പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്ത തന്റേടിയാണ് മമ്മൂട്ടി എന്ന് ഭദ്രന് തന്റെ ഫെയ്ബുക്ക് പേജില്‍ കുറിച്ചു.
കരിയറിലെ 50 വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും പൊടി പറ്റാതെ, ചെളി പുരളാതെ, യൗവ്വനം മങ്ങാതെ മമ്മൂട്ടി നില്‍ക്കുന്നതിന്റെ പിറകില്‍ മൂക്കൂട്ട് മരുന്നുകളുടെയോ, ഉഴിച്ചിലുകളുടെയോ പിന്ബലമല്ലെന്നും മറിച്ച് കൃത്യതയോടെയുള്ള അദ്ദേഹത്തിന്റെ ശീലങ്ങളും ശരീരശുദ്ധിയുമാണെന്നനും ഭദ്രന് പറയുന്നു.
അട്ടപ്പാടിയില്‍നിന്ന് ചികിത്സ കഴിഞ്ഞെത്തിയതിനു പിന്നാലെയാണ് ഭദ്രന് ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരല്‍പ്പം വൈകിപ്പോയി എന്ന ക്ഷമാപണത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.
അയ്യര്‍ ദി ഗ്രേറ്റിലെ സൂര്യനാരായണനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് പകരം ഇനിയൊരു കൊടിമരമില്ലെന്നും അദ്ദേഹം എഴുതുന്നു.
ഭദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ.
അല്പം വൈകിപ്പോയെങ്കിലും പറയാതിരിക്കാൻ വയ്യ!!!
അട്ടപ്പാടിയിലെ കൊടും തണുപ്പും, മഴയും ഒന്നിനും പ്രചോദനമായില്ല…
മലയാള സിനിമയുടെ തുടക്കം മുതൽ ഇന്നുവരെ എത്രയോ നടീനടന്മാർ വന്നു പോകുന്നു.
ചിലർ മാത്രം പതിരില്ലാത്ത ആൽമരങ്ങൾ ആയി ശേഷിക്കുന്നു. മലയാളത്തിന്റെ ഒരു ആൽമരമായി ശ്രീ മമ്മൂട്ടി ഇന്നും വേറിട്ട് നിൽക്കുന്നു.
അത് ഭാഗ്യം കൊണ്ടാണെന്ന് ഞാൻ കരുതുന്നില്ല. അതിന്റെ പുറകിൽ കഠിനാദ്ധ്വാനവും, ആത്മാർപ്പണവും,
ചെയ്യുന്ന തൊഴിലിനോടുള്ള അത്യപൂർവമായ സമർപ്പണവും ആണ് ഇന്നും ഈ നടനെ കരുത്തുള്ളവനാക്കുന്നത്.
അദ്ദേഹത്തിന്റെ കരിയറിലെ 50 വർഷം തികഞ്ഞിട്ടും ഇപ്പോഴും പൊടി പറ്റാതെ, ചെളി പുരളാതെ, യൗവനം മങ്ങാതെ നിൽക്കുന്നതിന്റെ പുറകിൽ മുക്കൂട്ടുമരുന്നുകളുടെയോ, ഉഴിച്ചിലുകളുടെയോ, പിൻബലം കൊണ്ടല്ല.
മറിച്ച് കൃത്യതയോടെയുള്ള തന്റെ ശീലങ്ങളും, ശരീര ശുദ്ധിയുമാണ്.
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy. I Agree
Recent Comments