നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേയ്ക്ക്. മെയ് 1 നാണ് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഹാരിസ് മുഹമ്മദാണ്. ജസ്റ്റിന് സ്റ്റീഫനാണ് സഹനിര്‍മ്മാതാവ്.
പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം ജൂലൈയില്‍ സ്ട്രീമിംഗ് ആരംഭിക്കും. അതേസമയം റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ജനഗണമനയ്ക്ക് ശേഷം ജോസ് ആന്റണിയും ലിസ്റ്റിന് സ്റ്റീഫനും ഒന്നിച്ച ചിത്രംകൂടിയാണ് ഇത്. ജനഗണമനയുടെ തിരക്കഥയും ഷാരിസ് മുഹമ്മദിന്റേതായിരുന്നു. സുദീപ് ഇളമനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ തോമസ്, എഡിറ്റിംഗ് കളറിംഗ് ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് ഡയറക്ടര്‍ അഖില്‍രാജ് ചിറയില്‍, ഡാന്‍സ് കോറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റര്‍ റോഷന് ചന്ദ്ര, ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്, സ്റ്റില്‍സ് പ്രേംലാല്‍, വി.എഫ്.എക്സ് പ്രോമിസ്.
Recent Comments