മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുന്‍പ് തന്നെ മറ്റ് ഇന്ത്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കുന്നത്. ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്ന് സ്വന്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാന്‍ ചെയ്യുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചിത്രം കണ്ണന് താമരക്കുളം തന്നെ സംവിധാനം ചെയ്യും.
മലയാളത്തില്‍ എത്തുന്ന ‘ഉടുമ്പി’ല്‍ സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്ശന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ ചെയ്യുന്നു. പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്സ്റ്റനും,യാമി സോനയുമാണ് നായികമാര്‍.
ത്രില്ലര്‍ പശ്ചാത്തിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ്. ചിത്രത്തില്‍ മന്‍രാജ്, ബൈജു, മുഹമ്മദ് ഫൈസല്‍, ജിബിന്‍ സാബ്, പോള്‍ താടിക്കാരന്, ശ്രേയ അയ്യര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം.വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്ലീ രാജേഷ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നു. ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദന് എന്നിവര്‍ ചേര്‍ന്ന് കൊറിയോഗ്രഫി നിര്‍വഹിക്കുന്നു.
കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്ജുന്, ഗാനരചന- രാജീവ് ആലുങ്കല്‍, ഹരി നാരായണന്, കണ്ണന് താമരക്കുളം, മേക്കപ്പ്- പ്രദീപ് രംഗന്, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, ബിസിനസ് കോര്‍ഡിനേറ്റര്‍- ഷാനു പരപ്പനങ്ങാടി, പവന്‍കുമാര്‍, പി.ആര്.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഒരു എന്റര്‍ട്രെയിനെര്‍ ത്രില്ലര്‍ മൂവിയാണ് ഉടുമ്പ്. പട്ടാഭിരാമന് ആണ് കണ്ണന് താമരക്കുളത്തിന്റെ മുന്‍പ് റിലീസ് ചെയ്ത സിനിമ. ആക്ഷന്‍ കിംഗ് അര്ജുന് മുഖ്യ വേഷത്തില്‍ വരുന്ന മലയാളം, തമിഴ് സിനിമ ‘വിരുന്ന്’ ആണ് ഇനി ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രം.
Recent Comments