ഉപരാഷ്ട്രപതി ജഗ്ദീപ് ധര്‍ക്കറിനെ സന്ദര്‍ശിച്ച് നടന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. മഹേഷ് നാരായണന്റെ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയപ്പോഴാണ് മമ്മൂട്ടി ഉപരാഷ്ട്രപതിയെ വസതിയില്‍ എത്തി സന്ദര്‍ശിച്ചത്. ജോണ്‍ ബ്രിട്ടാസ് എം.പിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
കുറച്ചു നാളുകള്ക്കുഷേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഇവര്‍ക്കൊപ്പം എത്തുന്നുണ്ട്. ചിത്രത്തില്‍ നയന്‍താരയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രണ്‍ജി പണിക്കര്‍, രാജീവ് മേനോന്, ഡാനിഷ് ഹുസൈന്, ഷഹീന് സിദ്ദിഖ്, സനല്‍ അമന്, രേവതി, ദര്‍ശന രാജേന്ദ്രന്, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
മഹേഷ് നാരായണന് തന്നെയാണ് ചിത്രത്തിന്റെ രചനയും. ബോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകനായ മനുഷ് നന്ദനാണ് ക്യാമറ ചലിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments