കോസ്റ്റ്യൂം സെലക്ഷന്റെ കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ ഇനിയൊരു അഭിനേതാവ് ജനിക്കണം. യുവതലമുറപോലും അനുകരിക്കുന്നത് മമ്മൂട്ടിയുടെ കോസ്റ്റ്യൂമുകളെയാണ്. ഇന്ന് രാവിലെ ജിയോബേബിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മമ്മൂട്ടി എത്തിയതും ട്രെന്‍ഡിംഗ് ലുക്കില്‍. കോഫിബ്രൗണ്‍ ഷര്‍ട്ടും പാന്റ്സുമായിരുന്നു വേഷം. പഴമയിലേയ്ക്ക് പോയ ഡബിള്‍സൈഡ് പോക്കറ്റുകളെ തിരിച്ചുകൊണ്ടുവന്ന് ട്രെന്ഡിംഗിലാക്കിയിരിക്കുകയാണ് തന്റെ പുതിയ കോസ്റ്റ്യൂം സൈലിലൂടെ മമ്മൂട്ടി.
കഴിഞ്ഞ ദിവസം സ്വകാര്യ ആവശ്യത്തിനായി ചെന്നൈയിലേയ്ക്ക് പോയ മമ്മൂട്ടി ഇന്ന് രാവിലെയാണ് കേരളത്തിലേയ്ക്ക് മടങ്ങിയെത്തിയത്. തൊട്ടുപിന്നാലെ ആലുവ ഗസ്റ്റ് ഹൗസിലെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു. അദ്ദേഹത്തിന് ജന്മദിനാശംസകള് നേര്‍ന്നു. അതിനുശേഷമാണ് മമ്മൂട്ടി കാതലിന്റെ ലൊക്കേഷനില്‍ എത്തിയത്.
Follow Us on Google News
Recent Comments