാകും. കൂട്ടുകച്ചവടം ശുഭകരമാകാതെ വേര്പിരിയാനിടവരും. നേത്രരോഗം, ശിരോരോഗം എന്നിവ കൊണ്ട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കും. ബന്ധുജനങ്ങളുമായി മാനസികമായ അകള്‍ച്ച ഉണ്ടാകും. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ശ്രമിക്കും. മനസ്സിന് പ്രയാസമുണ്ടാകുന്ന സംഭവങ്ങളുണ്ടാകും. നിര്‍മ്മാണജോലികളില്‍ ബന്ധപ്പെടുന്നവര്‍ക്ക് ലഭിക്കേണ്ടതായ ധനം ലഭിക്കാതെ വരികയും ഏര്പ്പാടുകാരുമായി കലഹിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യും. അഗ്നിനിമിത്തവും വാഹനനിമിത്തവും അപകടം ഉണ്ടാകാതെ ശ്രദ്ധിക്കണം.
ശാസ്താക്ഷേത്രത്തില്‍ നിത്യദര്‍ശനം നടത്തുകയും മഹാവിഷ്ണു ക്ഷേത്രത്തില്‍ സഹസ്രനാമപുഷ്പാഞ്ജലി നടത്തുകയും വേണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
ഉയര്‍ന്ന സ്ഥാനലബ്ധി, സാമൂഹിക അംഗീകാരം, വ്യക്തിവൈശിഷ്ട്യം എന്നിവയും ഇഷ്ടകാര്യലാഭം, സ്ഥാനാന്തരപ്രാപ്തി, ധനലാഭം, സര്‍വ്വകാര്യസിദ്ധി എന്നിവയുണ്ടാകും. സാമ്പത്തികമായ വൈഷമ്യം അനുഭവപ്പെടാം. ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കും. നിഗൂഢവിദ്യകളില്‍ പഠനം നടത്തുവാനുള്ള അവസരമുണ്ടാകും. രഹസ്യപ്രണയ ബന്ധങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. അന്യരില്‍നിന്ന് ചതി പറ്റാതെ സൂക്ഷിക്കുക. ബന്ധുക്കളോട് കലഹിക്കാനിടവരും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. രോഗം, ദുഃഖം, ശത്രുനാശം, ധനലാഭം എന്നിവയ്ക്ക് സാദ്ധ്യത കാണുന്നു. ആരോഗ്യം തൃപ്തികരമാകുമെങ്കിലും ചികിത്സ തുടരേണ്ടതായി വരും.
ദോഷപരിഹാരമായി നിത്യം ശാസ്താക്ഷേത്രദര്ശനം നടത്തുകയും ഭവനത്തില്‍ എള്ളെണ്ണ നിറച്ച് തിരി കത്തിച്ച് പ്രാര്‍ത്ഥിക്കുകയും ശിവങ്കല്‍ യഥാശക്തി വഴിപാടുകള്‍ നടത്തുകയും വേണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ഭൂമി ഇടപാടുകളിലെ ലാഭംകൊണ്ട് ഗൃഹം മോടിപിടിപ്പിക്കാന്‍ ശ്രമിക്കും. വിദ്യാഭ്യാസകാര്യങ്ങളില്‍ നേട്ടം കൈവരിക്കും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. ഞരമ്പുസംബന്ധമായ രോഗങ്ങള്‍ ബുദ്ധിമുട്ടിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഉപരിപഠനത്തിനായുള്ള വിദേശയാത്രകള്‍ക്ക് ഏജന്റിനെ സമീപിക്കുന്നതിന് പറ്റിയ കാലമല്ല. താല്‍ക്കാലികമായി ജോലിക്കാര്‍ക്ക് ജോലി സ്ഥിരപ്പെട്ട് ലഭിക്കും. ഷെയറുകള്‍, വാടക എന്നിവയില്‍ നിന്നുള്ള വരുമാനം കുറയും. പകര്‍ച്ചവ്യാധികളില്‍നിന്ന് രക്ഷപ്പെടും. പിതൃകര്‍മ്മങ്ങള്‍ ചെയ്യാന്‍ പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. കടലില്‍ പോയി ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. ഹോട്ടല്‍, കൂള്‍ബാര്‍, പച്ചക്കറിക്കടകള്‍ എന്നിവയ്ക്ക് പ്രതീക്ഷിക്കുന്നത്ര സാമ്പത്തികലാഭം ഉണ്ടാകുകയില്ല.
വഭജനം നടത്തുകയും ശിവാഷ്ടകം നിത്യം ജപിക്കുകയും വേണം. നവഗ്രഹങ്ങളില്‍ വ്യാഴപ്രീതികരമായ കര്‍മ്മങ്ങള്‍ ചെയ്യുകയും വേണം.
Recent Comments