മസ്കുലാര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളര്‍ന്ന മലപ്പുറം സ്വദേശി ജസ്ഫര്‍ കോട്ടക്കുന്ന് താന്‍ സ്വയം ഡിസൈന്‍ ചെയ്ത ഷര്‍ട്ട് പ്രിയതാരത്തിന് നല്‍കിയതിന്റെ സന്തോഷത്തിലായിരുന്നു. ഒരു മാസത്തിനിപ്പുറം ആരാധകന് സ്നേഹത്തോടെ സമ്മാനിച്ച ഷര്‍ട്ട് ധരിച്ച് എത്തിയിരിക്കുകയാണ് മമ്മൂട്ടി.
ചുണ്ടുകള്‍ക്കിയില്‍ ബ്രഷ് കടിച്ച് പിടിച്ചാണ് ലിനന്‍ ഷര്‍ട്ടില്‍ മമ്മൂട്ടിക്കായി ഡിസൈന്‍ ഒരുക്കിയത്. ഒരു മാസത്തിന് മുമ്പ് നേരിട്ട് കണ്ട് താരത്തിന് ഷര്‍ട്ട് സമ്മാനിക്കുകയും ചെയ്തു. ഷര്‍ട്ട് ധരിക്കുമെന്ന് മമ്മൂട്ടി അന്ന് പറഞ്ഞിരുന്നെങ്കിലും മറന്നുപോയിട്ടുണ്ടാകുമെന്നാണ് ജസ്ഫര്‍ കരുതിയിരുന്നത്. എന്നാല്‍ ആരാധകനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി.
‘നന്ദി മമ്മൂക്കാ…, എന്നിലെ കലാകാരന് നല്കിയ ഈ അംഗീകരാത്തിന്. എന്റെ എഫര്‍ട്ടിന് വാല്യു നല്‍കിയതിന്. പിന്നെ ഒരു മാസം കഴിഞ്ഞിട്ടും എന്നെ ഓര്മ്മിച്ചതിന്’ ജസ്ഫര്‍ കുറിച്ചു.
View this post on Instagram
കഴിഞ്ഞ ദിവസം ഇടിയന് ചന്തു സിനിമയിലെ പാട്ടിന്റെ ലോഞ്ചിന് മമ്മൂട്ടി എത്തിയത് ജസ്ഫര്‍ ഡിസൈന്‍ ചെയ്ത ഷര്‍ട്ട് ധരിച്ചുകൊണ്ടായിരുന്നു. ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ദുബായില്‍ എത്തിയപ്പോഴാണ് മമ്മൂട്ടിയുമായി ജസ്ഫര്‍ കൂടിക്കാഴ്ച നടത്തിയത്. ഷര്‍ട്ടിനൊപ്പം മമ്മൂട്ടിയുടെ ഒരു ചിത്രവും ജസ്ഫര്‍ സമ്മാനമായി നല്‍കിയിരുന്നു.
Recent Comments