ഫെഫ്കയ്ക്ക് കീഴിലുള്ള മേക്കപ്പ് യൂണിയന്റെ വെബ്സൈറ്റിന്റെ ഉദ്ഘാടനം നടന് മമ്മൂട്ടി നിര്‍വ്വഹിച്ചു. വല്ലാര്‍പാടം ആല്‍ഫ ഹാരിസണ്‍ സെന്ററില്‍വച്ച് നടന്ന ചടങ്ങില്‍ സംവിധായകന് കെ. മധു, തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി, രഞ്ജിപണിക്കര്‍, ഫെഫ്കയുടെ മുന്‍ ജനറല്‍ സെക്രട്ടറി അരോമ മോഹന്‍, മേക്കപ്പ് യൂണിയന് ജനറല്‍ സെക്രട്ടറി പ്രദീപ് രംഗന്, പ്രസിഡന്റ് ഹസ്സന് വണ്ടൂര്‍ തുടങ്ങിയവരും പങ്കുകൊണ്ടു.
സംഘടനയിലെ അംഗങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഈ വെബ് സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സംഘടനയുമായി ബന്ധപ്പെട്ട ഏത് വിവരങ്ങളും അംഗങ്ങള്‍ക്ക് വെബ് സൈറ്റ് വഴി അറിയാന്‍ കഴിയും. അംഗങ്ങള്‍ ചെയ്ത സിനിമയുടെ വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യവും സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വളരെ നന്നായിരിക്കുന്നുവെന്നാണ് വെബ്സൈറ്റിനെക്കുറിച്ച് മമ്മൂട്ടി അഭിപ്രായപ്പെട്ടത്.
ഫെഫ്കയ്ക്ക് കീഴില്‍ ഇതാദ്യമായിട്ടാണ് ഒരു യൂണിയന് വെബ്സൈറ്റ് സ്വന്തമാക്കുന്നത്. ആള് കേരള സിനി മേക്കപ്പ് ആന്റ് ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന് എന്നാണ് യൂണിയന്റെ പൂര്‍ണ്ണമായ പേര്. ഹസ്സന് വണ്ടൂരാണ് സംഘടനയുടെ ഇപ്പോഴത്തെ പ്രസിഡന്റ്. പ്രദീപ് രംഗന് ജനറല്‍ സെക്രട്ടറിയുമാണ്.
Recent Comments