ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Aiswarya Lekshmi@PS2 Launch
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema
ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
2021 മെയ് 17 മുതല്‍ 23 വരെ
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
പ്രവര്‍ത്തന മേഖലയില്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. പൂര്‍വ്വികമായി ആചരിച്ചുവന്ന പല കാര്യങ്ങള്‍ക്ക് വീണ്ടും പുനക്രമീകരിക്കാന്‍ അവസരം ഉണ്ടാകും. ശത്രുക്കള്‍ നിമിത്തം സ്വജനങ്ങളുമായി കലഹത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. വീട്ടില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും ഉണ്ടാകും. രോഗാരീഷ്ടതകള് മാറിമാറി വരും. കൃഷി മുതലായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലസമയമല്ല. സഹോദരങ്ങളും മുതിര്‍ന്ന ജനങ്ങളുമായി സമാധാനത്തോടെ കഴിയുവാന്‍ അവസരം വന്നുചേരും. കള്ളന്മാര് നിമിത്തം ധനനഷ്ടം എന്നിവ ഉണ്ടാകും. വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇപ്പോള്‍ കുറച്ച് മോശസമയം ആണെങ്കിലും കാലക്രമേണ ഒരു മാറ്റം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമല്ല. പഠിപ്പില്‍ പിറകിലോട്ട് പോകുവാന്‍ സാധ്യതയുണ്ട്.
ദോഷശാന്തിക്കായി ശിവന് രുദ്രാഭിഷേകം, വില്വാര്‍ച്ചന, ദേവീമാഹാത്മ്യപാരായണം, ധര്‍മ്മദൈവക്ഷേത്രദര്‍ശനം തുടങ്ങിയവ നടത്തുന്നത് ഗുണകരമായിരിക്കും.
ഗുരുനാഥന്മാരുമായി അകന്നു നില്ക്കുവാനുള്ള അവസ്ഥ വന്നുചേരും. പ്രായമായവര്‍ക്ക് അനുകൂലസമയമല്ല. ഹൃദയസംബന്ധമായ രോഗാരീഷ്ടതകള് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. പലതരത്തിലുള്ള മനോദുഃഖങ്ങള്‍ ഉണ്ടാകും. വളരെക്കാലമായി അനുഭവിക്കുന്ന രോഗാരീഷ്ടതകള്ക്ക് ശമനം ഉണ്ടാകും. സ്വര്ണ്ണങ്ങള്ക്കും പലവിധത്തിലുള്ള ദ്രവ്യങ്ങള്‍ക്കും നാശം വരും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് ധനപരമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സ്വന്തം കഴിവ് തെളിയിക്കുവാന്‍ അവസരം വന്നുചേരും. ദാമ്പത്യജീവിതത്തിന് അസ്വാരസ്യം ഹേതുവായി കലഹങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. എല്ലാവരും സഹായങ്ങള്‍ നല്‍കുമെങ്കിലും അത് ലഭിക്കുവാന്‍ കാലതാമസം അനുഭവപ്പെടും. വളരെക്കാലമായി ചികിത്സിക്കുന്ന രോഗത്തിന് ശമനം ഉണ്ടാകുവാന്‍ ഇടയുണ്ട്. കൃഷി മുതലായവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. ചെവിരോഗം, ഉദരരോഗം എന്നിവ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.
ദോഷപരിഹാരമായി ദുര്‍ഗ്ഗാദേവീക്ഷേത്രദര്‍ശനം, ശത്രുസംഹാരാര്‍ച്ചന, മൂന്ന് ദിവസം ശിവക്ഷേത്രത്തില്‍ കുളിച്ച് തൊഴുക എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
പലതരത്തിലുള്ള രോഗാരീഷ്ടതകള് ഉണ്ടാകുവാനുള്ള സാദ്ധ്യതയുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് മനസ്വസ്ഥത കുറയും. സ്വര്‍ണ്ണം, ഭൂമി എന്നിവയുടെ ക്രയവിക്രയങ്ങള്‍ കൊണ്ട് ലാഭം ഉണ്ടാകും. വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അറിവ് നേടുവാനുള്ള അവസരം വന്നുചേരും. കൃഷി മുതലായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലസമയമല്ല. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. വിവാഹത്തിന് അനുകൂലമായ സമയല്ല. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അറിവ് നേടുവാനുള്ള അവസരം വന്നുചേരും. കൃഷി മുതലായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലസമയമല്ല. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. വിവാഹത്തിന് അനുകൂലമായ സമയമല്ല. സൈനികവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. സ്ത്രീകള്‍ നിമിത്തം പലവിധത്തിലുള്ള അപവാദങ്ങള്‍ ഉണ്ടാകും. വിദേശത്തേക്ക് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക് കാലതാമസം നേരിടും. വാതം, കഫം മൂര്‍ച്ഛിച്ചുള്ള രോഗങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.
രോഗശാന്തിക്കായി ശിവഭജനം, വിഷ്ണുസഹസ്രനാമജപം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രദര്‍ശനം നടത്തുക, ശാസ്താവിന് നീരാജനം നടത്തുന്നത് ഗുണകരമായിരിക്കും.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
ശാരീരികക്ഷതങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ശൗര്യമനോഭാവം പ്രകടമാകും. സന്താനങ്ങള്‍ നിമിത്തം പലവിധത്തില്‍ ദുഃഖങ്ങള്‍ അനുഭവവേദ്യമാകും. സഹായങ്ങള്‍ ലഭിക്കുകയില്ല. വാഹനം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം. പലതരത്തിലുള്ള വാതപ്രതിവാദ തര്‍ക്കങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. പലരെയും അന്ധമായി വിശ്വസിക്കുന്നതുകൊണ്ട് അബദ്ധങ്ങളില്‍ ചെന്നുചാടുവാന്‍ ഇടയുണ്ട്. ദാമ്പത്യപരമായി പല പ്രശ്നങ്ങളും ഉണ്ടാകുവാനുള്ള അവസരം ഉണ്ടാകും. ആചരിച്ചുവന്ന കര്‍മ്മങ്ങള്‍ക്ക് തടസ്സം ഉണ്ടാകുവാന്‍ ഇടയുണ്ട്. സ്വര്‍ണ്ണം, വെള്ളി എന്നിവ ലഭിക്കുവാന്‍ ഇടയുണ്ട്. അകന്നുനിന്ന ബന്ധുജനങ്ങളുമായി വീണ്ടും ബന്ധം ദൃഢമാക്കുവാന്‍ ഇടവരും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രവര്‍ത്തിമേഖല സ്തംഭിക്കുവാന്‍ ഇടയുണ്ട്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടത്തിയെടുക്കുവാന്‍ കാലതാമസം അനുഭവപ്പെടും.
ഭാര്യയുടെ ഗ്രഹവുമായി വളരെ സ്നേഹത്തോടെ കഴിയും. ഗ്രഹം പുതുക്കി പണിയുവാനുള്ള അവസരം വന്നുചേരും. പലതരത്തിലുള്ള വ്രണങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. വരുമാനത്തേക്കാള്‍ ചെലവ് അധികരിക്കും. സുഹൃത്തുക്കള്‍ നിമിത്തം മനോദുഃഖം അനുഭവപ്പെടും. മുതിര്‍ന്നവരില്‍നിന്നും അവഗണന ഉണ്ടാകും. സര്‍ക്കാരില്‍നിന്നും പലവിധത്തിലുള്ള സഹായങ്ങള്‍ ഉണ്ടാകും. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം. ശത്രുക്കളില്‍നിന്നും പലവിധത്തിലുള്ള ഉപദ്രവങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഭൂമിയില്‍നിന്നും ലോഹവസ്തുക്കള്‍ ലഭിക്കുവാന്‍ സാധ്യതയുണ്ട്. സൈനികവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് അനുകൂലസമയമല്ല. പലതരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ പിറകിലോട്ട് പോകുവാന്‍ സാധ്യതയുണ്ട്. അധികാരസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് അനുകൂലസമയമാണ്. സന്താനങ്ങള്‍ നിമിത്തം പലവിധത്തിലുള്ള മനോദുഃഖങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. സ്വദേശം വിട്ട് അന്യദേശത്ത് പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും.
ദോഷപരിഹാരമായി ദേവീഭജനം, ഭദ്രകാളി ദേവീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, അര്‍ച്ചന, കാണിക്ക, നെയ്യ് വിളക്ക് എന്നിവ സമര്‍പ്പിക്കുന്നത് ഗുണകരമായിരിക്കും.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
മാതാവിന്റെ കുടുംബസ്വത്തില്‍നിന്നും ധനലാഭം ഉണ്ടാകുവാന്‍ ഇടവരും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. നാല്ക്കാലികള് നിമിത്തം പലവിധത്തിലുള്ള ധനനാശം സംഭവിക്കുവാന്‍ ഇടയുണ്ട്. സഹോദരങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാകുവാന്‍ ഇടയുണ്ട്. ഉദരസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ആചരിച്ചുവന്നിരുന്ന പല കര്‍മ്മങ്ങള്‍ക്കും തടസ്സം നേരിടുവാന്‍ ഇടയുണ്ട്. ഉറക്കക്കുറവ് ഉണ്ടാകുവാന്‍ ഇടയുണ്ട്. മത്സ്യബന്ധനത്തില്‍ ഇറങ്ങുന്നവര്‍ക്ക് അപകടം ഉണ്ടാകുവാന്‍ ഇടയുണ്ട്. ജോലിസ്ഥലത്ത് പലതരത്തിലുള്ള അപവാദങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. നീണ്ടുനിന്നിരുന്ന പല രോഗങ്ങള്‍ക്കും ശമനം ഉണ്ടാകുവാന്‍ ഇടയുണ്ട്. സന്താനങ്ങള്‍ പലതരത്തില്‍ രോഗാരീഷ്ടതകള് ഉണ്ടാകുവാന്‍ ഇടയുണ്ട്. വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധത്തിലുള്ള വിഷമതകള്‍ വന്നുചേരും. കൃഷി മുതലായവ ചെയ്യുന്നവര്‍ക്ക് അത്ര അനുകൂല സമയമല്ല. തസ്ക്കരഭയം, അഗ്നിഭയം എന്നിവ ഉണ്ടാകുവാനുള്ള അവസരം ഉണ്ട്.
ശ്രേയസ്സിനായി രക്ഷസ്സിന് പാല്‍പ്പായസം നടത്തുന്നത് ഗുണകരമായിരിക്കും. സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം വഴിപാട് നടത്തുക.
സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് അനുകൂലസമയമല്ല. കൃഷി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. നാല്ക്കാലികള് നിമിത്തം പലതരത്തിലുള്ള നാശങ്ങള് ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. പൂര്‍വ്വികമായി ലഭിച്ച ധനത്തിന് നാശം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. സഹോദരങ്ങള്‍ തമ്മില്‍ പലതരത്തിലുള്ള ഒത്തൊരുമയ്ക്ക് വഴി ഉണ്ടാകും. സഹോദരങ്ങളില്‍നിന്നും അങ്ങോട്ടും ഇങ്ങോട്ടും സഹായങ്ങള്‍ ഉണ്ടാകും. ശത്രുക്കളില്‍നിന്നും പലവിധത്തിലുള്ള ലാഭങ്ങള്‍ നേടിയെടുക്കുവാന്‍ സാധ്യതയുണ്ട്. ദുഃസ്വപ്നം പലതും കാണുവാന്‍ ഇടയുണ്ട്. വീട്ടിലെ മുതിര്‍ന്ന ജനങ്ങള്‍ക്ക് അനുകൂലസമയമല്ല. പലവിധത്തിലുള്ള രോഗാരീഷ്ടതകള് ഉണ്ടാകുവാന്‍ ഇടയുണ്ട്. വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുവാനുള്ള അവസരം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. സന്താനങ്ങള്‍ നിമിത്തം പലവിധത്തില്‍ സന്തോഷങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമല്ല.
ശ്രേയസ്സിനായി ഹനുമാന്‍സ്വാമിക്ക് വടമാല നിവേദ്യം, ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ പോയി പൂജ നടത്തുക. ദുര്‍ഗ്ഗാഭജനം എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
ധനം വന്നുചേരും. ധാരാളമായി കുടുംബത്തിലെ മുതര്‍ന്ന ജനങ്ങളുമായി ഒത്തൊരുമിച്ച് സന്തോഷം പങ്കുവയ്ക്കുവാനുള്ള ഒരു അവസരം ഉണ്ടാകും. സൈനികവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. എടുത്തുചാട്ടം കൊണ്ട് പലവിധത്തിലുള്ള നഷ്ടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വളര്‍ത്തുമൃഗങ്ങളില്‍നിന്നും ലാഭം കൈവരിക്കുവാന്‍ സാധിക്കും. സുഹൃത്തുക്കളുമായി ധനം ചെലവഴിക്കുവാനുള്ള അവസരം വന്നുചേരും. അഗ്നിഭയം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. തസ്ക്കരഭയം മനസ്സിനെ അലട്ടുവാന്‍ സാധ്യതയുണ്ട്. പിണങ്ങിപ്പോയ പഴയ സുഹൃത്ബന്ധങ്ങള്‍ വീണ്ടും വന്നുചേരും. പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. വരുമാനത്തെക്കാള്‍ ചെലവ് അധികരിക്കും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ദാമ്പത്യജീവിതത്തില്‍ പലത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. സന്താനങ്ങള്‍ക്ക് അനുകൂലസമയമാണ്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ പിറകിലോട്ട് പോകുവാന്‍ സാധ്യതയുണ്ട്.
ദോഷപരിഹാരമായി മഹാദേവന് രുദ്രാഭിഷേകം, ജലധാര, ലക്ഷ്മിദേവിക്ക് യഥാശക്തി വഴിപാട് നടത്തുക. സുബ്രഹ്മണ്യസ്വാമിക്ക് നാരങ്ങാമാല, ഉടയാട എന്നിവ സമര്‍പ്പിക്കുന്നത് ഗുണകരമായിരിക്കും. ഗുണകരമായിരിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
പലതരത്തിലുള്ള സഹായങ്ങള്‍ ലഭിക്കും. എല്ലാ കാര്യങ്ങളും മനസ്സിലാക്കി മാത്രമേ ചെയ്യാന്‍ പാടുള്ളൂ. എന്ത് കാര്യം ചെയ്യുവാനും ധൈര്യമായി ഇറങ്ങിതിരിക്കും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. വാതപിത്തകഫം മൂര്‍ച്ഛിച്ചുള്ള രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമല്ല. പഠിത്തത്തില്‍ പിറകിലോട്ട് പോകുവാന്‍ സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യം ഹേതുവായി പലവിധത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് അനുകൂലസമയമല്ല. ജോലിസ്ഥലത്ത് പലതരത്തിലുള്ള സത്കീര്‍ത്തികള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. വരുമാനം കുറയുവാന്‍ സാധ്യതയുണ്ട്.. ദോഷശാന്തിക്കായി ഹനുമദ്ക്ഷേത്രദര്ശനം, വിഷ്ണുസഹസ്രനാമജപം, ദേവിക്ക് യഥാശക്തി വഴിപാട്, ശിവന് വില്വാര്‍ച്ചന എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
പൂര്‍വ്വികമായ സ്വത്തിന്് അഭിവൃദ്ധിയുണ്ടാവും. വീട്ടിലെ മുതിര്‍ന്ന ജനങ്ങള്‍ക്ക് സന്തോഷവും സമാധാനവും ഉണ്ടാകും. ശത്രുക്കള്‍ നിമിത്തം പലവിധത്തിലുള്ള ശാരീരികക്ഷതങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. മനസ്സിന് ഇഷ്ടപ്പെട്ട ആളുകളുമായി വിവാഹം നടക്കുവാന്‍ സാധ്യതയുണ്ട്. ഭൂമിയില്‍നിന്നും ലാഭം കൈവരിക്കും. സഹോദരങ്ങള്‍ തമ്മില്‍ അത്ര സ്വരചേര്‍ച്ച ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. അമ്മയുമായി പിണങ്ങി നില്ക്കുവാന് ഇടവരും. നീണ്ടുനിന്നിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. സന്താനങ്ങള്‍ക്ക് പലതരത്തിലുള്ള രോഗാരീഷ്ടതയുണ്ടാകുവാന് ഇടയുണ്ട്. പണ്ട് മുതല്‍ ആചരിച്ചുവന്ന കര്‍മ്മങ്ങള്‍ക്ക് തടസ്സം ഉണ്ടാകുവാന്‍ ഇടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമാണ്. പലതരത്തിലുള്ള രോഗാരീഷ്ടതകള് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.
ദോഷപരിഹാരമായി വിഷ്ണുസഹസ്രനാമജപം, ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തില്‍ യഥാശക്തി വഴിപാട്, ഗണപതി ക്ഷേത്രത്തില്‍ ഗണപതിഹോമം നടത്തുക.
ശാരീരികാരോഗ്യം മാറിമാറിക്കൊണ്ടിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നല്ല രീതിയില്‍ നടക്കുവാന്‍ വഴിയില്ല. പഠനം മന്ദഗതിയിലാകും. നാല്ക്കാലികള് നിമിത്തം കൃഷി മുതലായവ നശിക്കുവാന്‍ ഇടവരും. വാതം, കഫം കോപിച്ചുള്ള രോഗാരിഷ്ടതകള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. വാഹനത്തില്‍ പോകുന്നവര്‍ സൂക്ഷിക്കണം. കൃഷിഭൂമിയില്‍നിന്നും ലാഭം ഉണ്ടാവുകയില്ല. പലതരത്തിലുള്ള മനോദുഃഖങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. അനുയോജ്യമായ ആലോചനകള്‍ വന്നുചേരും. ജോലിസ്ഥലത്തുനിന്നും പലതരത്തിലുള്ള അപവാദങ്ങള്‍ കേള്‍ക്കുവാന്‍ ഇടവരും.
ദോഷപരിഹാരമായി രക്തപുഷ്പാഞ്ജലി, ദേവിമാഹാത്മ്യ പാരായണം, ഭാഗവത പാരായണം എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
പലതരത്തിലുള്ള രോഗാരീഷ്ടതകള് ഉണ്ടാകുവാനുള്ള സാദ്ധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമല്ല. മത്സരപരീക്ഷകള്‍ എഴുതിയവര്‍ക്ക് വിചാരിച്ച ഫലം ലഭിക്കുകയില്ല. വാഹനം ഉപോയഗിക്കുന്നവര് സൂക്ഷിക്കണം. വീട്ടില്‍ പലതരത്തിലുള്ള ഭിന്നതാഭിപ്രായങ്ങള് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. സന്താനങ്ങള്‍ നിമിത്തം സന്തോഷങ്ങള്‍ അനുഭവവേദ്യമാകും. ശത്രുക്കള്‍ നിമിത്തം സഹോദരങ്ങള്‍ തമ്മില്‍ അസ്വാരസ്യം ഹേതുവായി പലവിധത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വിഷദൃഷ്ടിയുണ്ടാകുവാന് സാധ്യതയുണ്ട്. ദൂരയാത്ര ചെയ്യുന്ന ആള്ക്കാര് സൂക്ഷിക്കണം. സ്ത്രീകള്‍ നിമിത്തം പലവിധത്തിലുള്ള അപവാദങ്ങള്‍ കേള്‍ക്കുവാന്‍ ഇടവരും. ദാനധര്മ്മപ്രവര്ത്തികള്ക്ക് മുടക്കം വരുവാന്‍ ഇടവരും. ജോലിസ്ഥലത്തുവച്ച് പലതരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വളരെക്കാലമായി ചികിത്സിക്കുന്ന രോഗത്തിന് ശമനം ഉണ്ടാകും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രവര്‍ത്തിമേഖലയില്‍ പലതരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്.
ദോഷപരിഹാരമായി ശിവന് ജലധാര, വിഷ്ണുസഹസ്രനാമജപം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തുളസിമാല സമര്‍പ്പണം. പാല്‍പ്പായസം എന്നിവ വഴിപാടായി നടത്തുന്നത് ഗുണകരമായിരിക്കും.
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy. I Agree
Recent Comments