ബലൂണിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയം. നായകന് മുകേഷായിരുന്നു. നായിക എന്റെ സഹോദരി ശോഭയും. മുകേഷിന്റെ ആദ്യസിനിമ കൂടിയായിരുന്നു ബലൂണ്‍. മുകേഷിനെ എനിക്ക് കോളേജില്‍ പഠിക്കുന്ന സമയത്തുതന്നെ അറിയാം. പെണ്‍കുട്ടികളെ വായിനോക്കിയും കമന്റ് അടിച്ചും നടക്കുന്ന കൂട്ടത്തിലെ പ്രധാനിയായിരുന്നു മുകേഷ്. പിന്നീട് ബലൂണ്‍ സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോഴാണ് മുകേഷ് ഒ. മാധവന് സാറിന്റെ മകനാണെന്ന് അറിയുന്നത്. സായികുമാര്‍ കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബലൂണിലെ ഉപനായകന്‍ മമ്മൂക്ക ആയിരുന്നു. ഒരു ബലൂണ്‍ കച്ചവടക്കാരന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. ഒരു ദിവസം സെറ്റില്‍ മമ്മൂക്ക ബുള്ളറ്റ് എടുത്തു ഓടിക്കുന്നതിനിടെ സ്കിഡ്ഡ് ചെയ്ത് നിലത്ത് വീണു. ആ വീഴ്ചയ്ക്കിടെ കൈയും മുഖം ഉരഞ്ഞു. അപകടം പറ്റിയതിനേക്കാള്‍ അദ്ദേഹം ഭയന്നത് തന്റെ മുഖത്തിന് എന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു. ‘എന്റെ മുഖത്തിന് എന്തെങ്കിലും പറ്റിയോടാ?’ എന്ന് അദ്ദേഹം എന്നോട് പലതവണ ചോദിച്ചുകൊണ്ടിരുന്നു.
മുഖത്ത് പാച്ച് വച്ച്, തലേകെട്ടും കെട്ടിയാണ് ആ പാട് മറച്ചത്. അതുംവച്ചായിരുന്നു തുടര്‍ന്നുള്ള സീനുകളില്‍ മമ്മൂക്ക അഭിനയിച്ചത്. മമ്മൂക്കയുടെ അന്നത്തെ പേടിയും വെപ്രാളവും കണ്ട് ശരിക്കും ഞാന്‍ അതിശയിച്ചു പോയിരുന്നു. സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധാലുവായ അദ്ദേഹം അന്നത്തെക്കാളും ചെറുപ്പമാണിന്ന്. സായി കുമാര്‍ പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം:
Recent Comments