തൂങ്ങി മരിച്ചെന്ന് കരുതിയ മലേഷ്യന്‍ റോഡ് കോണ്‍ട്രാക്ടറെ കണ്ടെത്തി. പതിനഞ്ച് വര്‍ഷം മുമ്പ് പാലക്കാട് കൊളപ്പുള്ളി ഹൈവേ നിര്‍മ്മിച്ച മലേഷ്യന്‍ കമ്പനിയുടെ എഞ്ചിനീറായിരുന്നു ഇദ്ദേഹം. സര്‍ക്കാരില്‍ നിന്നും പേമെന്റുമായി ബന്ധപ്പെട്ട പ്രശ്നം കൊണ്ടാണ് അദ്ദേഹം തൂങ്ങി മരിച്ചത് എന്നായിരുന്നു കിംവദന്തികള്‍. എന്നാലിപ്പോഴും മരിച്ചെന്നു കരുതിയ അയാള്‍ ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹവുമായി നടത്തിയ ഒരു അഭിമുഖമാണിപ്പോള്‍ സമൂഹ മാധ്യമങ്ങളിപ്പോള്‍ വൈറലാവുന്നത്.
മരിച്ചെന്നു കരുതിയ മലേഷ്യന്‍ കമ്പനിയിലെ എന്‍ജിനീയര്‍ ഇപ്പോള്‍ മലേഷ്യയിലാണ് താമസിക്കുന്നത്. അവിടെവെച്ചാണ് അഭിമുഖം നടത്തിയത്. സര്‍ക്കാരില്‍ നിന്നും പേമെന്റ് കിട്ടാന്‍ തടസം നേരിട്ടതിനെ തുടര്‍ന്നായിരുന്നു ഇദ്ദേഹം നാടുവിട്ടത്.അതിനെ ആത്മഹത്യയായി ചിത്രീകരിച്ചു .മലേഷ്യകാരനായ ഇയാള്‍ക്ക് മലയാളമറിയാം .അദ്ദേഹത്തിന്റെ മുത്തച്ഛന് തിരുവനന്തപുരത്ത് കുറേക്കാലം താമസിച്ചിരുന്നു. അതുകൊണ്ടാണ് തനിക്ക് മലയാളം വഴങ്ങുന്നതെന്ന് അദ്ദേഹം ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഈ വീഡിയോ വരുന്നതുവരെ നാട്ടുകാര്‍ മലേഷ്യന്‍ കമ്പനിയിലെ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു എന്നവിശ്വാസത്തിലായിരുന്നു. സാലിഹ് അലിക്കല് ലെബമി (salih alikkal lebmi) എന്നാണ് മലേഷ്യക്കാരനായ മലയാളം പറയുന്ന ഈ എന്‍ജിനീയറുടെ പേര്. അതേസമയം തിരുവനന്തപുരത്ത് റോഡ് പണി കോണ്‍ട്രാക്ട് എടുത്തിരുന്ന മലേഷ്യന്‍ കമ്പനിയുടെ ഒരു എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തിരുന്നു. അത് വാസ്തവമാണ്. ആത്മഹത്യ ചെയ്ത ഈ വ്യക്തിയാണ് ലെബമി എന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാവാം തൂങ്ങിമരിച്ചെന്ന കിംവദന്തികള്‍ ഉണ്ടായത്. എന്തുകൊണ്ടാണ് ഇത്തരം കിംവദന്തികള്‍ ഉണ്ടായത് എന്നതിനെക്കുറിച്ചും ലെബമി എന്ന ഈ വ്യക്തി ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ചും വീഡിയോയില്‍ അദ്ദേഹം പറയുന്നുണ്ട്.
Recent Comments