ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടന് ആന്റണി വര്‍ഗീസ് എന്ന പെപ്പെ വിവാഹിതനാവുന്നു.
അങ്കമാലി സ്വദേശിയായ അനീഷ പൗലോസ് ആണ് വധു. പ്രണയവിവാഹമാണ്. സ്കൂള്‍ കാലഘട്ടം മുതല്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു. അനീഷ വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്. ഇരുവരുടെയും ഹല്‍ദി ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
ഓഗസ്റ്റ് എട്ടിന് അങ്കമാലിയില്‍ വച്ചാണ് വിവാഹം. സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായി റിസപ്ഷന് ഞായറാഴ്ച നടത്തും.
പെപ്പെയുടെ സഹോദരി അഞ്ജലിയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. എളവൂര്‍ സ്വദേശി ജിപ്സണ്‍ ആണ് അഞ്ജലിയുടെ വരന്. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം.
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച ആന്റണിയുടെ പുതിയ ചിത്രം ‘അജഗജാന്തരം’ റിലീസിന് ഒരുങ്ങുകയാണ്. ടിനു പപ്പച്ചന്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, അര്ജുന് അശോകന്, സാബുമോന് തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്.
Recent Comments