മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ കോയമ്പത്തൂരില്‍ ആരംഭിക്കും. സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരുള്‍പ്പെടെ കോയമ്പത്തൂരില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. രണ്ടാഴ്ചത്തെ വര്‍ക്കാണ് അവിടെ പ്ലാന്‍ ചെയ്തിരിക്കുന്നത്. കോയമ്പത്തൂര്‍ ഷെഡ്യൂളില്‍ മമ്മൂട്ടി ഉണ്ടാവില്ല. ബിന്ദു പണിക്കര്‍, ശബരീഷ് എന്നിവരാണ് ആദ്യ ദിവസത്തെ ഷൂട്ടിംഗില്‍ പങ്കെടുക്കുന്ന പ്രധാന താരങ്ങള്‍.
മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിഥുന് മാനുവല്‍ തോമസാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റും നാളെയുണ്ടാകും. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ആരോമ മോഹനാണ്. കോയമ്പത്തൂരില്‍നിന്ന് എറണാകുളത്തേയ്ക്കാണ് ഷൂട്ടിംഗ് ഷിഫ്റ്റ് ചെയ്യുന്നത്. എറണാകുളം ഷെഡ്യൂളില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും.
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രവും മമ്മൂട്ടിയുടെ 426-ാമത് സിനിമയുമാണിത്.
Recent Comments