മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
പുതിയ വാഹനങ്ങള്‍ വാങ്ങുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. മണ്ണ് കൊണ്ടുള്ള വ്യവസായത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലാഭം കൈവരിക്കാന്‍ സാധിക്കും. പലവിധത്തിലുള്ള ദുഃഖങ്ങള്‍ വന്നുചേരും. വിവാഹത്തിന് അനുയോജ്യസമയമല്ല. സഹോദരങ്ങള്‍ നിമിത്തം പലവിധത്തിലുള്ള സന്തോഷങ്ങള്‍ വന്നുചേരും. നീണ്ടുനിന്നിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. ശത്രുക്കള്‍ നിമിത്തം ചെറിയ രീതിയില്‍ ധനനഷ്ടം ഉണ്ടാകുവാന്‍ ഇടയുണ്ട്. ദാമ്പത്യജീവിതത്തില്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. അഗ്നിഭയം, തസ്ക്കരഭയം എന്നിവയുണ്ടാകും. സ്ത്രീകള്‍ നിമിത്തം അപവാദം കേള്‍ക്കുവാന്‍ ഇടവരും. പുതിയ സംരംഭങ്ങളിലും ഊഹക്കച്ചവടങ്ങളിലും ലാഭം ഉണ്ടാകും. കഠിനാദ്ധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കും.
ദോഷപരിഹാരമായി ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, നരസിംഹമൂര്‍ത്തീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
കൃഷി ചെയ്യുന്നവര്‍ക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. വിദേശത്തേയ്ക്ക് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക് കാലതാമസം നേരിടും. പ്രവര്‍ത്തിമേഖലയില്‍ പലതരത്തിലുള്ള കീര്ത്തികള് ലഭിക്കും. സ്വത്ത് സമ്പാദ്യം ഈ ഭാഗ്യം എന്നിവ വന്നുചേരും. ജോലി സംബന്ധമായി ഒരുപാട് യാത്രകള്‍ ചെയ്യേണ്ടിവരും. വളരെക്കാലമായി അലട്ടിയിരുന്ന രോഗത്തിന് ശമനം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉയര്‍ച്ച ഉണ്ടാകും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. മുതല്‍മുടക്കി പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് അനുകൂലസമയമല്ല. ശത്രുഭയം, ആരോഗ്യക്കുറവ്, മാനസികഭയം ആകുലത എന്നിവയ്ക്ക് സാധ്യതയുണ്ട്. സ്ത്രീകള്‍ നിമിത്തം അപവാദം കേള്‍ക്കുവാന്‍ ഇടയുണ്ട്.
ദോഷപരിഹാരമായി വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം, ശാസ്താക്ഷേത്രത്തില്‍ നീരാജനം തുടങ്ങിയവ നടത്തുന്നത് ഗുണകരമായിരിക്കും.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
ആരോഗ്യപരമായി അനുകൂലസമയമാണ്. പുതിയ ഭൂമി വാങ്ങുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. ശത്രുക്കള്ക്കുമേല് വിജയം കൈവരിക്കും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് കാലതാമസം നേരിടും. സന്താനങ്ങള്‍ നിമിത്തം പലവിധത്തിലുള്ള ദുഃഖങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. പുതിയ കൂട്ടുകാര്‍ നിമിത്തം അപകടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ലൗകിക അഭിവൃദ്ധി എന്നീ ഫലങ്ങള്‍ ഉണ്ടാകും. ശ്രദ്ധക്കുറവ് മൂലം അപകടങ്ങളില്‍ പെടാതെ സൂക്ഷിക്കണം.
ശിവക്ഷേത്രത്തില്‍ ജലധാര, രുദ്രാഭിഷേകം എന്നിവ നടത്തുക. ഭദ്രകാളീക്ഷേത്രത്തില്‍ യഥാശക്തി വഴിപാട്, ഹനുമാന്‍സ്വാമിക്ക് വെറ്റിലമാല തുടങ്ങിയവ സമര്‍പ്പിക്കുന്നത് ഗുണകരമായിരിക്കും.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
ആരോഗ്യപരമായി അനുകൂലസമയമാണ്. നീണ്ടുനിന്നിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. വിവാഹത്തിന് കാലതാമസം ഉണ്ടാകും. യാത്രാക്ലേശം, വിയോഗം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഊഹക്കച്ചവടങ്ങളില്‍നിന്നും നഷ്ടം ഉണ്ടാകുവാന്‍ ഇടയുണ്ട്. കുടുംബത്തിന്റെ ഉയര്‍ച്ചയ്ക്ക് ഉതകുന്ന രീതിയില്‍ പല കാര്യങ്ങളും നേടിയെടുക്കുവാന്‍ അവസരം വന്നുചേരും. പകര്‍ച്ചവ്യാധികള്‍ നിമിത്തം ക്ലേശങ്ങള്‍ ഉണ്ടാകുന്നതാണ്. പിതാവിന്റെ കുടുംബത്തില്‍നിന്നുള്ള സ്വത്തുക്കള്‍ നാശം സംഭവിക്കുന്നതാണ്. രഹസ്യമായ പ്രണയബന്ധങ്ങള്ക്ക് സാധ്യതയുണ്ട്. ഉറച്ച വിശ്വസ്ഥരായ സുഹൃത്തുക്കളില്‍നിന്നോ ബന്ധുജനങ്ങളില് നിന്നോ നേട്ടമുണ്ടാകുവാന്‍ സാധ്യതയുണ്ട്. പുതിയ സ്ഥാനം ഏറ്റെടുക്കുവാന്‍ അവസരം വന്നുചേരും.
ദോഷശാന്തിക്കായി ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി ഇവയും വിഷ്ണുക്ഷേത്രത്തില്‍ പാല്‍പ്പായസം എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
കഠിനാദ്ധ്വാനത്തിലൂടെ ജീവിതവിജയം നേടും. സഹോദരങ്ങളുടെ പെരുമാറ്റം പലവിധത്തിലുള്ള മാനസിക ബുദ്ധിമുട്ട് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഉത്തരവാദിത്തത്തോടുള്ള പ്രവര്‍ത്തനങ്ങളില്‍കൂടി വലിയ പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ സാധിക്കുന്നതാണ്. പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. ഭാര്യവീട്ടുകാരുമായി കലഹത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. ഉന്നത വ്യക്തികളുമായി ഉണ്ടാകുന്ന സൗഹൃദം ജീവിതവിജയത്തിന് കാരണമാകും. വലിയ നേട്ടങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കും. വാതം, കഫം ഈവിധത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. ദാമ്പത്യപരമായ സ്വരചേര്‍ച്ചയില്ലായ്മ പരിഹരിച്ച് രമ്യതയില്‍ എത്തും. വിദേശത്തേയ്ക്ക് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. വളരെക്കാലമായി ആചരിച്ചുവന്ന കര്‍മ്മങ്ങള്‍ മുടങ്ങുവാന്‍ ഇടയുണ്ട്.
ദോഷശാന്തിക്കായി ദുര്‍ഗ്ഗാക്ഷേത്രദര്‍ശനം, ദേവീമാഹാത്മ്യപാരായണം, വിഷ്ണുക്ഷേത്രത്തില്‍ പാല്‍പ്പായസം, തുളസിമാല എന്നിവ സമര്‍പ്പിക്കുക.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
ശത്രുവിന്റെ മേല്‍ വിജയം കൈവരിക്കും. ബുദ്ധിപരമായ മത്സരങ്ങളില്വിജയിക്കുവാന് സാധിക്കും. പുതിയ ജോലികള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. സന്താനങ്ങള്‍ നിമിത്തം പലവിധത്തിലുള്ള സന്തോഷങ്ങള്‍ വന്നുചേരും. വരുമാനത്തെക്കാള്‍ ചെലവ് അധികരിക്കും. നീണ്ടുനിന്നിരുന്ന രോഗത്തിന് ശമനം ഉണ്ടാകും. കൃഷിയില്‍നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. ബന്ധുക്കളുമായി ശത്രുത ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. ബന്ധുക്കളുടെ മരണം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഉദരസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനുള്ള ശ്രമങ്ങള്‍ വിജയിക്കും. പൂര്‍വ്വികസ്വത്തിന് നാശം വരുവാന്‍ ഇടയാകും. കര്‍ണ്ണരോഗം ഉണ്ടാകുവാന്‍ ഇടയുണ്ട്. സഹോദരങ്ങള്‍ നിമിത്തം പലതരത്തിലുള്ള ബന്ധങ്ങള്‍ സ്ഥാപിക്കുവാന്‍ ഇടവരും.
വിഷ്ണുക്ഷേത്രത്തില്‍ നെയ് വിളക്ക്, സഹസ്രനാമ പുഷ്പാഞ്ജലി, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, മഹാദേവന് യഥാശക്തി വഴിപാട് നടത്തുന്നത് ഗുണകരമായിരിക്കും.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
ശാരീരികമായി പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. ബന്ധുജനങ്ങളിലൂടെ നേട്ടം, ആഗ്രഹസഫലീകരണം, സുഹൃത്തുക്കളിലൂടെ അഭിവൃദ്ധി എന്നിവ ഉണ്ടാകും. സഹോദരങ്ങള്‍ക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. തൊഴില്‍രംഗത്ത് എല്ലാവിധത്തിലും അഭിവൃദ്ധിയുണ്ടാകും. സഹോദരന്മാര്ക്ക് വിദേശയാത്രയ്ക്കുള്ള പരിശ്രമം സഫലീകരിക്കുന്നതാണ്. ഉയര്‍ന്ന സ്ഥാനത്ത് എത്തുന്ന സന്താനങ്ങള്‍ വഴി ഗുണാനുഭവം ഉണ്ടാകും. ഗാര്‍ഹിക ജീവിതത്തില്‍ അസന്തുഷ്ടി എന്നിവ പ്രതീക്ഷിക്കാം. വരുമാനം കുറയും. എടുത്തുചാട്ടം കാരണം പലവിധത്തിലുള്ള നഷ്ടങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസപരമായ വ്യാകുലത പരിഹരിക്കാവുന്നതാണ്.
ദോഷശാന്തിക്കായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കദളിപ്പഴം, തൃക്കൈവെള്ള എന്നിവ സമര്‍പ്പിക്കുക. ദുര്ഗ്ഗാക്ഷേത്രത്തില് യഥാശക്തി വഴിപാട്. ധര്മ്മദൈവക്ഷേത്രത്തില് പോയി തൊഴണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമല്ല. വാഹനത്തില്‍ പോകുന്നവര്‍ വളരെ സുക്ഷിക്കണം. ഉത്തരവാദിത്വമുള്ള സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കും. ദാമ്പത്യപരമായി പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകും. സഹോദരങ്ങള്‍ തമ്മില്‍ കലഹങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കണം. പഴയ കുടുംബവീട് പുനര്‍നിര്‍മ്മിക്കാനും മോടി പിടിപ്പിക്കാനും അവസരം വന്നുചേരും. ശാരീരികക്ഷതത്തിന് സാധ്യതയുണ്ട്. സുഖങ്ങള്‍ക്ക് കുറവ് സംഭവിക്കും. സഹപ്രവര്‍ത്തകരുടേയും അനുമോദനത്തിന് പാത്രമാകും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. സൈനികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അഗ്നിഭയം, തസ്ക്കരഭയം എന്നിവ ഉണ്ടാകുവാന്‍ ഇടവരും.
ദോഷശാന്തിക്കായി ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ഉടയാട, നെയ്യ, കരിവള എന്നിവ സമര്‍പ്പിക്കുക. വിഷ്ണുസഹസ്രനാമം എന്നും ജപിക്കുക.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ഭൂമിയുടെ ക്രയവിക്രയങ്ങള്‍കൊണ്ട് ലാഭം കൈവരിക്കും. നാല്ക്കാലികള്ക്ക് നാശം വരും. പൂര്‍വ്വികമായ സ്വത്തില്‍നിന്നും ലാഭം വന്നുചേരും. പകര്‍ച്ചവ്യാധികള്‍ വരാതെ സൂക്ഷിക്കണം. സ്ത്രീകള്‍ നിമിത്തം പലതരത്തിലുള്ള അപവാദം കേള്‍ക്കുവാന്‍ ഇടവരും. ഉദരസംബന്ധമായ രോഗങ്ങള്‍ നിമിത്തം ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരും. തൊഴില്‍രംഗത്ത് മനോവിഷമതകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കുവാന്‍ സാധിക്കും. ഊഹക്കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കണം. ബുദ്ധിപരമായ പ്രവൃത്തികളിലൂടെ വലിയ പ്രതിസന്ധികളെ തരണം ചെയ്യും. കേസുതര്ക്കങ്ങളില് അനുകൂലമായ വിധിയുണ്ടാകും.
ദോഷശാന്തിക്കായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നെയ് വിളക്ക്, തുളസിമാല, ദേവീക്ഷേത്രത്തില്‍ എണ്ണ, നെയ്യ്, ഉടയാട, മാല, കാണിക്ക, പായസം. സര്‍പ്പാക്കാവില്‍ നൂറും പാലും നടത്തുക.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
വ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. പുതിയ വാഹനം, നൂതനമായ ഗൃഹോപകരണങ്ങള്‍, നാല്ക്കാലികള് ഇവ സ്വന്തമാക്കും. വിവാഹത്തിലൂടെ നേട്ടമുണ്ടാകും. പണ്ഡിതന്മാരുമായി സൗഹൃദം സ്ഥാപിക്കാനിടവരും. ദോഷകരമായ കൂട്ടുകെട്ടിന് സാധ്യതയുണ്ട്. സ്ത്രീകള്‍ നിമിത്തം മാനസിക വൈഷമ്യങ്ങള്‍ക്ക് സാധ്യത കാണുന്നു. അപകടവും അനാരോഗ്യവും നേരിടും. കഠിനാദ്ധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കുവാന്‍ സാധിക്കും. ചഞ്ചലപ്രവണതകള് കൊണ്ട് തൊഴിലില്‍ പരാജയം വരാതെ ജാഗ്രത പുലര്‍ത്തണം. പൂര്‍വ്വികസ്വത്തില്‍ നിന്നും ലാഭം കൈവരിക്കുവാന്‍ സാധിക്കും. പൂര്വ്വപുണ്യങ്ങള്ക്ക് ക്ഷയം വരുവാന്‍ ഇടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. ഉന്നതവിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. സാമൂഹിക-സാമ്പത്തികനേട്ടം കൈവരിക്കുവാന്‍ സാധിക്കും.
ദോഷശാന്തിക്കായി മൂന്നു ദിവസം ശിവക്ഷേത്രദര്‍ശനം നടത്തണം. ധര്‍മ്മദൈവക്ഷേത്രദര്‍ശനം, സര്‍പ്പപ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
പലതരത്തിലുള്ള രോഗപീഡകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സുക്ഷിക്കണം. വരുമാനത്തേക്കാള്‍ ചെലവ് അധികരിക്കും. സുഹൃത്തുക്കളിലൂടെ തൊഴില്‍രംഗത്ത് അഭിവൃദ്ധിയുണ്ടാകും. പങ്കാളിക്ക് അലച്ചില്‍ വര്‍ദ്ധിക്കും. ഭാഗ്യതടസ്സങ്ങള് ഉണ്ടാകുവാന്‍ ഇടയുണ്ട്. ഊഹക്കച്ചവടങ്ങളില്‍നിന്നും നഷ്ടം ഉണ്ടാകുവാന്‍ ഇടയുണ്ട്. നേത്രരോഗം, ഉദരരോഗം എന്നിവയുണ്ടാകുവാന്‍ ഇടയുണ്ട്. വാതം, കഫം എന്നിവ നിമിത്തമുള്ള ശരീരപീഡകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. വസ്തുവിന്റെ ക്രയവിക്രയങ്ങള്‍ നിമിത്തം നഷ്ടം വരുവാന്‍ സാധ്യതയുണ്ട്. ചതിയില്‍ അകപ്പെടാതെ ജാഗ്രത പാലിക്കണം. വേര്‍പിരിഞ്ഞിരിക്കുന്ന പങ്കാളികള്‍ ഒന്നിക്കുവാന്‍ അവസരം വന്നുചേരും.
ദോഷശാന്തിക്കായി ശാസ്താവിന് അര്‍ച്ചന, ശംഖ്പുഷ്പം കൊണ്ടുള്ള മാല, ദേശദേവതയെ നിത്യവും ദര്‍ശിക്കുകയും വേണം. വിഷ്ണുക്ഷേത്രത്തില്‍ യഥാശക്തി വഴിപാട് നടത്തുക.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ബുദ്ധിപരമായ കര്‍മ്മങ്ങളിലൂടെ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ തരണംചെയ്യും. ഉറക്കക്കുറവ് അനുഭവപ്പെടും. കൃഷി മുതലായവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലസമയമല്ല. കഠിനാദ്ധ്വാനത്തിലൂടെ നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നേടും, മാതാവിന് മാതാവിന്റെ കുടുംബത്തില്‍നിന്നും ധനലാഭം ഉണ്ടാകും. സര്‍ക്കാരില്‍നിന്നും ആനുകൂല്യം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് കാലതാമസം നേരിടും. കലാരംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കും. സ്ത്രീകള്‍ നിമിത്തം ലാഭം ഉണ്ടാകും. ദാനങ്ങള്‍ കൊടുക്കും. പലതരത്തിലുള്ള രോഗപീഡകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. ഊഹക്കച്ചവടങ്ങളില്‍നിന്നും ലാഭം കൈവരിക്കും. പലവിധത്തിലുമുള്ള ദ്രവ്യങ്ങള്‍ ലഭിക്കും. ത്വക്ക് രോഗം, ഞരമ്പുസംബന്ധമായ രോഗം എന്നിവ പിടിപെടാതെ സൂക്ഷിക്കണം.
ദോഷശാന്തിക്കായി സുബഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പഞ്ചാമൃതം, മാല, അര്‍ച്ചന എന്നിവയും ദേവീക്ഷേത്രത്തില്‍ ലളിതാസഹസ്രനാമജപവും അര്‍ച്ചന എന്നിവയും നരസിംഹക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി എന്നിവയും നടത്തണം.
Recent Comments