ലോക് ഡൗണിനെത്തുടര്‍ന്നാണ് മമ്മൂട്ടി താടി വളര്‍ത്തിത്തുടങ്ങിയത്. അമല്‍ നീരദ് അതൊരു സ്റ്റൈലിഷാക്കി ഭീഷ്മപര്‍വ്വത്തില്‍ അവതരിപ്പിച്ചു. ലോക് ഡൗണ്‍ നീണ്ടതോടെ താടിയും മുടിയും വളര്‍ന്നു. കണ്ടിന്യുറ്റി പ്രശ്നമുള്ളതുകൊണ്ട് ഷേവ് ചെയ്യാന്‍ വയ്യാതായി. ഭീഷ്മപര്‍വ്വത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതോടെ താടിഭാരം ഒഴിഞ്ഞു. ഇപ്പോഴിതാ ക്ലീന്‍ ഷേവില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മമ്മൂട്ടി.
ഇന്ന് രാവിലെ രവിപിള്ളയുടെ മകന്റെ കല്യാണച്ചടങ്ങില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി എത്തിയതും ക്ലീന്ഷേവിലായിരുന്നു. അദ്ദേഹത്തോടും നിര്‍മ്മാതാവ് ആന്റോ ജോസഫും നടന് രമേശ് പിഷാരടിയും ഉണ്ടായിരുന്നു.
അവിടെവച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കണ്ടുമുട്ടി. സൗഹൃദങ്ങള്‍ പങ്കുവച്ചാണ് മടങ്ങിയത്. തൊട്ടുപിന്നാലെ തൃശൂര്‍ ഹയാത്തില്‍വച്ച് നടന്ന മറ്റൊരു കല്യാണച്ചടങ്ങിലും മമ്മൂട്ടി പങ്കുകൊണ്ടു. അതിനുശേഷമാണ് എറണാകുളത്തേയ്ക്ക് മടങ്ങിയത്.
നാളെ റത്തീന സംവിധാനം ചെയ്യുന്ന പുഴുവിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും. എറണാകുളമാണ് ലൊക്കേഷന്‍. പുഴുവിന്റെ ആദ്യഷെഡ്യൂള്‍ കഴിഞ്ഞതാണ്. അന്ന് അഞ്ച് ദിവസത്തെ വര്‍ക്കുണ്ടായിരുന്നു. രണ്ടാം ഷെഡ്യൂളാണ് നാളെ ആരംഭിക്കുന്നത്. പുഴുവിനുവേണ്ടിയാണ് മമ്മൂട്ടി താടി വടിച്ചതും. മാസങ്ങള്‍ക്കുശേഷം താടിയില്ലാത്ത മമ്മൂക്കയെ കണ്ടപ്പോള്‍ നിരവധിപ്പേരാണ് ആ സൗന്ദര്യത്തെ പ്രകീര്‍ത്തിച്ച് കമന്റ് ചെയ്തിരിക്കുന്നത്. അതിലൊരു ആരാധകന്റെ കമന്റ് ഇങ്ങനെയായിരുന്നു ‘കണ്ണേറില്‍നിന്ന് എന്റെ ഇക്കയെ കാക്കണമേ…’ എന്ന്.
സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.
ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. പാര്‍വ്വതി, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന് തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.
പേരന്പ്, കര്ണ്ണന്, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ പ്രശസ്തനായ തേനി ഈശ്വറാണ് പുഴുവിന്റെ ക്യാമറാമാന്. മനു ജഗദാണ് കലാസംവിധായകന്‍. സംഗീതം – ജേക്സ് ബിജോയ്.
Recent Comments