കൊല്‍ക്കത്തയില്‍ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ യുവ വനിത ഡോക്ടറെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ആദ്യമായി പ്രസ്താവനയിറക്കിയ സംഭവം രാഷ്ട്രീയ വൃത്തങ്ങള്‍ ആകാംക്ഷയോടെയാണ് കാണുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട വാര്‍ത്താ ഏജന്‍സിയായ പിടിഐക്കാണ് രാഷ്ട്രപതി പ്രസ്താവന നല്കി ജനങ്ങളെ അറിയിക്കുവാന്‍ ആവശ്യപ്പെട്ടത്.
കൊല്‍ക്കത്തയില്‍ നടന്ന സംഭവത്തില്‍ താന്‍ അതീവ ദുഖിതയും ഭയചകിതയുമാണെന്നും പ്രസ്താവനയില്‍ രാഷ്ട്രപതി പറയുന്നുണ്ട്. കൊല്‍ക്കത്തയില്‍ നടന്ന യുവ വനിത ഡോക്ടറുടെ ദാരുണമായ സംഭവം രാജ്യത്തെ ഞെട്ടിച്ചു. എന്നാണ് മുര്‍മു പറഞ്ഞത്. ഇത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ഒരു പരമ്പരയുടെ ഭാഗമാണെന്ന് അവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി
സ്ത്രീ ശാക്തീകരണത്തിനായുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചുകൊണ്ട് മുര്‍മു പറഞ്ഞത് ‘ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തിന്റെ അതിശയകരമായ യാത്രയുടെ ഒരു ഉദാഹരണമായി ഞാന്‍ എന്നെ കരുതുന്നു.’ എന്നിരുന്നാലും, സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ക്രൂരതയെക്കുറിച്ച് ‘അഗാധമായ വേദന’ അനുഭവപ്പെടുന്നതായി രാഷ്ട്രപതി വ്യക്തമാക്കി.
കൊല്‍ക്കത്തയില്‍ കുറച്ചുകാലമായി ക്രമസമാധാന നില അനുദിനം വഷളാവുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരമാണ് യുവ വനിത ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം. കൊല്‍ക്കത്ത ഹൈക്കോടതിയും സുപ്രീം കോടതിയും യുവ വനിത ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത് .വലിയ പ്രതിഷേധങ്ങളാണ് ബംഗാളില്‍ മമതക്കെതിരെ നടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം അലയടിക്കുകയാണ്. ഇന്നലെ (ആഗസ്ത് 28) ബംഗാളില്‍ ബിജെപി ബന്ദ് നടത്തി .ബംഗാളില്‍ ക്രമസമാധാന നില തകര്‍ന്നതിനാല്‍ ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി ദ്രൗപതി മുര്‍മു ബംഗാളിലെ മമത സര്‍ക്കാരിനെ പിരിച്ച് വിടാന്‍ സാധ്യതയുണ്ട്. ആ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.
Recent Comments