കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് തുടരുന്നതിനിടെ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ മമ്മൂട്ടി റുട്ടീന്‍ ചെക്കപ്പ് നടത്തിയിരുന്നു. അതിന്റെ പരിശോധനാഫലം ഇന്ന് വന്നപ്പോഴാണ് കോവിഡ് പോസിറ്റീവായത്. അതിനെത്തുടര്‍ന്ന് അദ്ദേഹം ക്വാറന്റയിനിലേയ്ക്ക് പോയിട്ടുണ്ട്.
മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനുപിന്നാലെ സി.ബി.ഐ ഷൂട്ടിംഗ് ടീമിലെ മുഴുവന്‍ അംഗങ്ങളും ആര്.ടി.പി.സി.ആര് ടെസ്റ്റിന് വിധേയമായി. റിസള്‍ട്ട് വന്നവര്‍ക്കാര്‍ക്കും കോവിഡ് ബാധ ഇല്ല. അതുകൊണ്ടുതന്നെ സി.ബി.ഐയുടെ ഷൂട്ടിംഗ് ബ്രേക്ക് ചെയ്തിട്ടില്ല.
എന്നാല്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന രണ്ട് ചിത്രങ്ങള്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഷാജികൈലാസ് ചിത്രം കടുവയും എ.കെ. സാജന് ചിത്രം പുലിമടയും. ജോജുജോര്‍ജ് നായകനാകുന്ന എ.കെ. സാജന് ചിത്രത്തിന്റെ ലൊക്കേഷന്‍ വയനാടാണ്. സംവിധായകന് സാജനും ക്യാമറാമാന് വേണുവിനും കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് എട്ട് ദിവസത്തേയ്ക്ക് ഷൂട്ടിംഗ് മാറ്റിവച്ചിട്ടുണ്ട്.
കലാഭവന്‍ ഷാജോണ്‍ കോവിഡ് ബാധിതനായതിനെത്തുടര്‍ന്നാണ് കടുവയുടെ ഷൂട്ടിംഗ് ഷെഡ്യൂളായത്.
നേരത്തേ കീര്‍ത്തി സുരേഷിന് കോവിഡ് ബാധിച്ചതിനാല്‍ വാശിയുടെ ഷൂട്ടിംഗും നിര്‍ത്തിവച്ചിരുന്നു. അതിനുപിന്നാലെ ടൊവിനോതോമസിനും കോവിഡ് പോസിറ്റീവായി.
Recent Comments