മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നേടിയെടുക്കുവാനുള്ള അവസരം വന്നുചേരും. കുടുംബങ്ങള്‍ തമ്മിലുള്ള ഐക്യത വര്‍ദ്ധിക്കും. കള്ളന്മാരുടെ ശല്യം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ലഭിക്കുവാന്‍ കാലതാമസം നേരിടും. പലവിധത്തിലുള്ള കാര്യങ്ങള്‍ക്കും ശൗര്യമനോഭാവം അനുഭവവേദ്യമാകും. പുരാതനമായ പല പുണ്യകര്‍മ്മങ്ങളും വീണ്ടും ആചരിക്കുവാന്‍ അവസരം വന്നുചേരും. സന്താനങ്ങള്‍ നിമിത്തം പലതരത്തിലുള്ള ഉയര്‍ച്ചകള്‍ ഉണ്ടാകും. അധികാരികളുമായി വാക്ക്തര്‍ക്കങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. പലതരത്തിലുള്ള കേസുകളില്‍ ചെന്നുപെടുവാന്‍ സാധ്യതയുണ്ട്. ശത്രുക്കള്‍ നിമിത്തം ജോലിയില്‍ പലവിധത്തിലുള്ള ദുഃഖങ്ങള്‍ അനുഭവവേദ്യമാകും. സൈനികവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല.
ദോഷശാന്തിക്കായി സുബ്രഹ്മണ്യനാമജപം, ലളിതസഹസ്രനാമപജം, ദേവീമാഹാത്മ്യപാരായണം എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
പ്രവര്‍ത്തനമേഖലയില്‍ ഒരു മാറ്റം വന്നുചേരാന്‍ സാധ്യതയുണ്ട്. പുതിയ സംരംഭങ്ങള്‍ തുടക്കംകുറിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് കാലതാമസം അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമല്ല. വാതസംബന്ധമായ രോഗാരീഷ്ഠതകള് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. സഹോദരങ്ങള്‍ നിമിത്തം പലവിധത്തിലുള്ള മനോദുഃഖങ്ങള്‍ വന്നുചേരും. ദാമ്പത്യപരമായ അസ്വസ്ഥതകള്‍ അനുഭവപ്പെടും. സന്താനങ്ങള്‍ നിമിത്തം പല തരത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. ഉദ്ദേശിക്കുന്ന കാര്യം നേടിയെടുക്കുവാന്‍ കാലതാമസം അനുഭവപ്പെടും. ശത്രുക്കള്‍ നിമിത്തം വാഹനം, കൃഷി, ഭൂമി എന്നിവയ്ക്ക് നാശം സംഭവിക്കാന്‍ സാധ്യതയുണ്ട്. കൃഷി മുതലായവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. കുടുംബത്തില്‍ അന്തഛിദ്രമുണ്ടാകുവാന് സാധ്യതയുണ്ട്. തസ്ക്കരന്മാര് നിമിത്തം പലവിധത്തിലുള്ള ധനനാശം സംഭവിക്കുവാന്‍ ഇടയുണ്ട്.
ദോഷശാന്തിക്കായി ധര്‍മ്മദൈവക്ഷേത്രദര്‍ശനം നടത്തുക. ശാസ്താവിന് നീരജനം, മാല, ഉടയാട എന്നിവ സമര്‍പ്പിക്കുന്നത് ഗുണകരമായിരിക്കും.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
സൈനിക വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമല്ല. പൂര്‍വ്വികമായ സ്വത്തില്‍നിന്നും ലാഭം കൈവരിക്കും. കൃഷി മുതലായ ഉപാധികളില്‍ ഏര്‍പ്പെട്ടവര്‍ക്ക് അനുകൂലസമയമാണ്. അധികാരസ്ഥാനങ്ങളിലേയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. ധൈര്യം, വീര്യം തുടങ്ങിയവകൊണ്ട് ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചെല്ലുവാന് സാധിക്കും. വാഹനങ്ങളില്‍ പോകുന്നവര്‍ സൂക്ഷിക്കണം. വാഹനസംബന്ധമായ തര്‍ക്കങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. പ്രവര്ത്തിമേഖലയില്നിന്നും പലവിധത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. കള്ളന്മാര് നിമിത്തം പലവിധത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഉദരരോഗം, നേത്രരോഗം, ത്വക്ക് രോഗം മുതലായവ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വാതം മൂര്‍ച്ഛിച്ചുള്ള രോഗങ്ങളും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. കുടുംബജനങ്ങളിലും മറ്റ് വേണ്ടപ്പെട്ടവരില്‍നിന്നും നിന്ദ, അംഗഭംഗം മുതലായവ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. സ്വര്‍ണ്ണം, വസ്ത്രം എന്നിവയ്ക്ക് നാശനഷ്ടവും, മരണഭീതി, തസ്ക്കരഭീതി എന്നിവയുണ്ടാകുവാന്‍ സാധ്യതയുണ്ട്.
ശ്രേയസ്സിനായി ശിവന് ജലധാര, ഹനുമാന് വടമാല, അര്‍ച്ചന, കാണിക്ക, എണ്ണ, നെല്ല് എന്നിവ സമര്‍പ്പിക്കുന്നത് ഗുണകരമായിരിക്കും. വിഷ്ണു സഹസ്രനാമജപം തുടങ്ങിയവ നടത്തുന്നത് നല്ലതാണ്.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
മനസ്സിന് ഇഷ്ടപ്പെട്ട പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ അവസരം ലഭിക്കാതെവരും. ശാരീരികമായി പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. നീണ്ടുനിന്നിരുന്ന പല രോഗങ്ങള്‍ക്കും ശമനം ഉണ്ടാകും. പലവിധത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. ദാമ്പത്യജീവിതത്തില്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. കുടുംബസ്വത്തിന് അഭിവൃദ്ധിയുണ്ടാകും. വളരെയധികം ധനം വന്നുചേരുവാന്‍ അവസരം ഉണ്ടാകും. പലതരത്തിലുള്ള കേസുതര്ക്കങ്ങളില് ചെന്ന് ചാടുവാന്‍ ഇടയുണ്ട്. ധര്മ്മവൃത്തികള്ക്ക് നാശം സംഭവിക്കും. അധികാരികളില്‍നിന്നും പലതരത്തിലുള്ള അവഗണനകള്‍ ഏറ്റുവാങ്ങേണ്ടിവരും. പഴയ കൃഷിഭൂമി, സ്ഥലം എന്നിവയ്ക്ക് നാശം സംഭവിക്കുവാന്‍ ഇടയുണ്ട്. സഹോദരങ്ങള്‍ നിമിത്തം പലവിധത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് കാലതാമസം അനുഭവപ്പെടും. വ്രതാനുഷ്ഠാദികള്ക്ക് തടസ്സം അനുഭവവേദ്യമാകും. സൈനികവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ പാല്‍പ്പായസം, തൃക്കൈവെണ്ണ, ശിവന് വില്വാര്‍ച്ചന തുടങ്ങിയവ നടത്തുന്നത് ഗുണകരമായിരിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
സര്‍ക്കാരില്‍നിന്നും പലതരത്തിലുള്ള ലാഭങ്ങള്‍ കൈവരിക്കുവാന്‍ സാധിക്കും. മത്സരപരീക്ഷകളില്‍ വിജയിക്കുവാന്‍ സാധിക്കും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് കാലതാമസം നേരിടുമെങ്കിലും അനുയോജ്യമായ വിവാഹബന്ധങ്ങള്‍ വന്നുചേരും. സ്വപ്രയത്നം, ധൈര്യം തുടങ്ങിയവകൊണ്ട് ഭൂമി, വാഹനം എന്നിവ നേടിയെടുക്കുവാന്‍ സാധിക്കും. എന്നാല്‍ മന്ദഗതിയിലായിരിക്കും ഇവ നേടിയെടുക്കുന്നത്. വാഹനസംബന്ധമായ കേസ് തര്‍ക്കങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വിദേശത്ത് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. ഉദ്ദേശിച്ച് ഇറങ്ങുന്ന പല കാര്യങ്ങള്‍ക്കും തടസ്സം നേരിടും. വീട്ടിലെ മുതിര്‍ന്ന ജനങ്ങള്‍ക്ക് സന്തോഷം വന്നുചേരും. കുടുംബത്തിലെ മുതിര്‍ന്നവരുമായി ഒത്തുചേര്‍ന്ന് പോകുവാന്‍ സാധിക്കും.
ശ്രേയസ്സിനായി ഗണപതിഹോമം, മൃത്യുഞ്ജയ മന്ത്രാര്‍ച്ചന, ദേവീക്ഷേത്രത്തില്‍ മാല, ഉടയാട, അര്‍ച്ചന, കാണിക്ക എന്നിവ സമര്‍പ്പിക്കുന്നത് ഗുണകരമായിരിക്കും.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
കൃഷിഭൂമി, വാഹനം എന്നിവയില്‍നിന്നും ലാഭം കൈവരിക്കുവാന്‍ സാധിക്കും. മാതൃകുടുംബത്തില്നിന്നും ധനലാഭം ഉണ്ടാകും. എന്നാല്‍ അത് മന്ദഗതിയിലായിരിക്കും. ബാങ്ക് ഇടപാടുകാര്‍ സൂക്ഷിക്കണം. എടുത്തുചാട്ടം ഹേതുവായി പലവിധത്തില്‍ പണം നഷ്ടപ്പെടുവാന്‍ ഇടവരും. ഭൂമി സംബന്ധമായ ക്രയവിക്രയംകൊണ്ട് ലാഭം ഉണ്ടാകും. പ്രവൃത്തിമേഖലയില്‍ സ്വപ്രയത്നംകൊണ്ട് പലതരത്തിലുള്ള ഉയര്‍ച്ചകള്‍ ഉണ്ടാകും. സന്താനങ്ങള്‍ക്ക് രോഗാരീഷ്ടതയുണ്ടാകുവാന് സാധ്യതയുണ്ട്. വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. വിദേശയാത്രകള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് കാലതാമസം നേരിടും. ശത്രുക്കള്ക്കുമേല് വിജയം കൈവരിക്കും. മനോദുഃഖങ്ങള്‍ ഉണ്ടാകും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. നടത്തിവന്നിരുന്ന പല വിധത്തിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ക്ക് തടസ്സം നേരിടുവാന്‍ സാധ്യതയുണ്ട്.
ദോഷശാന്തിക്കായി സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം വഴിപാടായി നടത്തുക. ശ്രീകൃഷ്ണസ്വാമി ക്ഷേത്രദര്‍ശനം നടത്തുക. ദേശദേവന് യഥാശക്തി വഴിപാട് നടത്തുക.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
ആരോഗ്യപരമായി അത്ര അനുകൂല സമയമല്ല. സന്താനങ്ങള്‍ നിമിത്തം പലതരത്തിലുള്ള സന്തോഷങ്ങള്‍ വന്നുചേരും. പൂര്‍വ്വികമായി ആചരിച്ചുവന്ന പല പുണ്യപ്രവൃത്തികളും വീണ്ടും ആചരിക്കുവാന്‍ അവസരം വന്നുചേരും. കുടുംബത്തില്‍ ഇടയ്ക്ക് അസ്വാരസ്യം ഹേതുവായി, കലഹങ്ങള്‍ ഉടലെടുക്കുമെങ്കിലും ഐക്യമനോഭാവം എല്ലാവരിലും ഉണ്ടാകും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. സഹോദരങ്ങളില്‍നിന്നും പലതരത്തിലുള്ള സഹായസഹാനുഭൂതി ഉണ്ടാകും. ഊഹക്കച്ചവടങ്ങള്‍, ചൂതാട്ടം എന്നിവയില്‍നിന്നും നഷ്ടം ഭവിക്കും. അനാവശ്യചെലവുകള്‍ ഉണ്ടാകും. പങ്കാളിത്ത കച്ചവടങ്ങള്‍ തമ്മില്‍ പിരിയുവാന്‍ സാധ്യതയുണ്ട്. ശത്രുക്കളില്‍നിന്നും പലവിധത്തിലുള്ള പീഡകള്‍ അനുഭവവേദ്യമാകും. നിയമപരമായ പലവിധത്തിലുള്ള തര്‍ക്കങ്ങളിലും ചെന്നുചാടാന്‍ ഇടയുണ്ട്.
ദോഷശാന്തിക്കായി ദുര്ഗ്ഗാക്ഷേത്രത്തില് ദേവിക്ക് ഉടയാട, മാല, വിളക്ക് എന്നിവ സമര്‍പ്പിക്കുക. ശാസ്താവിന് നീല ഉടയാട, നെയ്യ് വിളക്ക്, നീരാജനം എന്നിവ സമര്‍പ്പിക്കുന്നത് ഗുണകരമായിരിക്കും.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
പുരാതനമായ സ്വത്തിന് അഭിവൃദ്ധിയുണ്ടാകും. വീട്ടിലെ മുതിര്‍ന്ന ജനങ്ങളുമായി സമയം ചെലവഴിക്കുവാന്‍ അവസരം വന്നുചേരും. സഹോദരങ്ങള്‍ തമ്മില്‍ അസ്വാരസ്യം ഹേതുവായി തര്‍ക്കങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. കൃഷി മുതലായവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. ശ്രവണരോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. സുഹൃത്തുക്കള്‍ നിമിത്തം പലവിധത്തിലുള്ള സഹായങ്ങളും ധനലബ്ധിയും ഉണ്ടാകുവാന്‍ ഇടയുണ്ട്. മരപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. ശത്രുക്കള്‍ നിമിത്തം പലവിധത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. വാതം, കഫം എന്നിവ മൂര്‍ച്ഛിച്ചുള്ള രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ദ്രവ്യങ്ങള്‍ക്ക് നാശം വരുവാന്‍ ഇടയുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ ആലോചനകള്‍ വന്നുചേരും. അഗ്നിഭീതിയുണ്ടാകുവാന് സാധ്യതയുണ്ട്. സൈനിക വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അനുയോജ്യമായ സമയമല്ല.
ദോഷശാന്തിക്കായി ശിവന് ജലധാര, വില്വാര്‍ച്ചന, ദേവീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, അര്‍ച്ചന, മാല ഉടയാട, നെയ് വിളക്ക് എന്നിവ സമര്‍പ്പിക്കുന്നത് ഗുണകരമായിരിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ആരോഗ്യപരമായി അനുകൂലസമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. നീണ്ടുനിന്നിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. പൂര്‍വ്വികമായ സ്വത്തിന് നാശം ഉണ്ടാകും. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലസമയമല്ല. പലവിധതതിലുള്ള സഹായാനുഭൂതി ലഭ്യമാകും. വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. നിയമപരമായി കേസ് തര്‍ക്കങ്ങളില്‍ ചെന്നുചാടുവാന്‍ സാധ്യതയുണ്ട്. അപദ്ധങ്ങളില്‍ ചെന്ന് ചാടാനിടയുണ്ട്, സൂക്ഷിക്കണം. ദാമ്പത്യപരമായി അസ്വസ്ഥതകള്‍ അനുഭവവേദ്യമാകും. മത്സ്യബന്ധനത്തിന് ഇറങ്ങുന്നവര്‍ക്ക് അനകൂലസമയമല്ല. വിദേശയാത്ര്കള്ക്ക് ശ്രമിക്കുന്നവര്‍ക്ക് കാലതാമസം നേരിടും. ഭൃത്യന്മാര്‍ക്ക് പലവിധത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. അധികാരസ്ഥാനത്തിനുവേണ്ടി ശ്രമിക്കുന്നവര്‍ക്ക് താമസിച്ചായാലും അത് നേടിയെടുക്കുവാന്‍ അവസരം വന്നുചേരും. വരുമാനത്തേക്കാള്‍ ചെലവ് അധികരിക്കും. ഉറക്കക്കുറവ് അനുഭവപ്പെടും.
ദോഷശാന്തിക്കായി ഹനുമദ്ക്ഷേത്രദര്ശനം, വിഷ്ണുസഹസ്രനാമജപം, ദേവിക്ക് യഥാശക്തി വഴിപാട്, ശിവന് വില്വാര്‍ച്ചന എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
വീട്ടിലെ മുതിര്‍ന്ന ജനങ്ങള്‍ക്ക് സന്തോഷവും ഐശ്വര്യവും വന്നുചേരും. പൂര്‍വ്വികമായ ധനത്തിന് അഭിവൃദ്ധിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അറിവ് നേടുവാന്‍ അവസരം വന്നുചേരും. സഹോദരങ്ങള്‍ തമ്മില്‍ ഒരു അകല്‍ച്ച ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. പുതിയ സൗഹൃദങ്ങള്‍ വന്നുചേരും. അധികാരികളുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. ശാരീരികമായ ക്ഷതങ്ങള്‍ സംഭവിക്കുവാന്‍ സാധ്യതയുണ്ട്. പലവിധത്തില്‍ പരാജയ അനുഭവങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ജോലിയില്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുവാന്‍ സാധ്യതയുണ്ട്. സഹോദരങ്ങളില്‍നിന്നും സഹായം ലഭിക്കും. സന്താനങ്ങള്‍ നിമിത്തം പലവിധത്തിലുള്ള ഉയര്‍ച്ചകള്‍ ലഭിക്കും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. പലവിധത്തിലുള്ള മനോദുഃഖങ്ങള്‍ ഉണ്ടാകും. മാനസിക വിഭാഗത്തില്‍ ഉള്ളവര്‍ക്ക് അനുകൂലസമയമല്ല. പൂര്‍വ്വികമായ സ്വത്തുക്കള്‍ക്ക് അവകാശം നേടിയെടുക്കുവാന്‍ സാധിക്കും.
ശ്രേയസ്സിനായി വിഷ്ണുസഹസ്രനാമജപം, ദേശദേവന് യഥാശക്തി വഴിപാട്. ദുര്‍ഗ്ഗാഭജനം, ഭദ്രകാളീക്ഷേത്രദര്‍ശനം, ശിവന് രുദ്രാഭിഷേകം നടത്തുന്നത് ഗുണകരമായിരിക്കും.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അവസരം വന്നുചേരും. ഉദ്ദേശിച്ചിറങ്ങുന്ന കാര്യങ്ങള്‍ക്ക് വിജയം കൈവരിക്കുവാന്‍ അവസരം ഉണ്ടാകും. സൈനികവിഭാഗത്തിലുള്ളവര്ക്ക് അനുകൂല സമയമാണ്. കായികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. സഹോദരങ്ങള്‍ മുഖേന പുതിയ അറിവുകള്‍ നേടുവാന്‍ അവസരം വന്നുചേരും. ഗുരുക്കന്മാരുമായി പലവിധത്തിലുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടുവാന്‍ അവസരം വന്നുചേരും. വാത, കഫ സംബന്ധമായ രോഗാരീഷ്ടതകള് ഉണ്ടാകുവാന്‍ ഇടയുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ വിവാഹാലോചനകള്‍ വന്നുചേരും. സഹോദരങ്ങള്‍ അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും. യാത്രകള്‍ കഴിവതും ഒഴിവാക്കണം. ശത്രുക്കള്‍ നിമിത്തം പലതരത്തിലുള്ള പതനങ്ങളും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ജോലിയില്‍ പലതരത്തിലുള്ള തടസ്സങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും.
ദോഷപരഹാരമായി ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ശത്രുസംഹാരാര്‍ച്ചന, ഭാഗ്യസുക്താര്ച്ചന തുടങ്ങിയവ നടത്തുക. ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ദേവന് മാല, അര്‍ച്ചന, തൃക്കൈവെണ്ണ, പാല്‍പ്പായസം എന്നിവ നടത്തുക.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേരുവാന്‍ സാധിക്കും. പിണക്കത്തിലായിരുന്ന വ്യക്തികളുമായി വീണ്ടും സ്നേഹബന്ധത്തിലാകും. കള്ളന്മാര് നിമിത്തം സ്വരൂപിച്ചുവെച്ചിരുന്ന ധനത്തിന് നാശം വരും. പണമിടപാട് നടത്തുന്നവര്‍ സൂക്ഷിക്കണം. ചെയ്തുവന്നിരുന്ന പല പുണ്യപ്രവര്‍ത്തികള്‍ക്കും നാശം വരുവാന്‍ സാധ്യതയുണ്ട്. യാത്രകള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കണം. സന്താനങ്ങള്‍ നിമിത്തം മനോദുഃഖം അനുഭവപ്പെടുവാന്‍ ഇടയുണ്ട്. ശത്രുക്കള്‍ നിമിത്തം പലവിധത്തിലുള്ള ഭാഗ്യനഷ്ടങ്ങള് ഉണ്ടാകും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അനുകൂലസമയമല്ല. മുടക്കിയ പൈസ തിരിച്ചുകിട്ടാന്‍ കാലതാമസയം എടുക്കും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യമാണ്. ദാസന്മാര്ക്ക് അനുകൂമായ സാഹചര്യമല്ല. പലതരത്തിലുള്ള ധനനഷ്ടം ഉണ്ടാകും. പൂര്‍വ്വികമായ ധനത്തിന് നഷ്ടം ഉണ്ടാകും. നീണ്ടുനിന്നിരുന്ന അസുഖങ്ങള്‍ക്ക് ശമനം ഉണ്ടാകും.
സുബ്രഹ്മണ്യഭജനം ചെയ്യുന്നത് ഭദ്രകാളിക്ഷേത്രത്തില്‍ അശ്വാരൂഢമന്ത്രാര്ച്ചന എന്നിവ നടത്തുന്നതും വിഷ്ണുസഹസ്രനാമജപം നടത്തുന്നതും ഗുണകരമായിരിക്കും.
Recent Comments