മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
സ്ഥാനക്കയറ്റം, അധികാര പ്രാപ്തി, ധനാഭിവൃദ്ധി, ശത്രുഭയം, വ്യവഹാരങ്ങളില്‍ വിജയം എന്നിവ ഉണ്ടാകുന്നതാണ്. നേത്രരോഗം, പിത്താദികളെ കൊണ്ടുള്ള രോഗങ്ങള്‍ എന്നിവ ശ്രദ്ധിക്കണം. സന്താനങ്ങളുടെ ഉപരിപഠനത്തിനായി പണം ചെലവഴിക്കേണ്ടിവരും. കൊടുക്കല്‍വാങ്ങലുകള്‍ പരമാവധി ഒഴിവാക്കണം. സുഹൃത്തുക്കളുമായുള്ള ഇടപാടുകള്‍ അത്ര ഗുണകരം ആയിരിക്കുകയില്ല. ഭൂമിപരമായി പരിസരവാസികളുമായി ശത്രുതയ്ക്ക് ഇടവരും. മുന്‍കൂട്ടി നിശ്ചയിച്ച യാത്രകള്‍ക്ക് തടസ്സം നേരിടാം.
പരിഹാരമായി ഭദ്രകാളിക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ഉടയാട എന്നിവയും ദേവീസൂക്ത പുഷ്പാഞ്ജലി നടത്തുകയും ലളിതാസഹസ്രനാമം ജപിക്കുകയും വേണം.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
വിദേശയാത്രകള്‍ പ്രതീക്ഷിച്ചിരിക്കുന്നവരുടെ ആഗ്രഹം സഫലമാകും. തൊഴില്‍മേഖലയിലെ കീര്‍ത്തി സമ്പാദിക്കും. പ്രേമവിവാഹം പരാജയപ്പെടാന്‍ സാഹചര്യമുണ്ടാകും. കൂടുതല്‍ അലച്ചിലും സ്വജനവിരോധവും ഉണ്ടാകാനിടയുണ്ട്. അധികാരികളുമായി അപ്രീതിക്ക് ഇടവരും. ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട കാലമാണ്. വിരഹദുഃഖം അനുഭവിക്കേണ്ടിവരും. ജീവിതശൈലിരോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരും. അലര്‍ജി, ത്വക് രോഗങ്ങള്‍ ഇവ വന്നുകൂടാന്‍ ഇടയുണ്ട്. സ്ത്രീകള്‍ നിമിത്തം ധനനഷ്ടം ഉണ്ടാകാനിടയുണ്ട്. കര്‍ഷകര്‍ക്ക് അനുകൂല സമയമല്ല. സഹോദരങ്ങളില്‍ നിന്ന് സഹായം ലഭിക്കാന്‍ ഇടയുണ്ട്.
സർപ്പ ക്ഷേത്രത്തില്‍ പാല്‍പ്പായസവും ഹോമവും സര്പ്പസൂക്താര്ച്ചനയും ധാരയും നടത്തുകയും വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചനയും നെയ് വിളക്കും ദോഷപരിഹാരമായി നടത്തണം.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
സഹോദരങ്ങള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയും ബന്ധുജനങ്ങള്‍ക്ക് അഭിവൃദ്ധിയും ഉണ്ടാകും. പ്രണയബന്ധങ്ങള്‍ ഉണ്ടാകാനും മറ്റുള്ളവരുടെ ചതിയില്‍പ്പെടാനും സാധ്യതയുണ്ട്. പാരമ്പര്യതൊഴിലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ പുതിയ മേഖലകള്‍ അന്വേഷിച്ച് വിജയം കണ്ടെത്തും. ദോഷകരമായ കൂട്ടുകെട്ടുകള്‍കൊണ്ട് വിവാദങ്ങളിലും അപവാദങ്ങളിലും ചെന്നുപെടാന്‍ സാധ്യതയുണ്ട്. നഷ്ടപ്പെട്ട കാര്യങ്ങള്‍ കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കും. പിതൃസ്ഥാനീയര്‍ക്ക് ആപത്തുകളും മരണഭയവും രോഗപീഡകളും ഉണ്ടാകാം. വൈദികകര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് വരുന്നവര്‍ക്ക് അതില്‍ ശ്രദ്ധ കുറയും. നാഡീഞരമ്പുകള്‍ക്കും സന്ധികള്‍ക്കും രോഗപീഡകള്‍ ഉണ്ടാകാം.
ദോഷശാന്തിക്കായി വിഷ്ണുസഹസ്രനാമജപം, ധന്വന്തരീക്ഷേത്രദര്ശം, സര്‍പ്പപ്രീതികരമായ കര്‍മ്മങ്ങള്‍ എന്നിവ അനുഷ്ഠിക്കണം.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
കര്മ്മവ്യാപാരമേഖലകളില് നേരിയ പുരോഗതി ഉണ്ടാകും. കുടുംഭാരിഷ്ടതകളെക്കൊണ്ട് അനാവശ്യ ചെലവുകള്‍ വന്നുചേരും. തൊഴിലില്‍ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കാം. അധികാരികളുടെ അനുകൂലമായ സമീപനം തൊഴില്‍ ഉയര്‍ച്ച ഉണ്ടാകുവാന്‍ ഇടവരും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ അപ്രതീക്ഷിതമായി വന്നുചേരാം. കലാ-സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല കാലമാണ്. ജ്യേഷ്ഠസന്താനത്തെകൊണ്ട് മനോദുഃഖം അനുഭവിക്കാന്‍ ഇടയുണ്ട്. നഷ്ടപ്പെട്ടു എന്ന് കരുതിയ ധനം തിരികെ വന്നുചേരാനുള്ള സാഹചര്യം ഉണ്ടാകും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം, ഭാഗവതപാരായണം എന്നിവ പതിവായി ചെയ്യണം..
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
തൊഴില്‍പരമായും സാമ്പത്തികമായും മെച്ചപ്പെട്ട കാലമായി കരുതാം. പൊതുവെ ഗുണദോഷസമ്മിശ്രമായ കാലമാണ്. കൃഷി, നാല്ക്കാലികളില് നിന്ന് ആദായം ഉണ്ടാകുന്നതാണ്. വ്യാപാരികളില്‍ ജയം ഉണ്ടായെന്നുവരാം. കുടുംബസുഖവും ധനാഗമനവും ഉണ്ടാകും. ശത്രുക്കള്‍ നിമിത്തം കാര്യതടസങ്ങള്‍ വന്നുചേരാം. അപ്രതീക്ഷിതമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നുവരാം. തൊഴില്‍പരമായ ദൂരയാത്രകള് വേണ്ടിവരും. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാകും. പകര്‍ച്ചവ്യാധികള്‍ പിടിപെടാം. ആരോഗ്യപരമായി കൂടുതല്‍ ശ്രദ്ധിക്കേണ്ട കാലമാണ്.
ദോഷശാന്തിക്കായി ദേവി മാഹാത്മ്യപാരായണം, വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം എന്നിവ പതിവാക്കണം.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
വിദേശയാത്രകള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. വാഹനാദി ഉത്തമ ഗുണങ്ങള്‍ പ്രാപ്തമാക്കും. ഗൃഹനിര്‍മ്മാണാദികള്‍ക്ക് ശ്രമിക്കും. സംസാരങ്ങള്‍ കൊണ്ട് പരസ്പര വിരോധങ്ങള്ക്കിടവരും. കളത്ര ഭര്ത്തൃജനങ്ങള്ക്ക് ആകസ്മികമായ രോഗപീഡകള്‍ വന്നുചേരാം. സഹോദരികള്‍ നിമിത്തം മനഃക്ലേശം അനുഭവിക്കും. പിതൃധനം ലഭിക്കുകയും ദാനമായി കിട്ടിയ ഭൂസ്വത്തുക്കള്‍ നിമിത്തം വ്യവഹാരാദികള്‍ വന്നു കൂടുകയും ബന്ധുസംഗമം, സാമ്പത്തികനേട്ടം ഇവയുണ്ടാകും.
ദോഷനിവൃത്തിക്കായി കൃഷ്ണസ്വാമി ക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം, നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, രക്ത പുഷ്പാര്‍ച്ചന എന്നിവ നടത്തി കൊള്ളണം.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
സ്വജനങ്ങളില് നിന്ന് സഹായം ലഭിക്കുകയും പുതിയ കര്മ്മരംഗങ്ങള്ക്ക് പരിശ്രമിക്കുകയും ചെയ്യും. കുടുംബത്തില്‍ പൊതുവേ അസ്വസ്ഥത കുറയുകയും പരസ്പര കലഹങ്ങള്ക്കിടവരികയും ചെയ്യും. രക്തദൂഷ്യം കൊണ്ടുള്ള രോഗങ്ങളും ജീവിത ശൈലിരോഗങ്ങളും പിടിപെടാം. ക്രയവിക്രയാദികള്‍ കൊണ്ട് പൂര്‍ണവിജയം സാധിച്ചെന്ന് വരികയില്ല സഹോദരാദികളില്നിന്ന് സഹായം ലഭിക്കും. മറ്റുള്ളവരുടെ ഉപദേശങ്ങള്‍ കേട്ട് ചെയ്യുന്ന കാര്യങ്ങള്‍ നിരാശാജനകമായിരിക്കും. ദേവപ്രീതിക്കായി ധാരാളം സാമ്പത്തികം ചെലവഴിക്കും. എങ്കിലും ഉദ്ദേശിച്ച ഫലപ്രാപ്തി ഉണ്ടായെന്ന് വരില്ല.
ദോഷശാന്തിക്കായി ദുര്‍ഗ്ഗാക്ഷേത്രദര്‍ശനം, ലളിതാ സഹസ്ര നാമജപം, ദേവീഭാഗവത പാരായണം എന്നിവ പതിവായി ചെയ്തുകൊള്ളണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
മേല്‍ അധികാരികളുടെ അപ്രീതിക്ക് ഇടവരാം. നഷ്ടപ്പെട്ടു എന്ന് കരുതുന്നതായ ധനം തിരികെ ലഭിക്കാം. സന്താനങ്ങളുടെ തൊഴിലിനും വിദ്യാഭ്യാസത്തിനുമായി ധാരാളം ധനം ആവശ്യമായിവരും. സാമ്പത്തികത്തിന് വേണ്ടി ഭൂമിധനങ്ങള് കട പെടുത്തേണ്ട സാഹചര്യമുണ്ടാകും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഉദ്ദേശിച്ചതായ ഫലപ്രാപ്തി ഉണ്ടാകുകയില്ല. സ്വര്‍ണവ്യാപാരം, വസ്ത്രവ്യാപാരം എന്നീ മേഖലകളില്‍ നേരിയ പുരോഗതി ഉണ്ടാകും. ദാമ്പത്യജീവിതത്തില്‍ സൈ്വരക്കേടുണ്ടാകാം. വാഹനപരമായ കഷ്ടനഷ്ടങ്ങള്‍ക്ക് ഇടവരും.
ദോഷപരിഹാരമായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പഞ്ചാമൃതം, അഭിഷേകം, അര്‍ച്ചന. നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി എന്നിവ നടത്തി കൊള്ളണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
സഹോദരങ്ങള്‍ക്ക് വേണ്ടി സാമ്പത്തികസഹായം ചെയ്യേണ്ടതായി വരും. ഗൃഹം മോടിപിടിപ്പിക്കാന്‍ ശ്രമിക്കും. വാഹനപരമായ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. ഭൂമി സമ്പത്തുകള്‍ ക്രയവിക്രയം ചെയ്യുന്ന കാര്യങ്ങളില്‍ കുടുംബജനങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടാകാം. നാല്ക്കാലി നാശങ്ങക്കിടവരും. പൂര്വ്വികസമ്പത്തുകള് ചെലവഴിക്കേണ്ടതായ സാഹചര്യമുണ്ടാകും. വിദ്യാപരമായും തൊഴില്‍പരമായും മാന്ദ്യത നേരിടും. ദാമ്പത്യജീവിതത്തില്‍ അപവാദങ്ങള്ക്കിടവരാം. നാഡീഞരമ്പുകളില്‍ ബാധിക്കുന്ന രോഗങ്ങള്‍, ഉദരാന്തര്ഗതമായ രോഗങ്ങള്‍ ഇവകൊണ്ട് ക്ലേശങ്ങള്‍ അനുഭവിക്കും. മത്സ്യമേഖലയിലും കുടില്‍ വ്യവസായങ്ങള്‍ക്കും ഈ ദിവസം അത്ര നല്ലതല്ല.
കാലദോഷശാന്തിക്കായി വിഷ്ണു ക്ഷേത്രത്തില്‍ സഹസ്രനാമ പുഷ്പാഞ്ജലി, വിഷ്ണു പൂജ, ഗണപതി ഹോമം എന്നിവ നടത്തി കൊള്ളണം.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും. തൊഴിലില്‍ സ്ഥാനഭ്രംശം വന്നുകൂടും. വ്യാപാരങ്ങള്‍ക്കായി ദൂരയാത്രകള് ചെയ്യേണ്ടതായി വരും. സന്താനങ്ങള്‍ക്ക് രോഗപീഡകള്‍, വാഹന പരമായ അപകടങ്ങള്‍ ഉണ്ടായെന്നുവരാം. സഹായികള്‍ നിമിത്തം വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വിദേശത്ത് പോയവര്‍ മടങ്ങി വരും. പരിസരവാസികളുമായി കൂടുതല്‍ സൗഹൃദം നിലനിര്‍ത്താന്‍ ശ്രമിക്കും. കോടതി ജോലികള്‍, പൊതു പ്രവര്‍ത്തനങ്ങള്‍ എന്നിവ ചെയ്യുന്നവര്‍ക്ക് അത്ര അനുകൂലസാഹചര്യം ആയിരിക്കുകയില്ല. ദൈവിക കാര്യങ്ങള്‍ക്കായി സമയവും സമ്പത്തും ചെലവഴിക്കും.
ദോഷപരിഹാരമായി ഹനുമാന് സ്വാമി ക്ഷേത്രത്തില്‍ നെയ്വിളക്ക്, വെറ്റിലമാല, അഷ്ടോത്തരാര്‍ച്ചന ഇവയും ശാസ്താവിന് നീരാജനവും നടത്തുക.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
സഹോദരങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. ഗൃഹം മോടി പിടിപ്പിക്കുന്നതിനായി സഹായം ലഭിക്കും. ചില കാര്യങ്ങളിലെ കാര്‍ക്കശ്യ ബുദ്ധി സൈ്വരക്കേടുകള്ക്ക് ഇടവരുത്തും. ധനം, ദുര്‍വ്യയം നിമിത്തം അരക്ഷിതാവസ്ഥ വന്നുകൂടും. ബിസിനസ് മേഖലയില്‍ നേരിയ പുരോഗതി ഉണ്ടാകും. വാഹനാദികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ദിവസങ്ങളുമാണ്. മാതൃജനങ്ങള്‍ക്ക് ആപത്തുകളും രോഗപീഡകളും വന്നു ചേരാന്‍ സാധ്യതയുണ്ട്. തൊഴില്‍പരമായ വിദേശ യാത്രകള്‍ ചെയ്യേണ്ടതായി വരും. ഗൃഹനിര്‍മ്മാണത്തിന് വേണ്ടി ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാരില്‍നിന്ന് ആനുകൂല്യം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സംഘടനയില്‍ നിന്നുള്ള എതിര്‍പ്പുകള്‍ നേരിടേണ്ടതായിവരും. മദ്യവ്യവസായികള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും.
ദോഷശാന്തിക്കായി ശാസ്താവിന് അര്‍ച്ചന, ശങ്കുപുഷ്പം കൊണ്ടുള്ള മാല, എള്ള് തിരി കത്തിക്കുക ഇവ പതിവായി ചെയ്യുകയും ദേശദേവതയെ നിത്യവും ദര്‍ശിക്കുകയും വേണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ജലവിഭവങ്ങള്‍ കൊണ്ട് സാമ്പത്തികനേട്ടം ഉണ്ടാകും. തൊഴില്‍ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ കണ്ടെത്തും. പണമിടപാടുകള്‍ കൂടുതല്‍ സാമ്പത്തിക നേട്ടങ്ങള്‍ക്ക് ഇടയാകും. സ്ത്രീ സന്താനം നിമിത്തം മനക്ലേശങ്ങള്ക്കിവരും. ബന്ധുജനങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു നടത്തി കൊള്ളണം. കേരകര്‍ഷകര്‍ക്കും റബര്‍ മേഖലയില്‍ പൊതുവേ അനുകൂല നേട്ടങ്ങളണ്ടാകും. പിതൃകര്‍മ്മങ്ങള്‍ ചെയ്യേണ്ടതായി വരും. അപ്രതീക്ഷിതമായി വന്നുകൂടുന്ന കാര്യങ്ങളെ കൊണ്ട് സാമ്പത്തിക ചെലവുകള്‍ വര്‍ദ്ധിക്കും. സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ വളരെയധികം സൂക്ഷിക്കേണ്ട സമയമാണ്. ശസ്ത്രക്രിയകൊണ്ട് ക്ലേശം അനുഭവിക്കേണ്ടതായി വരും.
ദോഷപരിഹാരമായി ദുര്‍ഗ്ഗാക്ഷേത്രദര്‍ശനം, സപ്തശതി അര്‍ച്ചന, മുല്ലപ്പൂമാല, നെയ്വിളക്ക്, ദേവീഭാഗവത പാരായണം ഇവ നടത്തി കൊള്ളണം.
Recent Comments