സോഷ്യല്‍ മീഡിയ പേജുകളില്‍ ഏറ്റവും പുതിയ പോസ്റ്റുമായി വന്നിരിക്കുകയാണ് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. പ്രേമം ഓട്ടോഗ്രാഫ് കോപ്പിയടിച്ച് ഉണ്ടാക്കിയതാണെന്ന് മലയാളത്തിലെ ഒരു സംവിധായകന് ചേരനെ വിളിച്ച് പറഞ്ഞതും അദ്ദേഹം തന്നെ വിളിച്ച് ചീത്ത പറഞ്ഞതുമായ സംഭവ വികാസങ്ങളാണ് പോസ്റ്റില്‍ അല്‍ഫോണ്‍സ് വിവരിച്ചിരിക്കുന്നത്.
ഓട്ടോഗ്രാഫ് താന്‍ കോപ്പിയടിച്ചിട്ടില്ല എന്ന് ചേരനെ ബോധ്യപ്പെടുത്തിയെന്നും, അത് ചേരന് അംഗീകരിച്ചു എന്നും അല്‍ഫോണ്‍സ് കൂട്ടി ചേര്‍ത്തു. എന്നാല്‍ തനിക്കെതിരെ പാര പണിത മലയാള സംവിധായകന് ആരാണെന്ന് തിരയുകയാണ് അല്‍ഫോണ്‍സ് ഇപ്പോള്‍. അടുത്തിടെ ചേരനോട് അതാരാണെന്ന് ചോദിച്ചിരുന്നെങ്കിലും മറന്നു പോയി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആയതിനാല്‍ ആ മലയാള സംവിധായകനെ കണ്ടെത്താന്‍ മാധ്യമങ്ങളോ മറ്റാരെങ്കിലുമോ തന്നെ സഹായിക്കാമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അല്‍ഫോണ്‍സ് പോസ്റ്റില്‍ പറയുന്നു.
വിവാഹത്തിന് മുന്നോടിയായി തന്റെ മൂന്ന് മുന്‍ കാമുകിമാരെ കാണാന്‍ പോകുന്ന നായകന്റെ കഥയാണ് ചേരന് അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഓട്ടോഗ്രാഫ് എന്ന തമിഴ് ചിത്രം പറയുന്നത്. ഒരു വിദൂര സാമ്യതയുള്ള രീതിയില്‍ നായകന്റെ മൂന്ന് പ്രണയങ്ങളാണ് പ്രേമത്തിന്റെ ഇതിവൃത്തം. പ്രേമം റിലീസായപ്പോള്‍ തന്നെ ഇത്തരമൊരു സാമ്യത പലരും ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ രണ്ടും രണ്ട് വ്യത്യസ്ത രീതിയിലുള്ള ആഖ്യാനങ്ങളാണ്.
അല്ഫോണ്സിന് പാര പണിത ആ സംവിധായകനാരെന്നറിയില്ലെങ്കിലും മലയാള സിനിമയിലെ മറ്റൊരു വ്യക്തി ഇതേ കഥാഗതിയില്‍ സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. മറ്റാരുമല്ല സാക്ഷാല്‍ ശ്രീനിവാസന് തന്നെ. വിവാഹത്തിന് മുമ്പ് ബന്ധമുണ്ടായിരുന്ന മൂന്ന് സ്ത്രീകളുടെ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുന്ന നായകന് എന്നതായിരുന്നു ആ ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ മൂന്നാമത്തെ സംവിധാന സംരഭമായി മോഹന്‍ലാലിനെ നായകനാക്കി ചെയ്യണമെന്നായിരുന്നു ശ്രീനിവാസന്റെ ആഗ്രഹം. എന്നാല്‍ ആ കാലഘട്ടത്തില്‍ ഓട്ടോഗ്രാഫ് റിലീസാവുകയും ശ്രീനി ഈ ചിത്രം ഉപേക്ഷിക്കുകയും ചെയ്തു.
Recent Comments