ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Aiswarya Lekshmi@PS2 Launch
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema
ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
2021 മെയ് 24 മുതല്‍ 30 വരെ
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
ജീവിത പ്രതീക്ഷകള്‍ പലതും നേടിയെടുക്കുവാന്‍ അവസരം വന്നുചേരും. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും. അപ്രതീക്ഷിതമായ സൗഹൃദങ്ങള്‍ വന്നുചേരും. സല്‍കീര്‍ത്തി ഉണ്ടാകും. പലതരത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. വാഹന ഇടപാടുകളില്‍ നിന്ന് ലാഭം വന്നുചേരും. സ്ത്രീകള്‍ നിമിത്തം ദുഃഖങ്ങള്‍ അനുഭവിക്കും. ഭൂമി. സ്വര്‍ണ്ണം എന്നിവയ്ക്ക് നാശം സംഭവിക്കും. ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.
ദോഷപരിഹാരമായി ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി നെയ് വിളക്ക് ലളിതാ സഹസ്ര നാമജപം സുബ്രഹ്മണ്യ ഭജനം എന്നിവ നടത്തണം.
പരോപകാരപ്രദമായ കാര്യങ്ങള്‍ നിര്‍വഹിക്കും. സന്താനങ്ങള്‍ നിമിത്തം സ്വസ്ഥതയ്ക്ക് ഇടയാകും. മത്സരപരീക്ഷകളില്‍ പരാജയം സംഭവിക്കാന്‍ സാധ്യതയുണ്ട്. പൂര്‍വ്വികസ്വത്തില്‍ അവകാശവാദം മറ്റുള്ളവര്‍ ഉന്നയിക്കാന്‍ ഇടയുണ്ട്. പലതരത്തിലുള്ള ക്ലേശങ്ങള്‍ ശത്രുക്കള്‍ നിമിത്തം ഉണ്ടാകാം. സഹോദരങ്ങളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അനുകൂല സാമ്പത്തികനേട്ടങ്ങള്‍ വന്നുചേരാം. മംഗളകാര്യങ്ങള്‍ നിര്‍വഹിക്കപ്പെടാം. വാഹനാദി അനുഭവഗുണങ്ങള്ക്ക് അവകാശമുണ്ട്. രോഗം. അലര്‍ജി തുടങ്ങിയവകൊണ്ട് ക്ലേശങ്ങള്‍ വന്നുചേരാം. സ്ത്രീജനങ്ങള്‍ക്ക് അത്ര അനുകൂല കാലമല്ല. വ്യവഹാരരാധികള് നിമിത്തം മനക്ലേശം ഉണ്ടാകും.
ദോഷശാന്തിക്കായി ദുര്‍ഗ്ഗാക്ഷേത്രദര്‍ശനം, ദേവിസൂക്ത പുഷ്പാഞ്ജലി തുടങ്ങിയ സത്കര്‍മ്മങ്ങള്‍ നടത്തേണ്ടതാണ്.
സുഹൃത്തുക്കള്‍ നിമിത്തം ജീവിതത്തില്‍ നേട്ടങ്ങള്‍ വന്നുചേരാം. ഗൃഹനിര്‍മാണത്തിന് പരിശ്രമം ഉണ്ടാകും. പൈതൃക സ്വത്തുക്കള്‍ വന്നുചേരാന്‍ ഇടയാകും. കച്ചവടത്തില്‍ നേട്ടം കൈവരിക്കും. തൊഴിലില്‍ പ്രതിബന്ധങ്ങള്‍ നേരിടാം. ഉദരരോഗം ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. വാത സംബന്ധമായ രോഗങ്ങള്‍ വന്നു ചേരാം. വിവാഹത്തിന് അനുകൂലമായ സന്ദര്‍ഭമാണ്. ജേഷ്ഠസന്താനത്തെ കൊണ്ട് മനഃപ്രയാസം നേരിടാം. മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകാം. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് ചില അപകടങ്ങള്‍ വന്നുചേരാം.
ഹനുമാന് സ്വാമി ക്ഷേത്രത്തില്‍ ഭജനം, വിഷ്ണുസഹസ്രനാമജപം, ഗുരുജനങ്ങളെ പ്രീതിപ്പെടുത്തുക, സര്‍പ്പപ്രീതികരമായ കര്‍മ്മങ്ങള്‍ എന്നിവ ശ്രേയസ്കരമായിരിക്കും.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
പലവിധത്തിലുള്ള നേട്ടങ്ങള്‍ വന്നു ചേരാന്‍ സാധ്യതയുണ്ട്. സഹോദരങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന സഹായങ്ങളൊന്നും ലഭിക്കാന്‍ സാധ്യതയില്ല. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അത്ര അനുകൂല സമയമല്ല. നിശ്ചയിച്ച വിവാഹത്തിന് പ്രതിബന്ധങ്ങള്‍ വന്നുചേരും. ജനങ്ങള്‍ക്ക് ശസ്ത്രക്രിയകൊണ്ട് വിഷമതകള്‍ നേരിടാം. വാഹനാപകടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. ശമിച്ചിരുന്നതായ രോഗങ്ങള്‍ വീണ്ടും വന്നുചേരും. പരിസരവാസികളില്‍നിന്ന് വിരോധം വന്നു ചേരാം. പ്രതീക്ഷിച്ചിരുന്നതായ വിദേശയാത്രകള്‍ കാലതാമസം നേരിടാം. കഴിവതും സാമ്പത്തിക ഇടപാടുകള്‍ക്ക് ഈ വാരം അത്ര നല്ലതല്ല. ശത്രുക്കളുമായി സൗഹൃദം പുനസ്ഥാപിക്കാന്‍ ശ്രമിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് നാശം സംഭവിക്കാം.
ദോഷ ശാന്തിക്കായി ദുര്‍ഗ്ഗാക്ഷേത്രദര്‍ശനം, സപ്തശതീഅര്ച്ചന, ദേവീഭാഗവത പാരായണം, സോമവാരവ്രതം എന്നിവ അനുഷ്ഠിച്ചുകൊള്ളണം.
ചിങ്ങക്കൂറ്:മകം, പൂരം, ഉത്രം 15 നാഴിക
ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തികമായ കഷ്ടനഷ്ടങ്ങള്‍ വന്നുചേരാം. വിദ്യാമാന്ദ്യം നേരിടാം. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് സഹായികള്‍ നിമിത്തം അപവാദങ്ങള്ക്കിടയാകും. വാതസംബന്ധമായ രോഗങ്ങള്‍ കൊണ്ട് ക്ലേശങ്ങള്‍ അനുഭവപ്പെടും. ദാനമായി വന്നുചേര്‍ന്ന ഭൂസ്വത്തുക്കള്‍ ക്ക് വേണ്ടി പരസ്പരം കലഹിക്കാനിടവരും. സന്താനപ്രാപ്തിക്ക് കാലതാമസം നേരിടാം. വാഹനാദികള്‍ കൊണ്ട് നഷ്ടങ്ങള്‍ ഉണ്ടാകാം. കുത്സിതകര്മ്മങ്ങളില് ഏര്‍പ്പെടുന്നവര്‍ക്ക് നിയമ ചോദ്യങ്ങള്‍ക്ക് ഇടവരും. പ്രതീക്ഷിച്ചിരുന്ന തീര്‍ത്ഥയാത്രയ്ക്ക് തടസ്സം നേരിടാം.
ദോഷശാന്തിക്കായി ശിവക്ഷേത്രത്തില്‍ നിത്യദര്‍ശനം ചെയ്ത് രുദ്രാഭിഷേകം, പിന്നില്‍ വിളക്ക്, വില്വാര്‍ച്ചന നടത്തുക. പഞ്ചാക്ഷരി മന്ത്രം നിത്യം അനുഷ്ഠിക്കുകയും വേണം.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
ആഗ്രഹങ്ങള്‍ സഫലീകരിക്കും. പൂര്‍വ്വ സ്വത്തുക്കള്‍ക്ക് നാശം വരാം. സഹോദരങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസവും ഭിന്നതയും ഉണ്ടാകാം. വിദേശയാത്രയ്ക്ക് അനുകൂലമായ സമയമാണ്. വാഹനത്തില്‍നിന്ന് നേട്ടമുണ്ടാകും. ഗൃഹകരണാദികള് പുനരാരംഭിക്കും. തൊഴിലുമായി ബന്ധപ്പെട്ട ദേശാന്തരയാത്രകള്‍ വേണ്ടിവന്നേക്കും. സര്‍ക്കാരില്‍നിന്ന് മുടങ്ങിക്കിടന്നതായ സഹായം ലഭിക്കും. സ്വര്‍ണ്ണ വ്യാപാരികള്‍ക്കും വസ്ത്ര വ്യാപാരികള്‍ക്കും പുരോഗതിയുണ്ടാകും. അന്യരുടെ പുരോഗതിക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ അപവാദത്തിന് ഇടയാകും. പിതൃകര്‍മ്മങ്ങള്‍ക്ക് ഇടവരും.
ദോഷശാന്തിക്കായി കൃഷ്ണസ്വാമി ക്ഷേത്രദര്‍ശനം, സഹസ്രനാമ പുഷ്പാഞ്ജലി, പുരുഷസൂക്താര്‍ച്ചന, വിഷ്ണുസഹസ്രനാമജപം ഇവ ചെയ്യേണ്ടതാണ്.
ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂലസമയമാണ്. പൊതുകാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും സ്ഥാനമാനങ്ങള്‍ ലഭ്യമാകും. ദൂരയാത്രകള്‍ക്ക് അനുകൂല സമയമല്ല. കള്ളന്മാരില് നിന്നും ശത്രുക്കളില്‍നിന്നും ശല്യം ഉണ്ടാക്കാം. ശസ്ത്രക്രിയകള്‍ വേണ്ടിവരും. ആഹാരാദി സാധനങ്ങളില്‍ ശ്രദ്ധവേണം. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി സാമ്പത്തികം ചെലവഴിക്കും. സാഹിത്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ പ്രോത്സാഹനം ലഭിക്കും. നേത്രരോഗം, അസ്ഥിസംബന്ധമായ രോഗങ്ങള്‍ എന്നിവ കള്‍ക്ക് ഇടവരും. പഴയ വീടുകള്‍ മോടിപിടിപ്പിക്കും.
ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ ജലധാര, മൃത്യുഞ്ജയപുഷ്പാഞ്ജലി, സര്‍പ്പ ക്ഷേത്രത്തില്‍ നൂറുംപാലും എന്നിവ നടത്തുക.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
സന്താനങ്ങള്‍ മുഖേന സാമ്പത്തികമായ ഉയര്‍ച്ച ഉണ്ടാകും. സഹോദരാദികള്‍ക്ക് രോഗപീഡകള്‍ ഉണ്ടാകാം. ദാമ്പത്യ വൈരുദ്ധ്യങ്ങളും വിരോധവിയോഗങ്ങളായ അവസ്ഥകളും വന്നുചേരാം. അജ്ഞാത രോഗങ്ങള്‍ പിടിപെടാം. പകര്‍ച്ചവ്യാധികള്‍ വരാതെ ശ്രദ്ധിക്കണം. തൊഴില്‍പരമായ അധഃപതനം വന്നുചേരാം. ദുര്‍വ്യയങ്ങള്‍ അധികരിക്കും. കടബാധ്യതകള്‍ പരിഹരിക്കാന്‍ വേണ്ടി വീണ്ടും കടങ്ങള്‍ വരുത്തി വയ്ക്കാം. പുരാതനമായ സ്വത്തുക്കള്‍ക്ക് നാശം സംഭവിക്കാം. കായിക മേഖലകളില്‍ നില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം ലഭിക്കും. വിട്ടുപോയ സുഹൃദ്ബന്ധങ്ങള്‍ അപ്രതീക്ഷിതമായി വന്നുചേരാം. പ്രേമവിവാഹം സഫലമാകും.
ദോഷ ശാന്തിക്കായി ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി. കുങ്കുമാര്‍ച്ചന. ലളിതാ സഹസ്രനാമജപം. സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം ഇവ പതിവായി ചെയ്യേണ്ടതാണ്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ആയോധനകലകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. സന്താനങ്ങളെക്കൊണ്ട് മനസ്സന്തുഷ്ടി അനുഭവപ്പെടും. പുരാതനമായ സമ്പത്തുകള്‍ ചെലവഴിക്കാനുള്ള സാഹചര്യം വരും. അഭിപ്രായപ്രകടനങ്ങള്‍ മറ്റുള്ളവരുടെ അപ്രീതിക്ക് കാരണമാകും. ശരീരപതനങ്ങളോ വാഹനാദികളില്‍ നിന്നുള്ള വീഴ്ചകള്‍ സംഭവിക്കാം. നാഡീഞരമ്പുകള്‍ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാം. പ്രമേഹരോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണം തൊഴിലില്‍ അശ്രദ്ധ വന്നുചേരാം ശത്രുക്കളുമായി ഇടപാടുകള്‍ നടത്തേണ്ടതായി വരാം ദൂരയാത്രകള് ക്ലേശകരമായ അനുഭവങ്ങള്‍ ഇടയാകും. ദോഷ ശാന്തിക്കായി നരസിംഹമൂര്‍ത്തി ക്ഷേത്രദര്‍ശനം വിഷ്ണുഭജനം സര്‍ക്കാര്‍ പ്രീതികരമായ കര്‍മ്മങ്ങള്‍ ഇവര്‍ നടത്തി കൊള്ളണം.
ഉത്സാഹരാഹിത്യം, സല്‍കര്‍മ്മങ്ങള്‍ ഫലിക്കാതെ വരുക, കുടുംബാംഗങ്ങളില്‍നിന്നും വിമുഖത എന്നിവ ഉണ്ടാകാം. നാല്ക്കാലികള്, കൃഷി എന്നിവയില്‍നിന്നും ലാഭം ഉണ്ടാകും, വീട് മാറ്റത്തിന് ശ്രമിക്കും, പറഞ്ഞു വച്ചിരുന്നതായ സ്വത്തുക്കള്‍ ലഭിക്കാതെ വരാം. ദൂരയാത്രകള് കൊണ്ട് പ്രയോജനം ഉണ്ടായെന്ന് വരില്ല. സന്താനങ്ങള്‍ക്ക് നിശ്ചയിച്ചിരുന്നതായ വിദേശയാത്ര യാത്രകള്‍ക്ക് മുടക്കം നേരിടാം. പറഞ്ഞുറപ്പിച്ചതായ തൊഴിലുകള്‍ നഷ്ടപ്പെട്ടുവെന്നു വരാം. വ്യവഹാരങ്ങളില്‍ വിജയം കൈവരിക്കും. നിത്യമായി നടത്തിവന്നിരുന്ന ദേവാലയദര്ശനങ്ങള്ക്ക് മുടക്കം ഉണ്ടാകും.
ദോഷപരിഹാരമായി ശാസ്താവിന് നീരാജനം, ഗുരുദേവപ്രീതികരമായ കര്‍മ്മങ്ങള്‍, ഹനുമാന് സ്വാമിക്ക് വടമാല എന്നിവ നടത്തേണ്ടതാണ്.
പ്രതിബദ്ധതകള്‍ നിമിത്തം സ്വന്തം കാര്യങ്ങളില്‍ പരാജയം നേരിടും. ബിസിനസിായി കൂടുതല്‍ സാമ്പത്തികം ചെലവഴിക്കും. പരോപകാരങ്ങളില് ഏര്‍പ്പെടുമ്പോള്‍ മറ്റുള്ളവരുടെ വിരോധങ്ങള്ക്കിടയാകും. വീട് മോടിപിടിപ്പിക്കും. ആകസ്മികമായി സമ്പത്തുകള്‍ വ്ന്നുചേരാം. ബന്ധുജനങ്ങളില്‍നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. മാധ്യമപ്രവര്‍ത്തകര്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും അനുകൂലസമയമാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍ നിമിത്തം ക്ലേശം അനുഭവിക്കും.
ദോഷനിവൃത്തിക്കായി ശനിവാരവ്രതം ആചരിക്കുകയും ശിവക്ഷേത്രത്തില്‍ ജലധാര, രുദ്രസൂക്താര്‍ച്ചന, ശാസ്താവിന് അഭിഷേകം ഇവ നടത്തിക്കൊള്ളണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy. I Agree
Recent Comments