മലയാള ചലച്ചിത്ര സംവിധായകന് വേണുഗോപന്‍ രാമാട്ട് അന്തരിച്ചു. 76 വയസ്സായിരുന്നു. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിയാണ്. സംസ്കാരം ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പില്‍ നടക്കും.
1995 ല്‍ പുറത്തിറങ്ങിയ കുസൃതി കുറുപ്പാണ് വേണുഗോപന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. പ്രശസ്ത സംവിധായകന് പി. പദ്മരാജനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്തിരി തോപ്പുകള്‍, നൊമ്പരത്തിപ്പൂവ്, ഇന്നലെ, സീസണ്, ഞാന്‍ ഗന്ധര്വ്വന് എന്നിങ്ങനെ നിരവധി സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, റിപ്പോര്‍ട്ടര്‍, സര്‍വോപരി പാലക്കാരന് തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു വോണുഗോപന്.
ലതയാണ് വേണുഗോപന്റെ ഭാര്യ. ലക്ഷ്മി, വിഷ്ണു എന്നിവര്‍ മക്കളും രവീഷ് മരുമകനുമാണ്.
Recent Comments