മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
ഉദ്ദേശിച്ചിറങ്ങുന്ന പല കാര്യങ്ങള്‍ക്കും വിജയം കൈവരിക്കുവാന്‍ സാധിക്കും. സഹോദരങ്ങളും സുഹൃത്തുക്കളും നിമിത്തം പല വിധത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. വിദേശത്തേയ്ക്ക് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക്. അനുകൂലസമയമല്ല. പുരാതനമായ സ്വത്തില്‍ നിന്നും ലാഭം വന്നുചേരും. അധികാരസ്ഥാനങ്ങളിലേയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. കൃഷി, മുതലായവ ചെയ്യുന്നവര്‍ക്ക് അനുകൂലസമയമല്ല. പലതരത്തിലുള്ള അപവാദങ്ങള്‍ ശത്രുക്കള്‍ നിമിത്തം പ്രവര്‍ത്തി മേഖലയില്‍ കേള്‍ക്കുവാന്‍ ഇടവരും. വാഹനം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. നടത്തിക്കൊണ്ട് വന്നിരുന്ന ധര്മ്മവൃത്തികള് മുടങ്ങി പോകുന്നത് ഹേതുവായി മനോദുഃഖം അനുഭവവേദ്യമാകും. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലസമയമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമല്ല.
ദോഷശാന്തിക്കായി ശിവന് ജലധാര, വില്വാര്‍ച്ചന, ദുര്‍ഗ്ഗാദേവിക്ക് അര്‍ച്ചന, മാല, ഉടയാട, നെയ് വിളക്ക് എന്നിവ സമര്‍പ്പിക്കുന്നത് ഗുണകരമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
മനസ്സിന് ഇഷ്ടപ്പെടുന്ന സുഹൃത്ത് ബന്ധങ്ങള്‍ വന്നുചേരും. പുതിയ പല സംരംഭങ്ങള്‍ക്കും തുടക്കം കുറിക്കും. ഭൂമി, സ്വര്‍ണ്ണം എന്നിവയുടെ ക്രയവിക്രയങ്ങള്‍ കൊണ്ട് ലാഭം കൈവരിക്കും. സൈനിക വിഭാഗത്തില്‍ പ്രവര്ത്തനമനുഷ്ഠിക്കുന്നവര്ക്ക് അനുകൂല സമയമാണ്. മാതാവിന്റെ കുടുംബത്തില്‍നിന്നും പല വിധത്തില്‍ ഉള്ള ഭാഗ്യങ്ങള്‍ വന്നുചേരും. സന്താനങ്ങള്‍ക്ക് പലവിധത്തിലുള്ള രോഗപീഡകള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് കാലതാമസം അനുഭവപ്പെടും. വിദേശത്തേയ്ക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. ശത്രുക്കള്ക്കുമേല് വിജയം കൈവരിക്കും. പ്രവര്‍ത്തിമേഖലയില്‍ പ്രശസ്തിയും കീര്‍ത്തിയും വന്നുചേരും. കള്ളന്മാരാലും ശത്രുക്കള്‍ നിമിത്തം മനോദുഃഖം വന്നുചേരും. പലതരത്തിലുള്ള രോഗാരിഷ്ടതകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.
ശ്രേയസ്സിനായി ശാസ്താവിന് നീരാജനം. ശിവന് ജലധാര, രുദ്രാഭിഷേകം, ഭദ്രകാളിദേവിക്ക് ഉടയാട, മാല, നെയ് വിളക്ക്, അര്‍ച്ചന എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
സുഹൃത്തുക്കള്‍, സഹോദരങ്ങള്‍ മുഖേന പലതരത്തിലുള്ള സൗഭാഗ്യങ്ങള്‍ വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്ക് കഴിവ് തെളിയിക്കുവാന്‍ പലതരത്തിലുള്ള അവസരങ്ങള്‍ വന്നുചേരും. പല കാര്യത്തിലും ശൗര്യമനോഭാവം അനുഭവവേദ്യമാകും. വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ സൂക്ഷിക്കുക. കൃഷി മുതലായവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. സൈനികമേഖലയില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. സന്താനങ്ങള്‍ നിമിത്തം പലതരത്തിലുള്ള പ്രശ്നങ്ങളില്‍നിന്നും രക്ഷപ്പെടുവാന്‍ സാധിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. പ്രവര്ത്തിമേഖലയില്നിന്നും പലതരത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. അധികാരസ്ഥാനത്തിനായി ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. മരണഭയം, തസ്കരഭയം എന്നിവ മനസ്സിനെ അലട്ടുവാന്‍ സാധ്യതയുണ്ട്.
ദോഷപരിഹാരമായി, ശാസ്താവിന് യഥാശക്തി വഴിപാട് നടത്തുക. സുബ്രഹ്മണ്യസ്വാമിക്ക് നാരങ്ങമാല, പഞ്ചാമൃതം തുടങ്ങിയവ വഴിപാടായി നടത്തുന്നത് ഗുണകരമായിരിക്കും.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
നീണ്ടുനിന്നിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. ഭാര്യാസ്വത്തില്നിന്ന് ലാഭം വന്നുചേരും. ഉദ്ദേശിച്ചിറങ്ങുന്ന കാര്യങ്ങള്‍ക്ക് കാലതാമസം അനുഭവവേദ്യമാകും. പലവിധത്തില്‍ ധനം വന്നുചേരും. ആരോഗ്യപരമായി അനുകൂലസമയമാണ്. സൈനിക വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. വാതസംബന്ധമായ രോഗാരിഷ്ടതകള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. കൃഷിസംബന്ധമായ ജോലികളില്‍ ഏര്‍പ്പെടുത്തുന്നവര്‍ക്ക് അനുകൂലസമയമല്ല. പുരാതനമായ പല പുണ്യകര്‍മ്മങ്ങള്‍ക്കും ഭംഗം വന്നുഭവിക്കും. ഗുരുക്കന്മാരുമായി അഭിപ്രായവ്യത്യാസങ്ങള്‍ വന്നുചേരും. ദേവാലയദര്‍ശനത്തിന് മുടക്കം വന്നുചേരും. അഗ്നിഭയം, തസ്ക്കരഭയം എന്നിവ മനസ്സിനെ അലട്ടും. സഹോദരങ്ങള്‍ നിമിത്തം പലതരത്തിലുള്ള മനോദുഃഖങ്ങള്‍ വന്നുചേരും.
ദോഷശാന്തിക്കായി സുബ്രഹ്മണ്യക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം. സര്‍പ്പദൈവങ്ങള്‍ക്ക് നെയ് വിളക്ക് എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
ഉദ്ദേശിച്ചിറങ്ങുന്ന കാര്യങ്ങള്‍ക്ക് വിജയം കൈവരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അറിവ് സമ്പാദിക്കാനുള്ള അവസരം വന്നുചേരും. വിദേശയാത്രകള്ക്കുവേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. പഴയ വീട് മോടിപിടിപ്പിക്കാനുള്ള അവസരം വന്നുചേരും. പലതരത്തിലുള്ള സന്തോഷം കുടുംബത്തില്‍ വന്നുചേരും. സഹോദരന്മാര്ക്ക് ഗുണകരമായ സമയമാണ്. നീണ്ടുനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. സന്താനങ്ങള്‍ നിമിത്തം മനസന്തോഷം അനുഭവവേദ്യമാകും. സ്വര്‍ണ്ണം, ഭൂമി എന്നിവയുടെ ക്രയവിക്രയംകൊണ്ട് ലാഭം വന്നുചേരും. ശത്രുക്കളില്‍നിന്നും പലതരത്തിലുള്ള പീഠകള്‍ അനുഭവവേദ്യമാകും. അത് നിമിത്തം തസ്ക്കരഭീതി, അഗ്നിഭയം എന്നിവ അനുഭവവേദ്യമാകും.
ദേശദേവ പ്രീതി വരുത്തുക. ഹനുമദ്മന്ത്രം നിത്യം ജപിക്കുക. വിഷ്ണുസഹസ്രനാമജപം നടത്തുക. ശ്രീകൃഷ്ണസ്വാമിക്ക് തുളസിമാല സമര്‍പ്പിക്കുക തുടങ്ങിയവ ചെയ്യുന്നത് ഗുണകരമായിരിക്കും.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
പലതരത്തിലുള്ള സന്തോഷങ്ങള്‍ അനുഭവവേദമ്യമാകും. കുടുംബത്തിലെ മുതിര്‍ന്ന ജനങ്ങളുമായി സമയം പങ്കിടുവാന്‍ അവസരം വന്നുചേരും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. സഹോദരങ്ങള്‍ തമ്മില്‍ അസ്വാരസ്യം ഹേതുവായി പലതരത്തിലുള്ള മനോദുഃഖങ്ങള്‍ ഉണ്ടാകും. സന്താനങ്ങള്‍ നിമിത്തം പലതരത്തിലുള്ള സന്തോഷങ്ങള്‍ വന്നുചേരും. ശത്രുക്കള്‍ക്ക് മേല്‍ വിജയം കൈവരിക്കുവാന്‍ സാധിക്കും. ഉറക്കക്കുറവ് അനുഭവപ്പെടുവാന്‍ സാധ്യതയുണ്ട്. ഭാഗ്യങ്ങള്‍ അനുഭവവേദ്യമാകുവാന്‍ കാലതാമസം ഉണ്ടാകും. ജോലിസ്ഥലത്ത് പലതരത്തിലുള്ള അവസരങ്ങള്‍ കേള്‍ക്കുവാന്‍ ഇടയുണ്ട്. ജോലി സംബന്ധിച്ച് ശാരീരികക്ഷതം സംഭവിക്കുവാന്‍ ഇടയുണ്ട്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കുവാന്‍ അവസരം വന്നുചേരും.
ശ്രേയസ്സിനായി ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, ശാസ്താവിന് നീരാജനം, ഗണപതിഹോമം തുടങ്ങിയവ നടത്തുന്നത് ഗുണകരമായിരിക്കും.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
സന്താനങ്ങള്‍ നിമിത്തം പലതരത്തിലുള്ള ഭാഗ്യങ്ങളും വന്നുചേരും. ആരോഗ്യപരമായി അനുകൂലസമയമാണ്. മത്സരപരീക്ഷകളില്‍ വിജയം കരസ്ഥമാക്കും. സഹോദരങ്ങളുമായി ചേര്‍ന്ന് പലതരത്തിലുള്ള പുണ്യപ്രവര്‍ത്തികള്‍ നടത്തുവാന്‍ സാധിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് നാശം ഭവിക്കും. മാതാവിന് രോഗാരീഷ്ടതകള് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. സന്താനങ്ങള്‍ നിമിത്തം ശത്രുപീഡയില്നിന്നും മുക്തനാക്കുവാന്‍ സാധിക്കും. വാതകഫപിത്തരോഗങ്ങള് ഇടയ്ക്കിടെ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വിദേശത്തേക്ക് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. ജോലിസ്ഥലത്ത് പലതരത്തിലുള്ള വിഷമതകള്‍ അഭിമുഖീകരിക്കേണ്ടിവരും. ധാരാളം ഭൃത്യന്മാരെ ജോലിസ്ഥലത്ത് ലഭിക്കുവാന്‍ സാധ്യതയുണ്ട്.
ദോഷശാന്തിക്കായി ധര്‍മ്മദൈവക്ഷേത്രദര്‍ശനം സര്‍പ്പദൈവങ്ങള്‍ക്ക് നൂറുംപാലും നെയ് വിളക്ക്, ദുര്‍ഗ്ഗാദേവിക്ക് മാല ഉടയാട, അര്‍ച്ചന, കാണിക്ക, നെയ് എന്നിവ സമര്‍പ്പിക്കുന്നത് ഗുണകരമായിരിക്കും.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
പുതിയ വാഹനം, ഭൂമി എന്നിവ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമാണ്. ശത്രുക്കള്‍ ഹേതുവായി സഹോദരങ്ങള്‍ തമ്മില്‍ വൈരാഗ്യമനോഭാവം ഉടലെടുക്കും. സന്താനങ്ങള്‍ക്ക് രോഗാരീഷ്ടതയുണ്ടാകുവാനുള്ള സാധ്യതയുണ്ട്. സ്വര്‍ണ്ണ വ്യാപാരികള്‍ക്ക് അനുകൂലസമയമല്ല. സൈനിക വിഭാഗത്തിലേയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് കാലതാമസം അനുഭവവേദ്യമാകും. കൃഷി മുതലായ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലസമയമാണ്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ സൂക്ഷിക്കണം. ജോലിസ്ഥലത്ത് പലതരത്തിലുള്ള കീര്ത്തികള് ലഭിക്കും. സമൂഹത്തില്‍ അംഗീകരിക്കപ്പെടും. ജോലിമാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് കാലതാമസം അനുഭവവേദ്യമാകും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് കാലതാമസം അനുഭവപ്പെടും. വിദേശത്തേയ്ക്ക് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല.
ദോഷശാന്തിക്കായി, ശിവന് ജലധാര, വില്വാര്‍ച്ചന, ശാസ്താവിന് നീരാജനം, ഹനുമാന് സ്വാമിക്ക് വടമാല നിവേദ്യം തുടങ്ങിയവ നടത്തുന്നത് ഗുണകരമായിരിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
കഠിനാദ്ധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കുവാനുള്ള കഴിവ് വന്നുചേരും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. സഹോദരങ്ങള്‍ തമ്മില്‍ ഐക്യതയുണ്ടാകും. ചെയ്തുവന്നിരുന്ന ആചാരങ്ങള്‍ക്കും ധര്മ്മപ്രവര്ത്തികള്ക്കും മുടക്കം വരും. കൃഷി മുതലായവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് വളരെയധികം ധനം ലഭിക്കും. അഗ്നിഭീതി, വാതകഫ സംബന്ധിച്ചുള്ള രോഗാരീഷ്ടതകള് ഉണ്ടാകും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. അധികാരസ്ഥാനങ്ങളിലേയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. എടുത്തുചാട്ടം കൊണ്ട് പലതരത്തിലുള്ള അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. ഭാര്യക്കോ ഭര്‍ത്താവിനോ അഗ്നിഭയം ഉണ്ടാകും. അനാവശ്യച്ചെലവുകള്‍ ഉണ്ടാകും. വരുമാനത്തേക്കാള്‍ ചെലവ് അധികരിക്കും. നീണ്ടുനിന്നിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.
ദോഷപരിഹാരമായി വിഷ്ണുസഹസ്രനാമജപം. ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ യഥാശക്തി വഴിപാട്. സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃത വഴിപാട് എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. വിദേശത്തേയ്ക്ക് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. പൂര്വ്വികസ്വത്തില്നിന്നും ലാഭം കൈവരിക്കുവാന്‍ സാധിക്കും. കുടുംബത്തില്‍ മുതിര്‍ന്ന ജനങ്ങളുമായി സമയം പങ്കിടുവാന്‍ അവസരം വന്നുചേരും. കുടുംബത്തില്‍ സമാധാനവും ഐശ്വര്യവും വന്നുചേരും. സഹോദരങ്ങള്‍ തമ്മില്‍ ഐക്യതാമനോഭാവം ഉണ്ടാകും. വാഹനത്തില്‍ പോകുന്നവര്‍ സൂക്ഷിക്കണം. നാല്ക്കാലികള്ക്ക് നാശം ഉണ്ടാകും. പല കാര്യങ്ങളിലും മനഃസ്വസ്ഥതക്കുറവ് അനുഭവപ്പെടും. കൃഷി മുതലായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലസമയമല്ല. സൈനികവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ശാരീരിക ക്ഷതങ്ങള്‍ സംഭവിക്കുവാന്‍ സാധ്യതയുണ്ട്. ശത്രുക്കള്‍ നിമിത്തം മനോദുഃഖം, ശാരീരിക ബുദ്ധിമുട്ട് എന്നിവയെല്ലാം അനുഭവപ്പെടും. ഉദ്ദേശിച്ചിറങ്ങുന്ന കാര്യങ്ങള്‍ക്ക് കാലതാമസം അനുഭവപ്പെടും.
ദോഷശാന്തിക്കായി ദേവീക്ഷേത്രദര്ശനം, ശിവന് രുദ്രാഭിഷേകം, സര്‍പ്പദൈവങ്ങള്‍ക്ക് നൂറുംപാലും, നെയ് വിളക്ക് ഭദ്രകാളി ദേവിക്ക് ഉടയാട, നെയ് വിളക്ക്, അര്‍ച്ചന, മാല എന്നിവ സമര്‍പ്പിക്കുന്നത് ഗുണകരമായിരിക്കും.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
ആരോഗ്യപരമായി അനുകൂലസമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ വളരെ ഉന്നതിയില്‍ എത്തുവാന്‍ സാധിക്കും. അനുകൂലമാകാതെ കിടന്ന കേസുകള്‍ക്ക് അനുകൂലമായ വിധി ഉണ്ടാകും. സന്താനങ്ങള്‍ നിമിത്തം പലവിധത്തിലുള്ള മനോദുഃഖങ്ങള്‍ വന്നുചേരും. കുടുംബത്തില്‍ അന്തഃഛിദ്രങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. സ്വര്‍ണ്ണ വസ്ത്രാദി തുടങ്ങിയവയുടെ ക്രയവിക്രയങ്ങള്‍ കൊണ്ട് ലാഭം ഉണ്ടാകും. അപ്രത്യക്ഷമായി പുതിയ കൂട്ടുകെട്ടുകള്‍ വന്നുചേരും. കഫവാത പിത്തസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗാരീഷ്ടത ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. ശത്രുക്കള്‍ നിമിത്തം പലതരത്തിലുള്ള നാശങ്ങളും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.
ദോഷശാന്തിക്കായി ശത്രുസംഹാര അര്‍ച്ചന, വിദ്യാഗോപാല മന്ത്രാര്‍ച്ചന, ദേവി ഭജനം, ഹനുമാന് സ്വാമിക്ക് വടമാല നിവേദ്യം തുടങ്ങിയവ നടത്തുന്നത് ഗുണകരമായിരിക്കും.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
നീണ്ടുനിന്നിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. സഹോദരങ്ങള്‍ നിമിത്തം സന്താനങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. സ്വജനങ്ങളുമായി കലഹത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. ശത്രുക്കള്‍ നിമിത്തം പലവിധത്തിലുള്ള ഭാഗ്യങ്ങള്‍ക്കും ഹാനി സംഭവിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. നടത്തിക്കൊണ്ടു വന്നിരുന്ന ദാനധര്‍മ്മ പ്രവൃത്തികള്‍ക്ക് മുടക്കം വരും. കുടുംബത്തില്‍ അന്തഛിദ്രങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ജ്യേഷ്ഠസഹോദരന്മാര്‍ക്ക് രോഗാരീഷ്ടതകള് ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ അവസരം വന്നുചേരും. ജോലിസ്ഥലത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ വന്നുചേരും. അഗ്നിഭയം, തസ്ക്കരഭയം എന്നിവ മനസ്സിനെ അലട്ടുവാന്‍ സാധ്യതയുണ്ട്. കൃഷി മുതലായ പ്രവൃത്തികള്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്.
ദോഷശാന്തിക്കായി വിഷ്ണുസഹസ്രനാമജപം, ദേവീമാഹാത്മ്യപാരായണം, സര്‍പ്പദൈവങ്ങള്‍ക്ക് നൂറും പാലും വഴിപാടായി നടത്തുക.
Recent Comments