മലയാളത്തിന്റെ ആദ്യത്തെ ബ്ലോക്ക് ബ്ലസ്റ്റര്‍ മാസ്സ് മൂവീ എന്നവകാശപ്പെടാവുന്ന ചലച്ചിത്രമായിരുന്നു ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടി. അക്കാലത്തെ പ്രമുഖ താരങ്ങളൊക്കെത്തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ഇന്നത്തെ തലമുറപോലും ജയന്റെ സംഭാഷണങ്ങള്‍ മനഃപാഠമാക്കി ഉരുവിടുന്നുവെങ്കില്, ചിത്രത്തിന്റെ വിജയത്തിന് ഏറെ സഹായിച്ച ടി. ദാമോദരന്‍മാഷിന്റെ ശക്തമായ രചനതന്നെയായിരുന്നു. നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ് കാല യവനികക്കുള്ളില്‍ മറഞ്ഞ ജയന് എന്ന അതുല്യ പ്രതിഭയുടെ അഭിനയപാടവത്തിന്റെ സാക്ഷ്യപത്രം കൂടിയാണ് അങ്ങാടി. ഒരുപക്ഷേ മലയാളത്തിലെ ആദ്യ സൂപ്പര്‍താര പദവിക്ക് അര്‍ഹന്‍ ജയന്തന്നെയായിരിക്കും.
1980 ഏപ്രില്‍ 18 ന് തീയേറ്ററിലെത്തിയ അങ്ങാടി ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.വി. ഗംഗാധരനാണ് നിര്‍മ്മിച്ചത്. ഇന്നും മലയാളികളുടെ ഏറെ പ്രിയപ്പെട്ട പാട്ടുകളായ ‘കണ്ണും കണ്ണും…, പാവാടവേണം…’ എന്നിവയുടെ സംഗീതം ഒരുക്കിയത് ശ്യാമാണ്.
നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം അങ്ങാടി ജയന്റെ ചരമവാര്‍ഷികദിനമായ നവംബര്‍ 16 ന് ‘എസ് ക്യുബ് ഫിലിംസ്’ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടും എത്തിക്കുകയാണ്.
-സി.കെ. അജയ് കുമാര്‍
Recent Comments